ബീഫ് നിരോധനത്തിനെതിരെ ക്രൈസ്തവ നേതാക്കള്‍
- Featured, INDIA, LATEST NEWS
- December 19, 2024
ന്യൂഡല്‍ഹി: ദളിത് സംവരണത്തെക്കുറിച്ച് പഠിക്കുവാന്‍ നിയോഗിച്ച ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന് കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടിക്കൊടുത്ത നടപടിയെ ക്രൈസ്തവര്‍ സ്വാഗതം ചെയ്തു. സാമൂഹികമായി പിന്നോക്കം നില്ക്കുന്ന ക്രൈസ്തവരും മുസ്ലീമുകളും സംവരണത്തിന് അര്‍ഹരാണോ എന്ന് പഠിക്കുവാനുള്ള കമ്മീഷനാണിത്. ആ കമ്മീഷന് നിശ്ചിതസമയത്തിനുള്ളില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തിതിനാല്‍ ഒരു വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടിക്കൊടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ഓഫീസ് ഫോര്‍ എക്യൂമെനിസം സെക്രട്ടറിയായ ഫാ. ആന്റണി തുമ്മ പറഞ്ഞു. 2022 ലാണ്
ഭോപ്പാല്‍: ദീപാവലിയോടനുബന്ധിച്ച് അഹിന്ദുക്കളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് മധ്യപ്രദേശിലെ ചില സ്ഥലങ്ങളിലെ ഹൈന്ദവമതമൗലികവാദികളുടെ ആഹ്വാനത്തെ ക്രൈസ്ത നേതാക്കള്‍ ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം വര്‍ഗീയത നിറഞ്ഞതാണെന്നും അവര്‍ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാല്‍, ഉജ്ജയിന്‍, ദേവാസ് എന്നീ സ്ഥലങ്ങളിലാണ് ബജറാംഗ്ദളും വിശ്വിഹന്ദുപരിഷത്തും ഹിന്ദുമതവിശ്വാസികളോട് ദീപാവലിയുടെ സാധനങ്ങള്‍ വില്‍ക്കുന്ന അഹിന്ദുക്കളുടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടത്. അനേകം മറ്റ് മതവിശ്വാസികള്‍ ദീപാവലിയോടനുബന്ധിച്ചുള്ള സാധനങ്ങള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നത് പതിവാണ്. സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി ചിലര്‍ ഇത്തരത്തിലുള്ള
ഗോഹട്ടി, അസം: നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ മയക്കുമരുന്ന് കച്ചവടത്തിന്റെ കണ്ണികളാണെന്ന വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറിയായ സുരേന്ദ്ര കുമാര്‍ ജെയിനിന്റെ ആരോപണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അസമിലെ ദിമ ഹസാവോയിലെ ഒരു ചടങ്ങിലാണ് അദ്ദേഹം ക്രൈസ്തവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ഇത്തരമൊരു ആരോപണം ഉന്നതയിച്ചത്. ജെയിനിന്റെ വിവാദ പ്രസ്തവാനയെക്കെതിരെ കോടതിയെ സമീപിക്കുവാനുള്ള തീരുമാനത്തിലാണ് ക്രൈസ്തവര്‍. അസം ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടവും സമര്‍പ്പിക്കും. മതങ്ങള്‍ തമ്മില്‍ വിഭാഗിയത സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും അവര്‍ പറഞ്ഞു. നേര്‍ത്ത് ഈസ്റ്റിലെ ക്രൈസ്തവര്‍ ഈ പ്രസ്താവന കേട്ട്
ന്യൂഡല്‍ഹി: ദ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനം ‘അവന് നമ്മളെ സ്നേഹിച്ചു’ (ഡിലെക്സിത് നോസ്)-ഇന്ത്യന്‍ എഡീഷന് പ്രസിദ്ധീകരിച്ചു. ഡല്‍ഹി ആര്‍ച്ചുബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സിസിബിഐ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ നിര്‍വഹിച്ചു. റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. മാത്യു കോയിക്കല്‍, സിസ്റ്റര്‍ റാഹില്‍ ലക്ര, നിഹാല്‍ പെഡ്രിക്, നൈജല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ
