സോഷ്യല്‍മീഡിയ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു ; ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍: പ്രതിഷേധവുമായി വിശ്വാസികള്‍
- Featured, INDIA, LATEST NEWS
- July 23, 2025
രാജുര, മഹാരാഷ്ട്ര: അമരാവതി രൂപതയ്ക്ക് അഭിമാനമായി ഒരു കുടുംബത്തില്‍നിന്ന് രണ്ടുസഹോദരങ്ങള്‍ ഒരുമിച്ച് വൈദീകപട്ടം സ്വീകരിച്ചു. രാജുരയിലെ സെന്റ് സേവ്യേഴ്‌സ് ദൈവാലയ മിഷന്‍ സെന്ററില്‍ നടന്ന വൈദിക അഭിഷേക ശുശ്രൂഷയില്‍ സഹോദരന്മാരായ ഡീക്കന്‍ അവിനാശ് കുമാരിയയും ഡീക്കന്‍ പ്രതീപ് കുമാരിയയുമാണ് വൈദിക സ്ഥാനമേറ്റത്. അമരാവതി രൂപതാധ്യക്ഷനായ മാല്‍ക്കം സിക്വെയ്‌റാ അഭിഷേകപ്രാര്‍ത്ഥന നടത്തി. ആഘോഷമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്നിഹിതരായി. വൈദികസന്യാസം അര്‍പ്പണബോധത്തിന്റെയും പ്രാര്‍ത്ഥനയുടെയും സേവനത്തിന്റെയും വഴിയാണെന്ന് പ്രസംഗത്തില്‍ ബിഷപ്പ് സിക്വെയ്‌റ പറഞ്ഞു. രാജുരയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള
റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കുനേരെ ചില രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ സാമൂഹികവിരുദ്ധ ഗ്രൂപ്പുകള്‍ നടത്തുന്ന നിരന്തരമായ അക്രമങ്ങളെ ബിഷപ് തിയോഡോര്‍ മാസ്ഹരന്‍കാസ് അപലപിച്ചു. ജാര്‍ഖണ്ഡിലെ ട്രൈബല്‍ ജനതയുടെ ഉന്നമനത്തിനായി ക്രൈസ്തവ മിഷണറിമാര്‍ ചെയ്യുന്ന സേവനങ്ങള്‍ക്കെതിരെ വലിയ കാമ്പെയ്ന്‍ നടന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹം സൂചിപ്പിച്ചു. ചില ഗ്രൂപ്പുകള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ മതപരിവര്‍ത്തനം ആരോപിച്ച് അക്രമം അഴിച്ചുവിടുന്നു, സംസ്ഥാനത്ത് സമാധാനം പുലരുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെയോ, വലിയ ശക്തികളുടെയോ പിന്തുണയില്ലാതെ അവര്‍ക്കെങ്ങനെയാണ് നിയമം കൈയിലെടുക്കാന്‍ കഴിയുക ബിഷപ് ചോദിച്ചു. ജാര്‍ഖണ്ഡില്‍
റാഞ്ചി: ജാര്‍ഖണ്ഡിലെ ഡല്‍ട്ടണ്‍ഗഞ്ചിലെ കാടിനുള്ളിലെ ഡൗന ഗ്രാമത്തില്‍, ബിര്‍ജിയ ഗോത്ര സമൂഹത്തിലെ സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപനം ഡല്‍ട്ടണ്‍ഗഞ്ച് രൂപതയുടെ ബിഷപ്പായ തയഡോര്‍ മസ്‌കരെനാസ് എസ്.എഫ്.എക്‌സ്. നിര്‍വഹിച്ചു. ഹോളി ചൈല്‍ഡ് ഏജന്‍സിയുടെ സാമ്പത്തിക സഹായം ഈ പദ്ധതിക്ക് കൈവരുത്തിയതില്‍ അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. കുട്ടികളുടെ ഭാവിയും ക്ഷേമവും ലക്ഷ്യമാക്കി സമൂഹം ഒന്നായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങില്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. സഞ്ജയ് ഗിദ്, ഡൗന സെക്രഡ്
ഭോപ്പാല്‍: നോര്‍ത്ത് ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ പതിവാകുന്നു. ഏറ്റവുമൊടുവിലായി മദ്ധ്യപ്രദേശില്‍ വിനോദയാത്രയ്‌ക്കെത്തിയ ജാബുവ രൂപതയുടെ കീഴിലുള്ള ന്യൂ കാത്തലിക് മിഷന്‍ സ്‌കൂളിലെ അദ്ധ്യാപകരെയും വൈദികരെയും കന്യാസ്ത്രീമാരെയും തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ കൈയേറ്റം ചെയ്ത സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊന്ത ധരിച്ചിട്ടുള്ള കന്യാസ്ത്രിമാരെയും സ്റ്റാഫിനെയും കണ്ടപ്പോള്‍ തീവ്രഹിന്ദുഗ്രൂപ്പിലെ അംഗങ്ങള്‍ അവരെ മതപരിവര്‍ത്തനമാരോപിച്ച് ചോദ്യം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സോനു വന്‍സുനിയ വെളിപ്പെടുത്തി. അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത് തീവ്രഹിന്ദുത്വ സംഘടനയിലെ
