അംഗങ്ങളില്ല; പ്രവര്ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്
- Featured, INDIA, LATEST NEWS
- December 6, 2025

ഭൂവനേശ്വര്: ഒഡീഷയില് ട്രെയിനില് യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീയേയും ഒപ്പമുണ്ടായിരുന്ന മൂന്ന് പെണ്കുട്ടികളെയും മതപരിവര്ത്തനം ആരോപിച്ച് ഒരു സംഘം ബജ്റംഗ്ദള് പ്രവര്ത്തകര് ട്രെയിനില് നിന്ന് പിടിച്ചിറക്കി അക്രമിച്ചു. പോലീസ് സാന്നിധ്യത്തിലായിരുന്നു അതിക്രമങ്ങള് നടന്നത്. മെയ് 31 ന് അര്ദ്ധരാത്രിയിലാണ് സംഭവം നടന്നത്. ഒഡീഷയിലെ ബര്ഹാംപൂര് രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹാംഗമായ സിസ്റ്റര് രചന നായിക്കിനാണ് പീഡനം നേരിടേണ്ടിവന്നത്. ബര്ഹാംപൂരില് നിന്ന് ജാര്സഗുഡയിലേക്ക് റൂര്ക്കല രാജധാനി എക്സ്പ്രസ് ട്രെയിനില് യാത്ര ചെയ്യുമ്പോഴാണ് ഒരു സംഘം ബജ്റംഗ്ദള്

റവ.ഡോ.ജോര്ജ് നെരേപറമ്പില് സിഎംഐ ധ്യാനം നടത്തുന്നതിനായിരുന്നു അരുണാചല്പ്രദേശിലെ ഇറ്റാനഗര് രൂപതയില് ഇക്കഴിഞ്ഞ നോമ്പുകാലത്ത് പോയത്. മെഞ്ചിക്കോ, ടാറ്റോ, ആലോം, യെംഞ്ചോ, ടൂടിംഗ്, ഇങ്കിംഗ് എന്നീ ആറ് ഇടവക ദൈവാലയങ്ങളില് ധ്യാനങ്ങള് നടത്തി. അരുണാചലിലെ വിശ്വാസികളുടെ ജീവിത രീതികളും ഇടപെടലുകളും ഏറെ ആകര്ഷണീയമായിരുന്നു.പ്രേം ഭായ് എന്ന മഹാമിഷണറിയാണ് അരുണാചലില് കത്തോലിക്കാ വിശ്വാസത്തിന്റെ വിത്തുകള് പാകിയത്. ഞായറാഴ്ചകളിലെ ദിവ്യബലി ഭക്തിസാന്ദ്രമാണ്. വിശേഷപ്പെട്ട വസ്ത്രങ്ങളണിഞ്ഞ് കാഴ്ചവസ്തുക്കളുമായി പരിശുദ്ധ കുര്ബാനക്ക് എത്തുന്ന ഇവിടുത്തുകാരുടെ മനസുകളില് കത്തിജ്ജ്വലിക്കുന്ന വിശ്വാസത്തെ തൊട്ടറിയാന് സാധിക്കും. വലിയ കുടുംബങ്ങള്

കൊച്ചി: സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമായി ഇന്ത്യയിലുടനീളം നിസ്വാര്ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്ന തീവ്രവര്ഗീയസംഘങ്ങളെ അടിച്ചമര്ത്തണമെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫ്രന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്. ഒഡീഷയിലെ സമ്പല്പൂരില് കര്മ്മലീത്ത മിഷനറിയും വയോധികനുമായ ഫാ. ലീനസ് പുത്തന്വീട്ടിലിനെയും ഫാ. സില്വിന് കളത്തിപ്പറമ്പിലിനെയും അക്രമിച്ച സംഘങ്ങള് ക്കെതിരെ കേസെടുക്കാന്പോലും തയ്യാറാകാത്തത് ഒഡീഷയിലെ ഭരണവ്യവസ്ഥിതികളെപ്പോലും നിയന്ത്രിക്കുന്നത് തീവ്രവര്ഗീയ സംഘടനകളാണെന്നതിന്റെ തെളിവുകളാണ്. മത പരിവര്ത്തന നിരോധന ബില്ലിന്റെ മറവില് വിവിധ സംസ്ഥാനങ്ങളില് ക്രൈസ്തവ

ഭൂവനേശ്വര്: ഒഡീഷയിലെ കാണ്ടമാലില് 2008-ല് ക്രൈസ്തവര്ക്കുനേരെ നടന്ന കലാപത്തില് ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന് തയാറാകാതിരുന്ന ക്രൈസ്തവ അധ്യാപകനെ തീവ്രഹിന്ദുത്വവാദികള് ജീവനോടെ ചുട്ടുകൊന്ന ദൈവാലയത്തോട് ചേര്ന്ന് നിര്മിച്ച പുതിയ ദൈവാലയം കൂദാശ ചെയ്തു. പദാംഗ് ഇടവകയ്ക്ക് കീഴിലുള്ള സബ്സ്റ്റേഷനായ ഗുഡ്രിക്കിയയിലെ മിഖായേല് മാലാഖയുടെ നാമധേയത്തിലുള്ള കത്തോലിക്കാ ദൈവാലത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടുപോയ ഹിന്ദുത്വവാദികള് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയാണ് വധിച്ചത്. സര്ക്കാര് അധ്യാപകനും ചര്ച്ച് ഓഫ് നോര്ത്ത് ഇന്ത്യ (സിഎന്ഐ) അംഗവുമായ മാത്യു നായക് ഭീഷണിയുടെ മുമ്പിലും വിശ്വാസം ഉപേക്ഷിക്കാന് തയാറായില്ല.

