റായ്പൂര്‍ (ഛത്തീസ്ഗഡ്): സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഛത്തീസ്ഗഡിലെ ക്രൈസ്തവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ ആരോപ ണങ്ങള്‍ മനഃപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.
‘സോഷ്യല്‍ മീഡിയയിലൂടെ മതപരിവര്‍ത്തനത്തിന്റെ പുതിയ ഗെയിം: വാട്ട്സ്അപ്പ് വഴി ഗോത്രക്കാരെ ക്രിസ്ത്യാനികളാക്കുന്നു’ എന്ന തലക്കെട്ടില്‍ ഇതു സംബന്ധിച്ച ഒരു വാര്‍ത്ത അവിടെയുള്ള പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ക്രിസ്ത്യാനികള്‍ ആദിവാസി കുടുംബങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് മതപരിവര്‍ത്തനത്തിനായി ഓണ്‍ലൈനില്‍ ലക്ഷ്യമിടുന്നുവെന്നും, ആദിവാസി പെണ്‍കുട്ടികളെ പ്രേമത്തില്‍ കുടുക്കുകയാണെന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു.
ക്രൈസ്തവര്‍ക്കെതിരെ നടന്നുവരുന്ന അപവാദ പ്രചാര ണങ്ങളുടെ ഭാഗമാണ് പുതിയ സംഭവവികാസങ്ങളെന്ന് റായ്പുര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ പറഞ്ഞു. ക്രൈസ്തവരെ ആക്രമിക്കുന്ന തീവ്രഹിന്ദുത്വ സംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
‘കോവിഡിനു ശേഷം ക്രൈസ്തവര്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍, ഓണ്‍ലൈന്‍ ഒത്തുചേരലുകള്‍ എന്നിവയ്ക്കായി സൂം, ഗൂഗിള്‍ മീറ്റ്, മറ്റ് പ്ലാറ്റ്ഫോമുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍നിന്ന് ക്രൈസ്തവരെ പൂര്‍ണമായി അകറ്റിനിര്‍ത്തുക എന്ന ലക്ഷ്യവും ആരോപണങ്ങള്‍ക്കു പിന്നിലുണ്ട്.
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്രഹിന്ദുത്വസംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായ വിധത്തില്‍ അക്രമങ്ങള്‍ അരങ്ങേറുന്നുണ്ട്. ആ സംഭവങ്ങള്‍ക്കൊരു മറയിടാനും ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുന്നതിന്റെ സ്വഭാവിക പ്രതികരണമാണ് അക്രമങ്ങളെന്നു വരുത്തിത്തീര്‍ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പ്രചാരണങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *