സ്കൂളിനെതിരെ മാധ്യമങ്ങള്
- Featured, INDIA, LATEST NEWS
- January 22, 2025
കോഹിമ, നാഗാലാന്റ്: ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന പരിശീലനം പോലെ വൈദിക പരിശീലനവും കൂടുതല്‍ കര്‍ക്കശവും കാര്യക്ഷമവുമാക്കണമെന്ന് കോഹിമ ബിഷപ് ഡോ. ജെയിംസ് തോപ്പില്‍. ഡിമാപൂരിലെ മൗണ്ട് താബോറില്‍ ധ്യാന കേന്ദ്രത്തില്‍ വൈദികര്‍ക്ക് പരിശീലനം നല്‍കുന്നവര്‍ക്കായുള്ള ട്രെയിനിംഗ് ക്യാമ്പില്‍ പ്രസംഗിക്കുകയായിരുന്നു നോര്‍ത്ത് ഈസ്റ്റ് ബിഷപ്‌സ് ഫോര്‍മേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം. നോര്‍ത്ത് ഈസ്റ്റിലെ 15 രൂപതകളില്‍ നിന്നുള്ളവര്‍ പരിശീലനകളരിയില്‍ പങ്കെടുത്തു. യുറോപ്പിലേതുപോലെ അസി. വികാരിക്ക് വികാരിയായി പ്രൊമോഷന്‍ നല്‍കുന്നതിനുമുമ്പ് ഔദ്യോഗികമായ ട്രെയിനിംഗുംമറ്റും നല്‍കുന്നതുപോലെ ഇവിടുത്തെ
ന്യൂഡല്‍ഹി: ഡിസംബര്‍ 18ന് ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ന്യൂനപക്ഷ അവകാശദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും, ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. വിവിധ ന്യൂനപക്ഷജന
ബംഗളൂരു: അന്ധരായവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലേക്ക് സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിനായി ഇരുന്നൂറിലധികം സിസ്റ്റേഴ്‌സും വൈദികരും അല്മായരും കണ്ണുകള്‍ മൂടിക്കെട്ടിയുള്ള റാലി നടത്തി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിലായിരുന്നു ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംഘടിപ്പിച്ചുകൊണ്ട് ക്ലരീഷന്‍ വൈദികനായ ഫാ. ജോര്‍ജ് കണ്ണന്താനം ഈ പരിപാടി സംഘടിപ്പിച്ചത്. ആതുരസവേനരംഗത്ത് ജോലി ചെയ്യുന്ന 317 അംഗങ്ങള്‍ ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടന്ന ഈ പ്രോഗ്രാമില്‍ പങ്കെടുത്തു. ഹെല്‍ത്ത്‌കെയര്‍ മിഷന്റെ ദീര്‍ഘകാല സുസ്ഥിരത എന്നതായിരുന്നു ഈ
ബംഗളൂരു: സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ മാണ്ഡ്യാ രൂപതയുടെ ആതിഥേ യത്തില്‍ പ്രഥമ നാഷണല്‍ യുവജന സംഗമം നടന്നു. കമീലിയന്‍ പാസ്റ്ററല്‍ ഹെല്‍ത്ത് സെന്ററില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ ഗോരഖ്പൂര്‍, തക്കലൈ, ഷംഷാബാദ്, പാലാ, സാഗര്‍, കല്യാണ്‍, ബല്‍ത്തങ്ങാടി, തൃശൂര്‍, ഛാന്ദ, സത്ന, രാജ്‌ഘോട്ട്, അദിലാബാദ്, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇടുക്കി, രാമനാഥപുരം, ജഗദല്‍ പൂര്‍, കോട്ടയം, കോതമംഗലം, മാണ്ഡ്യ എന്നീ രൂപതകളില്‍നിന്നുള്ള പ്രതിനി ധികള്‍ പങ്കെടുത്തു. സീറോമലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍
ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അമേരിക്കന്‍ ഗവണ്‍മെന്റിനോട് ഇന്ത്യയെ മതസ്വാതന്ത്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 1998ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് അനുസരിച്ച് മതസ്വാതന്ത്യത്തിനുമേല്‍ ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന രാജ്യങ്ങളെയാണ് ഈ പട്ടികയില്‍പെടുത്തുന്നത്. കമ്മിഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ചില സംഘടനകള്‍ വ്യക്തികളെ മര്‍ദ്ദിക്കുകയും കൊലപ്പെടത്തുകയും ചെയ്യുന്നുന്നതായി ചൂണ്ടിക്കാണിക്കുന്നു. ആള്‍ക്കൂട്ട അക്രമവും മതനേതാക്കന്മാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും, ആരാധനാലയങ്ങളും വീടുകളും തകര്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം സംഭവവികാസങ്ങള്‍ മതസ്വാതന്ത്ര്യത്തിന്റെ
ഇംഫാല്‍: വൈദ്യുതി, വെള്ളം, ക്ഷേമ പദ്ധതികള്‍ എന്നിവ നിഷേധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധവുമായി മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികള്‍. മലയോര മേഖലയിലെ ‘രജിസ്റ്റര്‍ ചെയ്യാത്ത’ ഗ്രാമങ്ങളില്‍ അവശ്യ, ക്ഷേമ സേവനങ്ങള്‍ നല്‍കരുതെന്ന മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ പ്രസ്ഥാവനയെ തുടര്‍ന്നാണ് ക്രിസ്ത്യാനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ മലയോര ജില്ലകളിലെ ഗ്രാമങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങളും വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളും നല്‍കരുതെന്ന് മുഖ്യമന്ത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ‘രജിസ്റ്റര്‍ ചെയ്യാത്ത
മുംബൈ: കുടിയേറ്റക്കാരുടെ സേവനത്തിനായി സിസിബിഐ കാത്തലിക് കണക്ട് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ച പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രമേയത്തില്‍ സഭ ലോകമെമ്പാടും കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ലോക ദിനം ആഘോഷിച്ച വേളയിലാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. കുടിയേറ്റക്കാര്‍ക്ക് സഭാ സേവനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഈ പോര്‍ട്ടലിലൂടെ സാധിക്കും. ജാതി, മത, മത ഭേദമന്യേ എല്ലാവര്‍ക്കും സേവനം ലഭ്യമാകുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ലേബര്‍ കമ്മീഷന്‍ ദേശീയ സെക്രട്ടറി ഫാ.
കൊല്‍ക്കത്ത: യുണൈറ്റഡ് ഇന്റര്‍ഫെയ്ത്ത് ഫൗണ്ടേഷനും സാധു വസ്വാനി സെന്ററും ജി.ഡി ബിര്‍ളാ സബാഹറില്‍ സംയുക്തമായി അന്തര്‍ദ്ദേശീയ സമാധാനദിനത്തില്‍ സംഘടിപ്പിച്ച മതാന്തരപ്രാര്‍ത്ഥനാസമ്മേളനം വിവിധ മതങ്ങളുടെയും മൂല്യങ്ങളുടെയും മതമൈത്രിയുടെയും വേദിയായി മാറി. ലോകസമാധനദിനത്തിലായിരുന്നു പ്രാര്‍ത്ഥനാസമ്മളനം ഒരുക്കിയത്. സമ്മേളനത്തില്‍ ആത്മീയനേതാക്കന്മാരും ചിന്തകരും വിവിധ മതവിശ്വാസികളും പങ്കെടുക്കുകയും സമാധാനത്തെയും ആത്മീയ വളര്‍ച്ചയെയും ഐക്യത്തെയും കുറിച്ചുള്ള സന്ദേശങ്ങള്‍ പങ്കിടുകയും ചെയ്തുവെന്ന് ഫാ. ഫ്രാന്‍സിസ് സുനില്‍ റൊസാരിയോ പറഞ്ഞു. കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഇന്‍ ഇന്ത്യയുടെ കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സിന്റെ റീജിയണല്‍ സെക്രട്ടറിയാണ് അദ്ദേഹം.
Don’t want to skip an update or a post?