Follow Us On

29

March

2024

Friday

  • ബംഗളൂരു നഗരത്തിന്റെ വിശപ്പകറ്റുന്ന ആശ്വാസ്

    ബംഗളൂരു നഗരത്തിന്റെ വിശപ്പകറ്റുന്ന ആശ്വാസ്0

    കഴിഞ്ഞ 11 വര്‍ഷമായി ഒരു ദിവസംപോലും മുടക്കമില്ലാതെ ബംഗളൂരു നഗരത്തില്‍ അഞ്ഞൂറോളം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന ഒരു കാരുണ്യത്തിന്റെ ഭവനമുണ്ട്. അതിന്റെ ആരംഭത്തിന് കാരണമായത് ക്രിസ്മസ് ദിനത്തില്‍ കണ്ട ഒരു വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. ബംഗളൂരു നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘ആശ്വാസ്’ എന്ന കാരുണ്യത്തിന്റെ ഭവനം 11 വര്‍ഷങ്ങള്‍ക്കിടയില്‍ ഭക്ഷണവും സാമ്പത്തിക സഹായവുമായി താങ്ങായത് ആയിരങ്ങള്‍ക്കാണ്.   ബംഗളൂരു നഗരത്തിന് ആശ്വാസമേകികൊണ്ടിരിക്കുന്ന ‘ആശ്വാസ്’ 12-ാം വയസിലേക്ക് പ്രവേശിച്ചിരിക്കുന്നു.  പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ക്രിസ്മസ്  ദിനത്തില്‍

  • ചാരായഷാപ്പില്‍ വചനം വിതച്ച തങ്കച്ചന്‍!

    ചാരായഷാപ്പില്‍ വചനം വിതച്ച തങ്കച്ചന്‍!0

    ഏത് സാഹചര്യത്തിലും ദൈവിക ശുശ്രൂഷയുടെ വഴികളില്‍ മുന്നേറാനാകും എന്നതിന് ഉത്തമസാക്ഷ്യമാണ് ചാരായഷാപ്പില്‍ തൊഴില്‍ ചെയ്ത കട്ടപ്പന സ്വദേശി തങ്കച്ചന്‍ പാമ്പാടും പാറയുടെ ജീവിതം. ലഹരി വിരുദ്ധ ദിനമായ ഇന്ന്  (ജൂൺ 26) അടുത്തറിയാം, അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ ശുശ്രൂഷാ ജീവിതം. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തും പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചും ആത്മീയജീവിതത്തിന് പ്രാധാന്യം നല്‍കുന്ന ഒരാള്‍ ചാരായഷാപ്പില്‍ പണിയെടുക്കുകയോ! വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാണ്. ഇയാളെന്ത് ആത്മീയന്‍ എന്ന് മനസില്‍ പറയുംമുമ്പ് വിശ്വസിക്കാന്‍ പ്രയാസമുള്ള മറ്റൊരു കാര്യംകൂടി അറിഞ്ഞോളൂ ഇദ്ദേഹം ചാരായഷാപ്പില്‍ ജോലിചെയ്തതുകൊണ്ടുമാത്രം

  • സിനിമയോട് ‘നോ’ പറഞ്ഞിട്ട് 25 വര്‍ഷങ്ങള്‍

    സിനിമയോട് ‘നോ’ പറഞ്ഞിട്ട് 25 വര്‍ഷങ്ങള്‍0

    ‘ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം’ എന്ന ഗാനം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിലെ വരികള്‍ ഒരിക്കലെങ്കിലും മൂളാത്തവരും വിരളം. ഗാനരചയിതാവ് ബേബി ജോണ്‍ കലയന്താനിക്ക് ഇത് എഴുത്തിന്റെ രജത ജൂബിലി വര്‍ഷം. 5,000-ലധികം ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തിയ ഈ അനുഗ്രഹീത ഗാനരചയിതാവ് ഭക്തിഗാന രംഗത്ത് എത്തിയതോ സിനിമാക്കഥയെ വെല്ലുന്ന വിധത്തിലും. ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ വര്‍ഷാചരണം പ്രഖ്യാപിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ബേബി ജോണ്‍ കലയന്താനിയുടെ ഫോണിലേക്ക് തുടര്‍ച്ചയായി കോളുകള്‍ വരാന്‍ തുടങ്ങി.

