Follow Us On

08

November

2025

Saturday

  • ഒഡീഷയിലെ പള്ളിയില്‍ പൊലീസ് അതിക്രമം;  വൈദികന് പരുക്ക്‌

    ഒഡീഷയിലെ പള്ളിയില്‍ പൊലീസ് അതിക്രമം; വൈദികന് പരുക്ക്‌0

    ഭുവനേശ്വര്‍: ഒഡീഷയിലെ ബഹരാംപുര്‍ രൂപതയിലെ ജൂബ ഇടവക പള്ളിയില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടവക വികാരി ഫാ.ജോഷി ജോര്‍ജിനെയും സഹ വികാരി ഫാ. ദയാനന്ദിനേയും മര്‍ദിച്ചു. പള്ളിക്കു സമീപമുള്ള ഗ്രാമത്തില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്നു നടത്തിയ തുടര്‍ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മര്‍ദിക്കാനും തുടങ്ങിയപ്പോള്‍ തടയാനെത്തിയ ഫാ.ജോഷിയെയും സഹവികാരിയേയും പൊലീസ് സംഘം മര്‍ദിക്കുകയായിരുന്നു. തോളെല്ലിനും കൈക്കും പൊട്ടലുണ്ടായ ഫാ.ജോഷി ജോര്‍ജിനെ ബഹരാംപൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കിസ്ഥാനില്‍ നിന്ന്

  • വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ  20-ാം ചരമവാര്‍ഷികം ആഘോഷിച്ചു

    വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 20-ാം ചരമവാര്‍ഷികം ആഘോഷിച്ചു0

    മുംബൈ: 1986 ലും 1999 ലുമായി രണ്ടുതവണ ഇന്ത്യ സന്ദര്‍ശിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 20-ാം ചരമവാര്‍ഷികം മുംബൈയില്‍ ആഘോഷിച്ചു. കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസും ആര്‍ച്ചുബിഷപ് ജോണ്‍ റോഡ്രിഗസും മുംബൈയിലെ ഹോളി നെയിം കത്തീഡ്രലില്‍ നടത്തിയ ആഘോഷമായ അനുസ്മരണ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. 1978 മുതല്‍ 2005 വരെ കത്തോലിക്കാ സഭയെ നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സുവിശേഷത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത, മനുഷ്യാന്തസിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അക്ഷീണമായ പ്രവര്‍ത്തനം, പ്രതികൂല സാഹചര്യങ്ങളിലെ അദ്ദേഹത്തിന്റെ

  • ബസിലിക്കയ്ക്ക്  സമീപമുള്ള ടൂറിസം  പ്രൊജക്ടിനെതിരെ  ഗോവന്‍ ജനത

    ബസിലിക്കയ്ക്ക് സമീപമുള്ള ടൂറിസം പ്രൊജക്ടിനെതിരെ ഗോവന്‍ ജനത0

    പനാജി: പതിനാറാം നൂറ്റാണ്ടില്‍ ഓള്‍ഡ് ഗോവയില്‍ സ്ഥാപിതമായതും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതുമായ ബോം ജീസസ് ബസിലിക്കയ്ക്ക് സമീപം ഗോവന്‍ ഗവണ്‍മെന്റ് പ്ലാന്‍ചെയ്യുന്ന ടൂറിസം പദ്ധതിക്കെതിരെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്ത്. ഇതിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ ക്രൈസ്തവര്‍ക്കൊപ്പം പരിസ്ഥിതിവാദികളും ഗോവന്‍വാസികളും പങ്കെടുത്തു. ഈ ബസിലിക്കയോട് ചേര്‍ന്ന് ടൂറിസം മാള്‍ നിര്‍മിക്കുവാനാണ് ഗോവന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനെതിരെ ഓള്‍ഡ് ഗോവയിലെ ജനങ്ങള്‍ സേവ് ഓള്‍ഡ് ഗോവ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ക്രൈസ്തവരുടെ വികാരങ്ങള്‍ക്കും പരിസ്ഥിതിക്കും

  • ജബല്‍പൂര്‍ അക്രമം പ്രതിഷേധാര്‍ഹം: മാര്‍ പോള്‍ ആലപ്പാട്ട്

    ജബല്‍പൂര്‍ അക്രമം പ്രതിഷേധാര്‍ഹം: മാര്‍ പോള്‍ ആലപ്പാട്ട്0

    കോയമ്പത്തൂര്‍:  ജബല്‍പൂരില്‍ കത്തോലിക്കാ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നടന്ന അക്രമങ്ങളും കയ്യേറ്റവും പ്രതിഷേധാര്‍ഹമാണെന്ന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്. വൈദികരെയും സന്യസ്തരെയും ചില തീവ്രവാദികളും ദേശവിരുദ്ധഘടകങ്ങളും ആവര്‍ത്തിച്ച് ലക്ഷ്യംവയ്ക്കുകയും പീഡിപ്പിക്കുകയും ആരാധന നടത്തുവാനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യൂനപക്ഷ ക്ഷേമമന്ത്രിയും ചേര്‍ന്ന് അടിയന്തരമായി സ്വീകരിക്കണം. എല്ലാ വിശ്വാസീസമൂഹങ്ങള്‍ക്കും നീതി, സമാധാനം, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ഭാരതത്തിന്റെ അഭിമാനമായ ജനാധിപത്യം, മതേതരത്വം,

