പനാജി: ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്ന മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള തയാറെടുപ്പുകളുമായി ഗോവയും. മതപരിവര്‍ത്തന കേസുകള്‍ കൈകാര്യം ചെയ്യുന്ന തിനായി സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജൂലൈ 21 ന് നിയമസഭയില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഗോവന്‍ സാഹചര്യത്തില്‍ ഇങ്ങനെയൊരു നിയമനിര്‍മ്മാ ണത്തിന്റെ പ്രസക്തിയെ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചെയ്തു.
ബിജെപിയുടെ ദേശീയ അജണ്ട ഗോവയില്‍ അടിച്ചേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതായി പ്രതിപക്ഷ എംഎല്‍എ വിജയ് സര്‍ദേശായി ആരോപിച്ചു. ”നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ കണക്കുകള്‍ കാണിക്കണം. കടമെടുത്ത വിവരങ്ങളുമായി ഗോവക്കാരെ ആശയക്കുഴപ്പത്തിലാക്കരുത്.” സര്‍ദേശായി പറഞ്ഞു.
ഭരണകക്ഷിയുടെ ഭാഗമായ സ്വതന്ത്ര എംഎല്‍എ അലക്‌സോ ലോറന്‍സോയും മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ”മുഖ്യമന്ത്രി എന്താണ് പറയുന്നതെന്ന് വ്യക്തമാ ക്കണം. ഗോവയില്‍, ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തു ന്നില്ല. അതിക്രമങ്ങളെപ്പറ്റിയും മതപരിവര്‍ത്തന നിരോധന നിയമത്തെപ്പറ്റി പറയുകയും ന്യൂനപക്ഷങ്ങളെ കുറ്റപ്പെടു ത്തുകയും ചെയ്യുമ്പോള്‍ ക്രൈസ്തവര്‍ അങ്ങനെ ചെയ്യുന്നു എന്ന സൂചനയുണ്ട്,” ലോറന്‍സോ പറഞ്ഞു.
ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് തടയാനും അതിന് നേതൃത്വം നല്‍കുന്നവരെ ശിക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ രാജ്യത്തുണ്ട്. കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ഏതുവിധത്തിലും വളച്ചൊടിക്കാന്‍ കഴിയുന്ന വിധത്തിലാണ്. ഈ നിയമം നിലവില്‍വന്നാല്‍ കണ്‍വന്‍ഷനുകളോ വീടുകളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ മീറ്റിംഗുകള്‍പോലുമോ നടത്താന്‍ കഴിയാത്ത സാഹചര്യം ഉടലെടുക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതിനുള്ള ഒരുങ്ങളാണെന്ന് ആരോപിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ അതിന് നേതൃത്വം നല്‍കുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്യാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരുടെ കൂട്ടായ്മകള്‍ അലങ്കോലമാക്കുകയും പങ്കെടുക്കുന്നവരെ മര്‍ദ്ദിക്കുകയുമൊക്കെ ചെയ്തിട്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്ന വ്യാജ പരാതികള്‍ നല്‍കുന്നതും പതിവാണ്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ ഈ നിയമം നിലവിലുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *