അംഗങ്ങളില്ല; പ്രവര്ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്
- Featured, INDIA, LATEST NEWS
- December 6, 2025

ഇംഫാല്: മെയ്തി വിഭാഗത്തിന്റെ സ്വാധീന മേഖലകളില്നിന്ന് ആയുധ ശേഖരം പിടികൂടിയ സംഭവത്തെ ക്രൈസ്തവ സഭാ നേതാക്കാള് സ്വാഗതം ചെയ്തു. ഈ നടപടി സമാധാന ശ്രമങ്ങളിലേക്കുള്ള പുതിയ കാല്വയ്പ്പ് ആകട്ടെയെന്ന് അവര് പ്രത്യാശ പ്രകടിപ്പിച്ചു. ഇംഫാല് താഴ്വരയിലെ മെയ്തി ആധിപത്യമുള്ള പ്രദേശങ്ങളില്നിന്ന് കേന്ദ്ര സുരക്ഷാ സേനയാണ് നേരത്തെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തത്. മെഷീന് ഗണ്, എകെ 47, തുടങ്ങിയ 5,000-ത്തിലധികം ആയുധങ്ങളും 60,000 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തു വെന്നാണ് പുറത്തുവന്ന റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്ഷമായി

ജലന്ധര്: ജലന്ധര് രൂപതയുടെ മെത്രാനായി നിയമിതനായ ഡോ. ജോസ് സെബാസ്റ്റ്യന് തെക്കുംചേരിക്കുന്നേല് ജൂലൈ 12 ന് അഭിഷിക്തനാകും. ജലന്ധര് ട്രിനിറ്റി കോളജ് മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് ചടങ്ങ് നടക്കുന്നത്. ഡല്ഹി ആര്ച്ചുബിഷപ് ഡോ. അനില് കൂട്ടോ മുഖ്യകാര്മികത്വം വഹിക്കും. ജലന്ധര് രൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര് ഡോ. ആഞ്ചലോ ഗ്രേഷ്യസ്, ഉജ്ജയിന് ബിഷപ് മാര് സെബാസ്റ്റ്യന് വടക്കേല് എന്നിവര് സഹകാര്മികരാകും. കേരളത്തില്നിന്നുള്പ്പെടെ നിരവധി ബിഷപ്പുമാരും നിയുക്ത ബിഷപ്പിന്റെ അമ്മ ഏലിക്കുട്ടിയും കുടുംബാംഗങ്ങളും മാതൃ ഇടവകയായ ചെമ്മലമറ്റത്തുനിന്നുള്ള പ്രതിനിധികളും

സണ്ഡേ ശാലോം പത്രത്തിന്റെ വായനക്കാര്ക്കും അഭ്യുദയകാംക്ഷികള്ക്കും ദുഃഖകരമായ ഒരു വാര്ത്തയുമായിട്ടാണ് ഈ ലക്കം നിങ്ങളുടെ കൈകളിലെത്തുന്നത്. ഇത് പത്രത്തിന്റെ അവസാന ലക്കമാണ്! ഇതോടെ 27 വര്ഷത്തെ സഭാസേവനം പൂര്ത്തിയാക്കി സണ്ഡേ ശാലോം പ്രസിദ്ധീകരണലോകത്തുനിന്ന് വിട വാങ്ങുന്നു. കാല്നൂറ്റാണ്ടിനുമുമ്പ് കേരളസഭയുടെ മാധ്യമമേഖല തികച്ചും ശുഷ്കമായിരുന്നപ്പോഴാണ് ഈ ഞായറാഴ്ചപത്രം ആരംഭംകൊണ്ടത്. സഭയുടേതെന്ന് കരുതിയിരുന്ന പത്രംപോലും അന്യാധീനപ്പെട്ടുപോയ കാലം… സെക്കുലര് മാധ്യമങ്ങളുടെ സഭാവാര്ത്തകളോടുള്ള തിരസ്കരണം, ഒരു രൂപതയില് നടക്കുന്ന നല്ല കാര്യങ്ങള് മറ്റു രൂപതകളിലോ മറ്റു റീത്തുകളിലോ അറിയപ്പെടാതെ പോകുന്ന അവസ്ഥ,

കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തം ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള് വലുതും അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫറന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവലിയര് അഡ്വ.വി.സി സെബാസ്റ്റ്യന്. ദുരന്തത്തില് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില് ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഒന്നാകെ അതീവ ദുഃഖത്തോടെ പങ്കുചേരുന്നു. അപകടത്തില് ജീവന് നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സുഖപ്രാപ്തിക്കുവേണ്ടിയും വിശ്വാസി സമൂഹമൊന്നാകെ പ്രാര്ത്ഥിക്കുന്നു. എല്ലാംമറന്ന് രക്ഷാപ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്നവ ര്ക്കും ഭരണസം വിധാനങ്ങള്ക്കും കൂടുതല് പ്രവര്ത്തന ഊര്ജ്ജവും പ്രതിസന്ധികളെ അതിജീവിക്കാന് കരുത്തുമുണ്ടാകട്ടെയെന്ന് വി.സി