ന്യൂഡല്‍ഹി: ഭാരതത്തിലെ നെല്ലൂര്‍, വെല്ലൂര്‍, ബഗദോഗ്ര, വസായി എന്നീ നാലു രൂപതകള്‍ക്ക് മാര്‍പാപ്പ പുതിയ മെത്രാന്മാരെ നിയമിച്ചു. മഹാരാഷ്ട്രയിലെ വസായ് ബിഷപ്പായി ഫാ. ഡോ. തോമസ് ഡിസൂസയെയും തമിഴ്നാട്ടിലെ വെല്ലൂര്‍ ബിഷപ്പായി ആംബ്രോസ് പിച്ചൈമുത്തുവിനെയും ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ബിഷപ്പായി ആന്റണി ദാസ് പിള്ളയെയും പാപ്പ നിയമിച്ചു. ഇതോടൊപ്പം നേപ്പാളിലെ അപ്പസ്തോലിക് വികാരിയായിരുന്ന ബിഷപ്പ് പോള്‍ സിമിക്കിനെ ബാഗ്ഡോഗ്രയിലെ ബിഷപ്പായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 1970 മാര്‍ച്ച് 23 ന് വസായ് രൂപതയിലെ ചുല്‍നെയില്‍ ജനിച്ച തോമസ് ഡിസൂസ ഗോരേഗാവിലെ
റായ്പൂര്‍: ഛത്തീസ്ഘഡിലെ ഗോത്രവര്‍ഗ ക്രൈസ്തവര്‍ക്ക് തങ്ങളുടെ ഗ്രാമങ്ങളില്‍ മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് അനുവാദം നിഷേധിക്കുന്നത് തുടര്‍ക്കഥയാകുന്നു. മൃതസംസ്കാരത്തിന് ഇതരമതവിശ്വാസികളായ ഗ്രാമവസികള്‍ തടസം സൃഷ്ടിക്കുകയാണെന്ന് പ്രൊട്ടസ്റ്റന്റ് മിനിസ്റ്ററായ ജല്ദേവ് അന്തുകുറി പറയുന്നു. തന്റെ ബന്ധുക്കളുടെ ശവസംസ്കാരത്തിന് നേതൃത്വം നല്‍കിയതിന് ബസ്തറിലെ ചിന്താവാഡ വില്ലേജില്‍ നിന്ന് അദ്ദേഹത്തെയും മറ്റ് ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തങ്ങളുടെ പൂര്‍വ്വികരുടെ ഗ്രാമത്തില്‍ മൃതസംസ്കാരം നടത്തുന്നതാണ് ഛത്തീസ്ഘഡിലെ ഗ്രാമവാസികളുടെ പരമ്പരാഗത രീതി. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ചവരെ അതേ ഗ്രാമത്തില്‍ തന്നെ അടക്കുവാന്‍ ഇതരമതവിശ്വാസികള്‍
പനാജി: ഗോവ രൂപതയുടെ യൂത്ത് ഡേയുടെ മുന്നോടിയായി ഗോവയിലെ 198 ഇടവകകളിലുമായി തീര്‍ത്ഥാടക കുരിശിന്റെയും മാതാവിന്റെ തിരുസ്വരൂപത്തിന്റെയും പ്രയാണം. ഓരോ ഇടവകയെയും പ്രതിനിധാനം ചെയ്യുന്ന 198 വിവിധ തരത്തിലുള്ള മരക്കഷണങ്ങള്‍ കൊണ്ടാണ് കുരിശ് രൂപപ്പെടുത്തിയിരിക്കുന്നത്. രൂപതയിലെ അംഗങ്ങള്‍ വിവിധരൂപത്തിലും ഭാവത്തിലും ഉള്ളവരാണെങ്കിലും കുരിശില്‍ ഐക്യപ്പെട്ടിരിക്കുന്നുവെന്നതാണ് ഇതിന്റെ സത്തയെന്ന് കുരിശ് നിര്‍മ്മിച്ച ഫാ. ജോവിയല്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. വിശ്വാസത്തിന്റെ പാതയില്‍ നാമെല്ലാവരും പ്രതീക്ഷയുള്ള തീര്‍ത്ഥാടകരാണെന്ന് യുവജനങ്ങളെ ഓര്‍മിപ്പിക്കുകയാണ് ഈ പ്രയാണത്തിന്റെ ലക്ഷ്യമെന്ന് ഫാ. ലോബോ പറഞ്ഞു. 2024 ജൂലൈ
ബംഗളൂരു: ചെറുപുഷ്പ മിഷന് ലീഗ് വാര്‍ഷിക ആഘോഷം മാണ്ഡ്യയ രൂപതയും മിഷന്‍ലീഗ് ദേശീയ സമിതിയും സംയുക്തമായി ബംഗളൂരു ധര്‍മ്മരാമില്‍ ആഘോഷിച്ചു. മാണ്ഡ്യ രൂപതധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സിഎംഎല്‍ സഹരക്ഷാധികാരി മാര്‍ ജോസഫ് ആറുമച്ചാടത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ധര്ന്മാരാം കോളേജ് റെക്ടര്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ മിഷന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. രൂപതാ സിഎംഎല്‍ ഡയറക്ടര്‍ ഫാ. ജോമി മേക്കുന്നേല്‍, സിഎംഎല്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സിഎംഎല്ലിന്റെ അന്തര്‍ദേശീയ ദേശീയ
Don’t want to skip an update or a post?