ഒഡീഷയില് സാമ്പര്പ്പൂരില്നിന്ന് 70 കിലോമീറ്റര് അകലെയുള്ള കുചിന്ദ ഗ്രാമത്തിലെ കാര്മല് നികേതനില് താമസിച്ചിരുന്ന ഒസിഡി വൈദികരെ മര്ദ്ദിച്ചവശരാക്കിയശേഷം കൊള്ളയടിച്ചു. മൂന്ന് വര്ഷത്തിനിടെ സമാനമായ ആറാമത്തെ സംഭവമാണിത്. മെയ് 22-ന് രാത്രിയില്, നായയുടെ നിര്ത്താതെയുള്ള കുര കേട്ടാണ് ഫാ. സില്വിന് ഒസിഡി ഉണര്ന്നത്. ടോര്ച്ചുമായി പ്രധാന കവാടത്തിലേക്ക് എത്തിയ അദ്ദേഹത്തെ ഒരു കൂട്ടം കൊള്ളക്കാര് ചേര്ന്ന് കീഴടക്കി. സംഘത്തിലെ മറ്റ് അംഗങ്ങള് പ്രധാന കവാടം തകര്ത്ത് ഫാ. സില്വിനെ ക്രൂരമായി മര്ദ്ദിക്കാന് തുടങ്ങി. എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും അവര്

കെറുബാടി, ഒഡീഷ: ഭുവനേശ്വറില് ചന്ദനത്തിരി നിര്മ്മാണ ഫാക്ടറിയില് ജോലി ചെയ്തിരുന്ന 22 വയസുകാരിയായ പുഷ്പാഞ്ജലി നായക് ഇനി സന്യാസിനി. ഒഡീഷയിലെ കാണ്ടമാല് ജില്ലയിലെ ഡാരിങ്ബാടി ഹോളി റോസറി പാരിഷ് കീഴിലുള്ള സെന്റ് ജോസഫ് സബ്സ്റ്റേഷന് പള്ളിയില് നടന്ന തിരുക്കര്മ്മത്തിലാണ് പുഷ്പാഞ്ജലി കോണ്ഗ്രിഗേഷന് ഓഫ് തെരേസിയന് കാര്മലേറ്റ് (സിടിസി) സന്യാസിനിയായി നിത്യവ്രതം സ്വീകരിച്ചത്. പരേതനായ കസ്പതിയുടേയും മുക്തിലോത നായകിന്റേയും അഞ്ചുമക്കളില് നാലാമതായി 2002 നവംബറിലാണ് പുഷ്പാഞ്ജലി ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുമൂലം പത്താം ക്ലാസില് പഠനം നിര്ത്തിയ 2019 ല്

ന്യൂഡല്ഹി: കാശ്മീര് വിഷയത്തെ തുടര്ന്ന് ഇന്ത്യയും പാകിസ്താനും തമ്മില് നിലനില്ക്കുന്ന സംഘര്ഷ സാഹചര്യത്തില്, ബോംബെ ആര്ച്ച്ബിഷപ്പ് എമെറിറ്റസ് ആയ കാര്ദിനാള് ഓസ്വാള്ഡ് ഗ്രേഷ്യസ് ഇരുരാജ്യങ്ങളെയും സ്ഥിരതയുള്ള സമാധാനത്തിനായി പുതിയ വഴികള് തേടാന് ആഹ്വാനം ചെയ്തു. ‘ഇത് കാശ്മീരിലെയും, ഇന്ത്യയും പാകിസ്താനും മാത്രമല്ല, ലോക സമാധാനത്തിനായും നിര്ണ്ണായകമായിരിക്കും,’ എന്നും അദ്ദേഹം വത്തിക്കാന് വാര്ത്താ ഏജന്സിയായ ഫിഡസിനോട് പറഞ്ഞു. പാകിസ്താനും ഇന്ത്യയും സംയുക്ത പാരമ്പര്യവും സംസ്കാരവും പങ്കുവെക്കുന്ന രാജ്യങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നാം സഹോദരന്മാരാണ്—സാംസ്കാരികവും ആചാരാനുഷ്ഠാനങ്ങളുമായി ഒരേ പാരമ്പര്യം പങ്കുവെക്കുന്നവര്.

ഡോ. ഡെയ്സന് പാണേങ്ങാടന് (ലേഖകന് തൃശൂര് സെന്റ് തോമസ് കോളേജിലെ അസി.പ്രഫസറാണ്). ഭര്ത്താവിന്റെ ചേതനയറ്റ ശരീരത്തിന് മുമ്പില് സ്തംഭിച്ചുപോയ ഒരു സ്ത്രീയുടെ ചിത്രം പഹല്ഗാമിന്റെ നൊമ്പരക്കാഴ്ചയാണ്. കൊല്ലപ്പെട്ടത്, അവരുടെ ഭര്ത്താവാണെങ്കിലും ആ വെടിയുണ്ടയുടെ ആഘാതം പേറുന്നത് ഓരോ ഇന്ത്യാക്കാരനുമാണ്. ഹൃദയം നിലച്ചുപോകുന്നത്ര വേദന പേറുന്ന ആ കാഴ്ച്ചയില് ഉന്മാദം കണ്ടെത്തുന്നവര് രാജ്യദ്രോഹികള് മാത്രമല്ല; മാനസിക രോഗികള് കൂടിയാണെന്ന കാര്യത്തില് തര്ക്കമില്ല. എന്തുകൊണ്ട് കാശ്മീര്? വികലമായ രാഷ്ട്രീയ ലക്ഷ്യം സാധൂകരിക്കുന്നനുവേണ്ടി നിരപരാധികളായ പൗരന്മാര്ക്കുനേരെ ആക്രമണം നടത്തുകയും ഭീതി പരത്തുന്ന




Don’t want to skip an update or a post?