24 മണിക്കൂറും തുടര്‍ച്ചയായി ജപമാല: 1550-ാം ദിനം ആഘോഷിച്ചു; നേതൃത്വം നല്‍കുന്നത് ചെന്നൈയിലെ യുവജനങ്ങള്‍
- ASIA, Featured, INDIA, LATEST NEWS
- September 2, 2025
റായ്പുര്‍ (ഛത്തീസ്ഗഡ്): ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് മധ്യ ഇന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഡില്‍ ഏതാനും ആദിവാസി കുടുംബങ്ങളെ ഗ്രാമത്തില്‍നിന്നും പുറത്താക്കി. തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ബലംപ്രയോഗിച്ചുള്ള പുറത്താല്‍. വീടും കൃഷിഭൂമിയും പല കുടുംബങ്ങള്‍ക്കും നഷ്ടപ്പെട്ടു. മാവോയിസ്റ്റു മേഖലയായ ബസ്തറിലെ കാങ്കര്‍ ജില്ലയിലെ ഹുച്ചാഡി ഗ്രാമത്തില്‍ നിന്നുള്ള ലച്ചന്‍ ദുഗയും കുടുംബവും ഇങ്ങനെ പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അവരെ ഒരു സംഘമെത്തി ഭീഷണി മുഴക്കി ഓടിക്കുകയായിരുന്നു. ക്രൈസ്തവ വിശ്വാസം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഖണ്ഡ്വായില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ അതിക്രമം. ഹോസ്പിറ്റല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാംപുരി സെന്റ് റിച്ചാര്‍ഡ് ആശുപത്രിക്കു നേരെയാണ് അതിക്രമം ഉണ്ടായത്. ആശുപത്രിയുടെ പ്രവേശന കവാടവും ഒപി വിഭാഗത്തിലെ ഗ്ലാസുകളും രജിസ്‌ട്രേഷന്‍-ഐപി ബില്‍ഡിങ്ങിലെ കമ്പ്യൂട്ടറും അടിച്ചു തകര്‍ത്ത സംഘം ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് മുറിയും തകര്‍ത്തു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മെയ് 21 ന് ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സ്ത്രീയുടെ നില വഷളായതിനെ
ഭോപ്പാല്‍: ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി കോടതി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് അവഗ ണിച്ചാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2010 ല്‍ ആരംഭിച്ച, മൂന്ന് ദിവസത്തെ വാര്‍ഷിക ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ നടത്താന്‍ ഖാര്‍ഗോണ്‍ ജില്ലാ ഭരണകൂടം തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഒരു സ്വതന്ത്ര സഭയെ നയിക്കുന്ന പാസ്റ്റര്‍ കമേഷ് സോളങ്കി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മെയ് 16 മുതല്‍ 18 വരെ തീരുമാനിച്ചിരുന്ന കണ്‍വന്‍ഷന്‍ നടത്താന്‍ കഴിയാത്തതിനാല്‍, പുതുക്കിയ
ഇംഫാല്‍: മെയ്തി വിഭാഗത്തിന്റെ സ്വാധീന മേഖലകളില്‍നിന്ന് ആയുധ ശേഖരം പിടികൂടിയ സംഭവത്തെ ക്രൈസ്തവ സഭാ നേതാക്കാള്‍ സ്വാഗതം ചെയ്തു. ഈ നടപടി സമാധാന ശ്രമങ്ങളിലേക്കുള്ള പുതിയ കാല്‍വയ്പ്പ് ആകട്ടെയെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇംഫാല്‍ താഴ്വരയിലെ മെയ്തി ആധിപത്യമുള്ള പ്രദേശങ്ങളില്‍നിന്ന് കേന്ദ്ര സുരക്ഷാ സേനയാണ് നേരത്തെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തത്. മെഷീന്‍ ഗണ്‍, എകെ 47, തുടങ്ങിയ 5,000-ത്തിലധികം ആയുധങ്ങളും 60,000 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തു വെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി
ജലന്ധര്‍: ജലന്ധര്‍ രൂപതയുടെ മെത്രാനായി നിയമിതനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ ജൂലൈ 12 ന് അഭിഷിക്തനാകും. ജലന്ധര്‍ ട്രിനിറ്റി കോളജ് മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് ചടങ്ങ് നടക്കുന്നത്. ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ കൂട്ടോ മുഖ്യകാര്‍മികത്വം വഹിക്കും. ജലന്ധര്‍ രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ആഞ്ചലോ ഗ്രേഷ്യസ്, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരാകും. കേരളത്തില്‍നിന്നുള്‍പ്പെടെ നിരവധി ബിഷപ്പുമാരും നിയുക്ത ബിഷപ്പിന്റെ അമ്മ ഏലിക്കുട്ടിയും കുടുംബാംഗങ്ങളും മാതൃ ഇടവകയായ ചെമ്മലമറ്റത്തുനിന്നുള്ള പ്രതിനിധികളും
സണ്‍ഡേ ശാലോം പത്രത്തിന്റെ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ദുഃഖകരമായ ഒരു വാര്‍ത്തയുമായിട്ടാണ് ഈ ലക്കം നിങ്ങളുടെ കൈകളിലെത്തുന്നത്. ഇത് പത്രത്തിന്റെ അവസാന ലക്കമാണ്! ഇതോടെ 27 വര്‍ഷത്തെ സഭാസേവനം പൂര്‍ത്തിയാക്കി സണ്‍ഡേ ശാലോം പ്രസിദ്ധീകരണലോകത്തുനിന്ന് വിട വാങ്ങുന്നു. കാല്‍നൂറ്റാണ്ടിനുമുമ്പ് കേരളസഭയുടെ മാധ്യമമേഖല തികച്ചും ശുഷ്‌കമായിരുന്നപ്പോഴാണ് ഈ ഞായറാഴ്ചപത്രം ആരംഭംകൊണ്ടത്. സഭയുടേതെന്ന് കരുതിയിരുന്ന പത്രംപോലും അന്യാധീനപ്പെട്ടുപോയ കാലം… സെക്കുലര്‍ മാധ്യമങ്ങളുടെ സഭാവാര്‍ത്തകളോടുള്ള തിരസ്‌കരണം, ഒരു രൂപതയില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ മറ്റു രൂപതകളിലോ മറ്റു റീത്തുകളിലോ അറിയപ്പെടാതെ പോകുന്ന അവസ്ഥ,
കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തം ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുതും അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഒന്നാകെ അതീവ ദുഃഖത്തോടെ പങ്കുചേരുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സുഖപ്രാപ്തിക്കുവേണ്ടിയും വിശ്വാസി സമൂഹമൊന്നാകെ പ്രാര്‍ത്ഥിക്കുന്നു. എല്ലാംമറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവ ര്‍ക്കും ഭരണസം വിധാനങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തന ഊര്‍ജ്ജവും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തുമുണ്ടാകട്ടെയെന്ന് വി.സി
അഹമ്മദാബാദ്: വിമാന അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വമായ അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് മാര്‍പാപ്പയുടെ സന്ദേശം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാമില്‍, അഹമ്മദാബാദില്‍ സംഭവിച്ച വിമാന ദുരന്തം അതീവ വേദനാജനകമാണെന്ന് പാപ്പ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും, മരണമടഞ്ഞവരുടെ ആത്മാക്കളെ സര്‍വശക്തന്റെ കരുണയിലേക്ക് സമര്‍പ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്ക് യാത്രതിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനര്‍, റണ്‍വേയില്‍ നിന്നു പറന്നുയര്‍ന്ന് അരമിനിറ്റിനുള്ളില്‍ തന്നെ എയര്‍പോര്‍ട്ടിനു സമീപ
Don’t want to skip an update or a post?