പുതിയ മാര്‍പാപ്പയെ സ്വാഗതം ചെയ്ത് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി
- Featured, INDIA, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 9, 2025
മുംബൈ: നിയമംമൂലം ഒരിക്കലും മതപരിവര്‍ത്തനം നിരോധിക്കാന്‍ പാടില്ലെന്നും അത് ഒരു വ്യക്തിയുടെ മനഃസാക്ഷിയുടെ തിരഞ്ഞെടുപ്പാണെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും ഭരണത്തിലെത്തിയാല്‍ കര്‍ക്കശമായ മതപരിവര്‍ത്തനനിരോധനനിയമം നടപ്പാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ബിജെപി പുറത്തിറക്കിയ മാനിഫെസ്റ്റോയിലാണ് മതപരിവര്‍ത്തനനിരോധനനിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്. ഒരു വ്യക്തിയുടെ ദൈവാലമാകുന്ന മനഃസാക്ഷിയില്‍ പ്രവേശിക്കുവാന്‍ ഒരു സിവില്‍ അതോറിറ്റിക്കും അവകാശമില്ല, കാരണം മനഃസാക്ഷി പറയുന്നതാണ് ആ വ്യക്തി അനുസരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തനനിരോധന നിയമം മൗലികാവകാശങ്ങള്‍ക്കെതിരാണ്. മതസ്വാതന്ത്ര്യവും ഇഷ്ടമുള്ള
പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതവും പൈതൃകവും കേന്ദ്രമാക്കി 62 കലാകാരന്മാര് തയാറാക്കിയ ആര്‍ട്ട് വര്‍ക്കുകളുടെ എക്സിബിഷന് ഗോവയില്‍ ആരംഭിച്ചു. വിവിധ തരത്തിലുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ച് തയറാക്കിയിരിക്കുന്ന കലാസൃഷ്ടികള്‍ വിശുദ്ധന്റെ ജീവിതവും ഗോവയുടെ ബഹുസ്വരമായ പൈതൃകവും വിളിച്ചോതുന്നതാണ്. ഓള്‍ഡ് ഗോവയില്‍ ആരംഭിച്ച വിവിധ കലാകാരന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആര്‍ട്ട് എക്സിബിഷന് ഗോവ-ഡാമന്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ഫിലിപ്പ് നേരി ഫെറാവോ ഉദ്ഘാടനം ചെയ്തു. വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുദര്‍ശനത്തിന് മുന്നോടിയായിട്ടാണ് എക്സിബിഷന് സംഘടിപ്പിച്ചത്. ഗോവയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ കാന്‍വാസില്‍ കോറിയിടപ്പെട്ടതാണ്
പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം നവംബര്‍ 21 മുതല്‍ ഓള്‍ഡ് ഗോവയിലെ സേ കത്തീഡ്രലില്‍ നടക്കും. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. പത്തുവര്‍ഷത്തില്‍ ഒരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. രണ്ടുവര്‍ഷത്തെ ആത്മീയ ഒരുക്കങ്ങള്‍ക്കുശേഷമാണ് പരസ്യവണക്കം ആരംഭിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ആറുവരെയായിരിക്കും പരസ്യവണക്കം. നാളെമുതല്‍ ജനുവരി നാലുവരെ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ പരസ്യവണക്കം ഉണ്ടായിരിക്കും. വിശുദ്ധന്റെ ഭൗതികദേഹം വണങ്ങുന്നതിനായി ഇതിനോടകംതന്നെ ഗോവയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. ലോകമെങ്ങുംനിന്നുള്ള തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍
ഗാന്ധിനഗര്‍, ഗുജറാത്ത്: ഫ്രാന്‍സിസ് പാപ്പായെയും സന്യാസിനിമാരെയും കുറിച്ച് അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ ഗുജറാത്ത് സ്വദേശിയും വിഎച്ച്പി നേതാവെന്ന് സംശയിക്കുന്ന ആള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ച് പോലീസ്. പ്രതിയുടെ പേരുവിവരങ്ങള്‍ പോലിസ് നിലവിലും പുറത്തുവിടാന്‍ തയാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3ന് നടന്ന സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ നവംബര്‍ 11നാണ് പോലിസ് കേസ് രജിസ്ടര്‍ ചെയ്യുന്നത്. പോലിസിന്റെ നീക്കം ശരിയായ ദിശയിലേക്കാണ് എന്ന് പറഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സെഡ്രിക് പ്രകാശ് ഈ സംഭവം 20 മാസങ്ങള്‍ക്ക്