  • ഹൃദയങ്ങളില്‍ തീ പടര്‍ത്തിയ മനുഷ്യന്‍

    ഹൃദയങ്ങളില്‍ തീ പടര്‍ത്തിയ മനുഷ്യന്‍0

    ആഗോളസഭയുടെ കരിസ്മാറ്റിക് മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്ന ‘കാരിസി’ന്റെ ഏഷ്യന്‍ പ്രതിനിധിയായ സിറിള്‍ ജോണ്‍ ഭാരതത്തിലെ കത്തോലിക്ക കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ വളര്‍ച്ചയില്‍ നല്‍കിയ സംഭവാനകള്‍ അനന്യമാണ്. ഡല്‍ഹി അതിരൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയര്‍മാനായും ഇന്ത്യയിലെ നാഷണല്‍ സര്‍വീസ് ടീമിന്റെ ചെയര്‍മാനായും അദ്ദേഹം ശുശ്രൂഷ ചെയ്തു. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ഐ.സി.സി.ആര്‍.എസില്‍ അംഗവും 2007-2015 കാലയളവില്‍ വൈസ് പ്രസിഡന്റുമായിരുന്നു. ജീവിതസാക്ഷ്യത്തിലൂടെയും സംഘാടന മികവിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും അദ്ദേഹം കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് ആഗോളസഭ

  • അഗ്നിച്ചിറകുള്ള മിഷനറി

    അഗ്നിച്ചിറകുള്ള മിഷനറി0

    ബ്ര. മാത്യു കാവുങ്കലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നാം. പ്രവര്‍ത്തനങ്ങളിലെ വൈവിധ്യങ്ങള്‍ മാത്രമല്ല 80-ാം വയസിലെത്തിയ ഒരാളാണോ ഇതെല്ലാം ഏകോപിപ്പിക്കുന്നതെന്ന തിരിച്ചറിവുകൂടിയാണ് അമ്പരപ്പ് സൃഷ്ടിക്കുന്നത്. സഹജീവികളോടുള്ള കരുതലും സ്‌നേഹവും നിറഞ്ഞ മനസായിരിക്കാം അദ്ദേഹത്തിന് എണ്‍പതാം വയസിലും ഒരു ചെറുപ്പക്കാരന്റെ ഊര്‍ജസ്വലത സമ്മാനിക്കുന്നത്. ഇറ്റലിയിലെ ‘ഇസ്ട്രാന’ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ മിഷനറി ബ്രഹൃത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കേരളത്തില്‍പ്പോലും അത്ര പ്രശസ്തനല്ല. പ്രശസ്തിയില്‍നിന്നും അകലംപാലിക്കുന്നതാണ് ബ്ര. കാവുങ്കലിന്റെ ശൈലി, ദൈവം ഏല്പിച്ച ഉത്തരവാദിത്വം നിര്‍വഹിച്ച ദാസന്‍ എന്ന മനോഭാവത്തോടെ.

