ലക്നൗ: ഉത്തര്പ്രദേശില് മതം മാറ്റാ നിരോധന നിയമം അനുസിരച്ച് ക്രിസ്ത്യന് ദമ്പതികളെ കോടതി അഞ്ച് വര്ഷം തടവിന് ശിക്ഷിച്ചു. അംബേദ്കര് നഗര് ജില്ലയിലെ പ്രത്യേക കോടതിയാണ് പാസ്റ്റര് ജോസ് പാപ്പച്ചനെയും ഭാര്യ ഷീജ പാപ്പച്ചനെയും ശിക്ഷിച്ചത്. അവര്ക്ക് അഞ്ച് വര്ഷം തടവും ഓരോരുത്തര്ക്കും 25,000 രൂപ പിഴയും വിധിച്ചു. സംശയിക്കപ്പെടുന്ന മതപരിവര്ത്തന ശ്രമത്തിന് ഇത്തരമൊരു ശിക്ഷാവിധി നേരിടുന്നത് ഇതാദ്യമായാണെന്ന് രാജ്യത്തെ ക്രിസ്ത്യന് വിരുദ്ധ പ്രവര്ത്തനങ്ങള് നിരീക്ഷിക്കുന്ന ക്രിസ്ത്യന് നേതാവ് എ.സി.മൈക്കിള് പറഞ്ഞു. മതപരിവര്ത്തന ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും
റായ്പൂര്: ഛത്തീസ്ഗഢില് മരണമടഞ്ഞ ക്രിസ്ത്യാനിയെ സ്വന്തം ഗ്രാമത്തില് സംസ്കരിക്കാന് അനുമതി ലഭിക്കാത്തിതനെത്തുടര്ന്ന് മരിച്ചയാളുടെ മകന് സുപ്രീംകോടതിയെ സമീപിച്ചു. ദീര്ഘനാളാത്തെ അസുഖത്തെ തുടര്ന്ന് ജനുവരി 7 നാണ് സുഭാഷ് ബാഗേല് (65) എന്നയാള് മരണപ്പെടുന്നത്. എന്നാല് ഗ്രാമത്തിലെ ശ്മശാന ഭൂമിയിലോ അവരുടെ തറവാട്ടു ഭൂമിയിലോ മൃതദേഹം സംസ്കരിക്കാന് നാട്ടുകാരും അധികാരികളും അനുമതി നിഷേധിച്ചതിനെ തുടര്ന്ന് അദ്ദേഹത്തിന്റെ മകന് രമേഷ് ബാഗേല് സുപ്രീം കോടതിയില് അപ്പീല് സമര്പ്പിക്കുകയായിരുന്നു. ബസ്തര് ജില്ലയിലെ ചിന്തവാഡ ഗ്രാമത്തില് നിന്നുള്ള രമേഷ് ബാഗേലിന്റെ അപ്പീല് രണ്ടാം
മുംബൈ: കത്തോലിക്ക സഭയുടെ ജൂബിലി 2025 ന്റെ ഭാഗമായി മുംബൈയില് നിന്നുള്ള മ്യൂസിഷ്യന്സ് ചേര്ന്ന് ഈശോയുടെ നസ്രത്തിലെ ജനനത്തിന്റെ മ്യൂസിക് ആല്ബം പുറത്തിറക്കി. 15 ഗാനങ്ങളാണ് ഇതില് ഉള്പ്പെടുത്തിയിരിക്കുന്നത്. ജൂബിലേറ്റ് ജീസസ് 2025 എന്നതാണ് ആല്ബത്തിന്റെ പേര്. മുംബൈ സലേഷ്യന് ഹൗസിന്റെ മീഡിയ പ്രൊഡക്ഷന് ഹൗസായ തേജ് പ്രസാരിണിയുടെ നേതൃത്വത്തിലാണ് ആല്ബം തയ്യാറാക്കിയത്. 1992 ആരംഭിച്ച തേജ് പ്രസാരിണിയുടെ സ്ഥാപകനും റോമിലെ സലേഷ്യന് പൊന്തിഫിക്കല് യൂണിവേഴ്സിറ്റി മുന് ഡീനും വത്തിക്കാന് ഡിപ്പാര്ട്ട്മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്സ് മെംബറുമായിരുന്ന ഫാ.