അഹമ്മദാബാദ്: വിമാന അപകടത്തില് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്ക്കും സുഹൃത്തുക്കള്ക്കും ഹൃദയപൂര്വമായ അനുശോചനവും പ്രാര്ത്ഥനയും അറിയിച്ചുകൊണ്ട് മാര്പാപ്പയുടെ സന്ദേശം. വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയത്രോ പരോളിന് ഒപ്പുവച്ച ടെലിഗ്രാമില്, അഹമ്മദാബാദില് സംഭവിച്ച വിമാന ദുരന്തം അതീവ വേദനാജനകമാണെന്ന് പാപ്പ പറഞ്ഞു. രക്ഷാപ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്നവര്ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നതായും, മരണമടഞ്ഞവരുടെ ആത്മാക്കളെ സര്വശക്തന്റെ കരുണയിലേക്ക് സമര്പ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്ത്തു. അഹമ്മദാബാദ് വിമാനത്താവളത്തില് നിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്ക് യാത്രതിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനര്, റണ്വേയില് നിന്നു പറന്നുയര്ന്ന് അരമിനിറ്റിനുള്ളില് തന്നെ എയര്പോര്ട്ടിനു സമീപ

ഭുവനേശ്വര്/ഒഡീഷ: ഒഡീഷയിലെ 30 തോളം ജില്ലകളിലെ ക്രൈസ്തവര് സമാധാനപരമായ പ്രതിഷേധങ്ങള് നടത്തി. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും, ക്രൈസ്തവ സമൂഹത്തിനെതിരെ തുടരുന്ന പീഡനങ്ങള് അവസാനിപ്പിക്കണമെന്നും, വിദ്യാഭ്യാസം, തൊഴില് തുടങ്ങിയ മേഖലകളില് നേരിടുന്ന വിവേചനം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് നാഷണല് ക്രിസ്ത്യന് ഫ്രണ്ടിന്റെ (എന്സിഎഫ്) നേതൃത്വത്തില് ക്രൈസ്തവര് പ്രതിഷേധപ്രകടനങ്ങള് നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കളക്ടര്മാര്ക്ക് നിവേദനം സമര്പ്പിച്ചുകൊണ്ടാണ് പ്രതിഷേധപ്രകടനം അവസാനിപ്പിച്ചത്. ഒഡീഷയിലെ ക്രൈസ്തവര് നേരിടുന്ന വിവിധ പ്രശ്നങ്ങള് നിവേദനത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില് ഒഡീഷയിലെ യുണൈറ്റഡ് ബിലീവേഴ്സ് കൗണ്സില് നെറ്റ്വര്ക്ക്

ജലന്ധര്: മലയാളി വൈദികനായ ജോസ് സെബാസ്റ്റ്യന് തെക്കുംചേരിക്കുന്നേലിനെ പഞ്ചാബിലെ ജലന്ധര് രൂപതയുടെ മെത്രാനായി ലിയോ പതിനാലാമന് പാപ്പാ നിയമിച്ചു. ജലന്ധര് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവര്ത്തിച്ചുവരികയായിരുന്നു. പാലാ രൂപതയിലെ കാളഘട്ടിയാണ് നിയുക്ത മെത്രാന് ജോസ് സെബാസ്റ്റ്യന് തെക്കുംചേരിക്കുന്നേലിന്റെ ജന്മദേശം. നാഗ്പൂരില് വൈദികപഠനം പൂര്ത്തിയാക്കിയ അദ്ദേഹം 1991 മെയ് 1-ന് ജലന്ധര് രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉര്ബനിയാ ന പൊന്തിഫിക്കല് സര്വകാലാശാലയില് നിന്ന് കാനന് നിയമത്തില് ബിരുദവും ലൈസന്ഷ്യേറ്റും നേടിയ അദ്ദേഹം ഇടവകവികാരിയായും, സെമിനാരി അധ്യാപകനായും, ജലന്ധര്

സ്വന്തം ലേഖകന് ഗുജറാത്തിലെ ഒരു ഗ്രാമം ഫ്രാന്സിസ്കന് മിഷനറി ബ്രദേഴ് സന്യാസ സമൂഹം ദത്തെടുത്ത് പ്രവര്ത്തനങ്ങള് നടത്തുന്നതിനിടയിലാണ് അതിന് നേതൃത്വം നല്കിയിരുന്ന ബ്രദര് ജോസഫ് തുരുത്തിക്കുളങ്ങരയോട് ആഫ്രിക്കയിലേക്ക് പോകാന് പറ്റുമോ എന്ന് ഫ്രാന്സിസ്കന് മിഷനറി ബ്രദേഴ്സ് സഭയുടെ സുപ്പീരിയര് ജനറല് ചോദിച്ചത്. കര്ത്താവിനുവേണ്ടി ഏതു വെല്ലുവിളിയും ഏറ്റെടുക്കാന് ഒരുക്കമായിരുന്ന ബ്രദര് തുരുത്തിക്കുളങ്ങര സമ്മതം അറിയിച്ചു. അധികാരികളിലൂടെ സംസാരിക്കുന്നത് ദൈവമാണെന്ന് അദ്ദേഹത്തിന് നിശ്ചയം ഉണ്ടായിരുന്നു. അങ്ങനെയാണ് 12 വര്ഷങ്ങള്ക്കുമുമ്പ് ബ്രദര് ബോണിഫസ് എന്ന ബ്രദര് ജോസഫ് തുരുത്തിക്കുളങ്ങര ഘാനയില്




Don’t want to skip an update or a post?