  • നാടാര്‍ സംവരണം ദൈവവിശ്വാസം, ഗാന്ധിയന്‍മാര്‍ഗം,  ഇച്ഛാശക്തി ഇവയുടെ വിജയം

    നാടാര്‍ സംവരണം ദൈവവിശ്വാസം, ഗാന്ധിയന്‍മാര്‍ഗം, ഇച്ഛാശക്തി ഇവയുടെ വിജയം0

    ഐക്യവും സമത്വവും വിഭാവനം ചെയ്യുന്ന ഒരു ജനാധിപത്യാധിഷ്ഠിത ഭരണഘടനയാണ് നമ്മുടേത്. ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ പിന്നാക്കം പോയ ജനവിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും കൈപിടിച്ചുയര്‍ത്താന്‍ ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്ത സംവരണാനുകൂല്യം ഒരേ സമയം ജനാധിപത്യപരവും മാനുഷികവുമാണ്. എന്നാല്‍ സംവരണാനുകൂല്യത്തിന്റെ ഫലങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ഒരുപോലെ സംലഭ്യമാണോ എന്നത് സംവാദത്തിന്റെ മേഖലയാണ്. സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിച്ച അനീതിക്ക് വിധേയമായ നാടാര്‍ സമുദായത്തിലെ ഒരു വിഭാഗം ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമായിരുന്നു 2021 ഫെബ്രുവരി 3 ബുധനാഴ്ച കേരള സര്‍ക്കാര്‍ നടത്തിയ

  • സമര്‍പ്പിത  ദൈവവിളികള്‍ കുറയുന്നില്ല…

    സമര്‍പ്പിത ദൈവവിളികള്‍ കുറയുന്നില്ല…0

    ക്രൈസ്തവ വിശ്വാസം ആദ്യനൂറ്റാണ്ടില്‍ത്തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും എത്തിയെങ്കിലും പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് പാലക്കാട്ടും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും എത്തിയത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാവാം അതിനുകാരണം. 1600-കളില്‍ മേലാര്‍ക്കോട് ഭാഗത്ത് സീറോ മലബാര്‍ ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നു. മേലാര്‍ക്കോട് ഉള്‍പ്പെടുന്ന പാലക്കാട് ജില്ല, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ എന്നീ പ്രദേശങ്ങളിലെല്ലാം തൃശൂര്‍ രൂപതയുടെ കീഴിലായിരുന്നു. 1974-ല്‍ തൃശൂര്‍ രൂപത വിഭജിച്ച് പാലക്കാട് രൂപതയും 2010-ല്‍ പാലക്കാട് രൂപത വിഭജിച്ച് രാമനാഥപുരം രൂപതയും നിലവില്‍വന്നു. ലാളിത്യത്തിന്റെ ആള്‍രൂപമായ മാര്‍ ജോസഫ് ഇരുമ്പയത്തിന്റെയും രൂപതയുടെ ദ്വിതീയ മെത്രാനും

  • ജോസുകുട്ടി നടയ്ക്കപ്പാടം: സഭ ‘താര’മായി ഉയർത്തിയ അൽമായ മിഷണറി!

    ജോസുകുട്ടി നടയ്ക്കപ്പാടം: സഭ ‘താര’മായി ഉയർത്തിയ അൽമായ മിഷണറി!0

    സഭയുടെ വിവിധ ശുശ്രൂഷാ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന അൽമായരെ ആദരിക്കാൻ സീറോ മലബാർ സഭ ഏർപ്പെടുത്തിയ ‘സഭാതാരം’ അവാർഡ് നേടിയ ചിക്കാഗോ സെന്റ് തോമസ് രൂപതാംഗം ജോസുകുട്ടി നടയ്ക്കപ്പാടത്തിന്റെ ശുശ്രൂഷാ ജീവിതത്തിലൂടെ… ജോസുകുട്ടി എന്ന മലയാളി ജാതിമതഭാഷ ഭേദമില്ലാതെ അമേരിക്കയിൽ ഏവർക്കും സുപരിചിതനാണ്. സഹപ്രവർത്തകർക്ക് മിസ്റ്റർ ജോസുകുട്ടിയാണ്. ഏറ്റവുമടുത്ത സുഹൃത്തുക്കൾക്ക് നടയ്ക്കപ്പാടമാണ്. ഇളംതലമുറക്കാർക്ക് ജോസുകുട്ടി അങ്കിളാണ്. കൂടുതൽ പേർക്കും ജോസുകുട്ടിച്ചായനാണ്. പല വിശേഷണങ്ങളുണ്ടെങ്കിലും ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാർ ദൈവാലയത്തിലെ ചങ്ങനാശേരിക്കാരൻ ജോസുകുട്ടി സർവ്വാദരണിയനാണ്.

Latest Posts

Don’t want to skip an update or a post?