ബംഗളൂരു: പരിശുദ്ധ പത്രോസിന്റെ 266-ാമത് പിന്‍ഗാമിയും റോമന്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ ആനന്ദവും ആഹ്ലാദവും പ്രകടിപ്പിച്ച് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (CCBI). സാര്‍വത്രിക സഭയ്ക്ക് ഒരു പുതിയ ഇടയനെ സമ്മാനിച്ചതിന് സിസിബിഐ വൈസ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ, സിസിബിഐയുടെ ബിഷപ്പുമാരുടെ പേരില്‍ ദൈവത്തോട് നന്ദി പ്രകടിപ്പിച്ചു, ‘വിശ്വാസത്തോടും പുത്രസഹജമായ സ്‌നേഹത്തോടും കൂടി, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ സന്തോഷിക്കുകയും ദൈവത്തിന്റെ പരിപാലനക്ക്
ശ്രീനഗര്‍: പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ കത്തോലിക്കാ സ്‌കൂളിനും കോണ്‍വെന്റിനും നാശനഷ്ടം. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാനും സമാധാനത്തിലേക്ക് തിരിച്ചുവരാനും ജമ്മു ബിഷപ് ബിഷപ് ഡോ. ഐവാന്‍ പെരേര പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. ഷെല്ലുകള്‍ പതിച്ച് വീടുകള്‍ തകര്‍ന്ന് പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചതായും ഇവരുടെ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ബിഷപ് ഡോ. ഐവാന്‍ പെരേര പറഞ്ഞു. ഇന്നലെ രാവിലെയാണ് ഷെല്ലുകള്‍ പതിച്ചത്. സിഎംഐ സഭയുടെ കീഴിലുള്ള ക്രൈസ്റ്റ് സ്‌കൂളിലും ഷെപ്പ് പതിച്ചെങ്കിലും അവധിയായതിനാല്‍ അപകടം
ന്യൂഡല്‍ഹി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ആരംഭിക്കുന്ന നാളെ മെയ് (ഏഴ്) എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യ ആരാധനയും നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ സഭയെ നയിക്കുന്നതിന് ജ്ഞാനിയും ധീരനുമായ ഒരു മാര്‍പാപ്പയെ ലഭിക്കാന്‍ സഭാമക്കള്‍ പ്രാര്‍ത്ഥിക്കണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഓര്‍മിപ്പിച്ചു.
അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര സിഎംഐ മണിപ്പൂര്‍ ഇന്ത്യയുടെ മാണിക്യമാണ്. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കാകെ മണിപ്പൂരിലെ അശാന്തി അസ്വസ്ഥതയുണ്ടാക്കുന്നു. അവിടെ ശാശ്വതമായി സമാധാനം ഉണ്ടാകണമെന്ന് ഇന്ത്യന്‍ ജനത ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു; രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന ഭരണാധിപന്മാരൊഴികെ. അക്കൂട്ടര്‍ക്ക് സമാധാനം പുലരണമെന്നില്ല. രണ്ടു വര്‍ഷത്തോളമാകുന്നു മണിപ്പൂര്‍ കലാപകലുഷിതമായിട്ട്. ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വംശീയ കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി ബിരേന്‍സിംഗ് അടുത്ത നാളില്‍ ഒരു ഖേദപ്രകടനം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഖേദപ്രകടനവും ക്ഷമയാചനയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയുക്തമാണോ എന്നതാണ് ചിന്താവിഷയം. സമാധാനം കേവലം ആശംസിക്കാനുള്ളതല്ല,
Don’t want to skip an update or a post?