അമരാവതി: യുവത്വമുള്ള ജനതയാണ് ഏതൊരു രാജ്യത്തിന്റെയും ശക്തി, അവരുടെ നിരക്ക് കുറയുന്നുവെന്നത് എല്ലാവരെ സംബന്ധിച്ചും ആശങ്കാജനകമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫ്രന്സ് ഓഫ് ഇന്ത്യ വക്താവ് ഫാ. റോബിന്സണ് റൊഡ്രീഗ്സ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്. ചന്ദ്രബാബു നായിഡു ആദ്ദേഹത്തിന്റെ മണ്ഡലത്തില് ജനനനിരക്ക് വളരെയധികം കുറയുന്നതിനെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ക്രൈസ്തവ നേതാക്കള്. ഈ പശ്ചാത്തലത്തില് കുറയുന്ന ജനനനിരക്കിനെതിരെ ഉചിതമായ നടപടികള് സ്വീകരിക്കണമെന്നും ദമ്പതികള്ക്ക് കൂടുതല് കുഞ്ഞുങ്ങളെ വളര്ത്തുന്നതിന് ആവശ്യമായ പ്രോത്സാഹനം നല്കണമെന്നും ക്രൈസ്തവ നേതാക്കള് ആവശ്യപ്പെട്ടു. നായിഡുവിന്റെ
മുംബൈ: മഹാരാഷ്ട്രയിലെ താനെ മുനിസിപ്പാലിറ്റിയില് ക്രൈസ്തവര്ക്ക് അനുവദിച്ച് നല്കിയ സെമിത്തേരി സംസ്ഥാന മന്ത്രിയുടെ കീഴിലുള്ള കമ്പനി കൈയേറി കൈവശപ്പെടുത്തിയത് തിരികെ നല്കാന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. സെമിത്തേരിക്കായി നല്കിയ സ്ഥലം അനധികൃത കൈയേറ്റത്തില് നിന്ന് ഒഴിപ്പിച്ചെടുക്കുവാന് താനെ മുനിസിപ്പല് കോര്പറേഷനോട് ഹൈക്കോടതി നിര്ദേശിച്ചു. ഫെബ്രുവരി 12 നുള്ള സ്റ്റാറ്റസ് റിപ്പോര്ട്ട് സമര്പ്പിക്കുവാനും കോടതി ഉത്തരവായി. 2016 ലാണ് മുനിസിപ്പാലിറ്റി താനിയെയിലെ 37000 സ്വകയര് മീറ്റര് സര്ക്കാര് ഭൂമി ശ്മശാന ഭൂമിയായി അനുവദിച്ച് നല്കിയത്. എന്നാല് അത് അവിടുത്തെ
റാഞ്ചി: ജാര്ഖണ്ഡില് കത്തോലിക്ക സഭയുടെ കീഴിലുള്ള സ്കൂളുകളുടെ പ്രതിച്ഛായ തകര്ക്കുന്നതിന് മാധ്യമങ്ങളെ ദുരുപയോഗിക്കുന്നുവെന്ന് ആരോപണം. ധന്ധാബാദ് ജില്ലയിലെ അപ്പസ്തോലിക് കാര്മ്മല് സിസ്റ്റേഴ്സ് നടത്തുന്ന കാര്മല് സ്കൂളിനെതിരെയാണ് മാധ്യമങ്ങളില് തെറ്റായ വാര്ത്തകള് പരന്നത്. പെന് ഡേയോടനുബന്ധിച്ച് കുട്ടികള് ഷര്ട്ടുകളില് സന്ദേശങ്ങള് എഴുതിയതിനെത്തുടര്ന്ന് പത്താം ക്ലാസിലെ കുട്ടികളുടെ യൂണിഫോം ഷര്ട്ട് ഊരിവാങ്ങി പുറങ്കുപ്പായം മാത്രം ധരിക്കുവാന് അനുവദിച്ചുള്ളുവെന്നാണ് സ്കൂള് മാനേജ്മെന്റിനെതിരെയുള്ള വ്യാജ ആരോപണം. എന്നാല് സ്കൂളധികൃതര് കുട്ടികളുടെ ഷര്ട്ടുകള് ഊരി വാങ്ങിയില്ലെന്ന് അപ്പസ്തോലിക് കാര്മ്മല് കോണ്ഗ്രിഗേഷന് വ്യക്തമാക്കി. മാധ്യമങ്ങള് സ്കൂളിനെതിരെ
ന്യൂഡല്ഹി: ആര്എസ്എസ് മേധാവി മോഹന് ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ കത്തോലിക്ക മെത്രാന് സമിതി (സിബിസിഐ). മോഹന് ഭാഗവതിന്റെ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവുമാണെന്ന് സിബിസിഐ പത്രക്കുറിപ്പില് വ്യക്തമാക്കി. ഘര്വാപസി ഇല്ലെങ്കില് ആദിവാസികള് ദേശവിരുദ്ധരായി മാറുമെന്ന് മുന് രാഷ്ട്രപതി പ്രണബ് മുഖര്ജി സ്വകാര്യ കൂടിക്കാഴ്ചയില് തന്നോടു പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്. പ്രണബ് മുഖര്ജി ജീവിച്ചിരുന്നപ്പോള് ആര്എസ്എസ് മേധാവി ഇതു പറയാതെ ഇപ്പോള് പറയുന്നത് സംശയകരവും നിക്ഷിപ്ത താല്പര്യത്തോടെയുമാണെന്ന് പത്രക്കുറിപ്പില് വ്യക്തമാക്കി. കാലങ്ങളായി വിവേചനവും അടിച്ചമര്ത്തലും അനുഭവിക്കുന്ന ആദിവാസികളുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും
ഇംഫാല്: ദൈവം എല്ലാം ശരിയാക്കുമെന്നും മണിപ്പൂരിനെ ദൈവം മറന്നിട്ടില്ലെന്നും ഇംഫാല് ആര്ച്ചുബിഷപ് മോണ്. ലിനസ് നെലി. തന്റെ രൂപതയിലെ വിശ്വാസികള്ക്ക് നല്കിയ ക്രിസ്മസ് സന്ദേശത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നാം ചുറ്റും നോക്കുമ്പോള് യുദ്ധവും സഹനവും കലാപവും വിഭാഗീയതയും കാണുന്നു. അത് ലോകം മുഴുവനിലുമുണ്ട്. നമ്മുടെ സമൂഹത്തിലും സംസ്ഥാനത്തും ഉണ്ട്. നിരാശരാകുവാനും തളര്ന്നുപോകുവാനും ദൈവം ഉപേക്ഷിച്ചോ എന്ന് വിചാരിക്കുവാനും വളരെ എളുപ്പമാണ്. എന്നാല്, ഇതിനിടയിലും ദൈവം നമ്മെ മറന്നിട്ടില്ല എന്ന് നാം ഓര്മ്മിക്കണം. സൗഖ്യവും അനുരജ്ഞനവും ക്ഷമയും
Don’t want to skip an update or a post?