ന്യൂഡല്‍ഹി: ദളിത് സംവരണത്തെക്കുറിച്ച് പഠിക്കുവാന്‍ നിയോഗിച്ച ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന് കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടിക്കൊടുത്ത നടപടിയെ ക്രൈസ്തവര്‍ സ്വാഗതം ചെയ്തു. സാമൂഹികമായി പിന്നോക്കം നില്ക്കുന്ന ക്രൈസ്തവരും മുസ്ലീമുകളും സംവരണത്തിന് അര്‍ഹരാണോ എന്ന് പഠിക്കുവാനുള്ള കമ്മീഷനാണിത്. ആ കമ്മീഷന് നിശ്ചിതസമയത്തിനുള്ളില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തിതിനാല്‍ ഒരു വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടിക്കൊടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ഓഫീസ് ഫോര്‍ എക്യൂമെനിസം സെക്രട്ടറിയായ ഫാ. ആന്റണി തുമ്മ പറഞ്ഞു. 2022 ലാണ്
ഭോപ്പാല്‍: ദീപാവലിയോടനുബന്ധിച്ച് അഹിന്ദുക്കളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് മധ്യപ്രദേശിലെ ചില സ്ഥലങ്ങളിലെ ഹൈന്ദവമതമൗലികവാദികളുടെ ആഹ്വാനത്തെ ക്രൈസ്ത നേതാക്കള്‍ ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം വര്‍ഗീയത നിറഞ്ഞതാണെന്നും അവര്‍ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാല്‍, ഉജ്ജയിന്‍, ദേവാസ് എന്നീ സ്ഥലങ്ങളിലാണ് ബജറാംഗ്ദളും വിശ്വിഹന്ദുപരിഷത്തും ഹിന്ദുമതവിശ്വാസികളോട് ദീപാവലിയുടെ സാധനങ്ങള്‍ വില്‍ക്കുന്ന അഹിന്ദുക്കളുടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടത്. അനേകം മറ്റ് മതവിശ്വാസികള്‍ ദീപാവലിയോടനുബന്ധിച്ചുള്ള സാധനങ്ങള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നത് പതിവാണ്. സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി ചിലര്‍ ഇത്തരത്തിലുള്ള
ഗോഹട്ടി, അസം: നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ മയക്കുമരുന്ന് കച്ചവടത്തിന്റെ കണ്ണികളാണെന്ന വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറിയായ സുരേന്ദ്ര കുമാര്‍ ജെയിനിന്റെ ആരോപണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അസമിലെ ദിമ ഹസാവോയിലെ ഒരു ചടങ്ങിലാണ് അദ്ദേഹം ക്രൈസ്തവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ഇത്തരമൊരു ആരോപണം ഉന്നതയിച്ചത്. ജെയിനിന്റെ വിവാദ പ്രസ്തവാനയെക്കെതിരെ കോടതിയെ സമീപിക്കുവാനുള്ള തീരുമാനത്തിലാണ് ക്രൈസ്തവര്‍. അസം ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടവും സമര്‍പ്പിക്കും. മതങ്ങള്‍ തമ്മില്‍ വിഭാഗിയത സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും അവര്‍ പറഞ്ഞു. നേര്‍ത്ത് ഈസ്റ്റിലെ ക്രൈസ്തവര്‍ ഈ പ്രസ്താവന കേട്ട്
ന്യൂഡല്‍ഹി: ദ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനം ‘അവന് നമ്മളെ സ്നേഹിച്ചു’ (ഡിലെക്സിത് നോസ്)-ഇന്ത്യന്‍ എഡീഷന് പ്രസിദ്ധീകരിച്ചു. ഡല്‍ഹി ആര്‍ച്ചുബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സിസിബിഐ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ നിര്‍വഹിച്ചു. റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. മാത്യു കോയിക്കല്‍, സിസ്റ്റര്‍ റാഹില്‍ ലക്ര, നിഹാല്‍ പെഡ്രിക്, നൈജല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ
Don’t want to skip an update or a post?