  • ക്രൈസ്തവ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്ക്  ആനുകൂലമായ  മദ്രാസ് ഹൈക്കോടതി  വിധിയെ സഭ സ്വാഗതം ചെയ്തു

    ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആനുകൂലമായ മദ്രാസ് ഹൈക്കോടതി വിധിയെ സഭ സ്വാഗതം ചെയ്തു0

    ചെന്നൈ: മതന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം വീണ്ടും സ്ഥിരീകരിച്ച മദ്രാസ് ഹൈക്കോടതി വിധിയെ കത്തോലിക്കാ സഭാ സ്വാഗതം ചെയ്തു. ‘ന്യൂനപക്ഷ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാ വ്യവസ്ഥകള്‍ മദ്രാസ് ഹൈക്കോടതി ശരിവച്ചതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഇത് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിലനില്‍ക്കുന്നതിന് അത്യന്താപേക്ഷിതമാണ്’ സിസിബിഐയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക കാര്യാലയ സെക്രട്ടറിയുമായ ഫാ. മരിയ ചാള്‍സ് പറഞ്ഞു. ചെന്നൈയിലെ വനിതാ ക്രിസ്ത്യന്‍ കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ലയോള കോളേജ്,

  • ‘കുടിയേറ്റക്കാരുടെ  പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കണം’

    ‘കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കണം’0

    ബംഗളൂരു: ഫോര്‍മേഷന്‍ സെന്ററുകളും സെമിനാരികളും കുടിയേറ്റക്കാരുടെയും പലായനം ചെയ്യുന്നവരുടെയും കഷ്ടപ്പാടുകള്‍ മനസിലാക്കി അവരെ പരിഗണിക്കുകയും അവര്‍ക്ക് വേണ്ടി ഇടപെടലുകള്‍ നടത്തുകയും ചെയ്യണമെന്ന് രായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍. ബംഗളൂരുവില്‍ നടന്ന ത്രിദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു സിസിബിഐയുടെ കുടിയേറ്റക്കാര്‍ക്കായുളള കമ്മീഷന്‍ ചെയര്‍മാനായ ആര്‍ച്ചുബിഷപ്. സിസിബിഐയുടെ കീഴിലുള്ള രണ്ട് കമ്മീഷനുകളായ കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സ്, കമ്മീഷന്‍ ഫോര്‍ വൊക്കേഷന്‍, സെമിനാരീസ്, ക്ലെര്‍ജി ആന്റ് റിലീജിയസ് എന്നിവ സംയുക്തമായിട്ടാണ് ശില്പശാല നടത്തിയത്. സഭയുടെ മിഷന്റെ കേന്ദ്രബിന്ദു പാവപ്പെട്ടവരാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ

  • പരിസ്ഥിതി സംരക്ഷണത്തിന്  പദ്ധതിയുമായി സിസിബിഐ

    പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതിയുമായി സിസിബിഐ0

    ജലന്ധര്‍: ജൈവകൃഷി, ജലസംരക്ഷണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെ ഉത്തരേന്ത്യന്‍ ഭൂമിയുടെ വിലാപങ്ങള്‍ക്ക് ഉത്തരം നല്‍കുവാനുള്ള പദ്ധതിയുമായി കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ(സിസിബിഐ). ജലന്ധറിലെ ജിയാനോദയയില്‍ നടന്ന സിസിബിഐ സമ്മേളനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. ഡല്‍ഹി, ജലന്ധര്‍, ജമ്മു-കാശ്മീര്‍, ഷിംല-ചാണ്ടിഗാര്‍ഗ് തുടങ്ങിയ രൂപതകളില്‍നിന്നായി 68 പ്രതിനിധികള്‍ പങ്കെടുത്തു. പ്രാദേശിക കമ്മീഷന്‍ സെക്രട്ടറിമാരും യൂത്ത് ലീഡേഴ്‌സും അല്മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. ‘പില്‍ഗ്രിംസ് ഓഫ് ഹോപ്: ക്രൈ ഓഫ് ദ മദര്‍ ഏര്‍ത്ത്’ എന്നതായിരുന്നു

  • ജബല്‍പൂരിലെ ക്രിസ്ത്യന്‍  തീര്‍ത്ഥാടകര്‍ക്കെതിരായ  ആക്രമണത്തെ സിബിസിഐ അപലപിച്ചു

    ജബല്‍പൂരിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്കെതിരായ ആക്രമണത്തെ സിബിസിഐ അപലപിച്ചു0

    ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്കെതിരായ ഭീകരമായ ആക്രമണത്തെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ശക്തമായി അപലപിച്ചു. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും നിര്‍ണായക പങ്ക് വഹിച്ച, ഭരണഘടനാ മൂല്യങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ച ക്രിസ്ത്യന്‍ സമൂഹത്തെ തീവ്രവാദികളും ദേശവിരുദ്ധരുമായ ഘടകങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യം വയ്ക്കുകയും പീഡിപ്പിക്കുകയും ആരാധന നടത്താനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്നതിനുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഒരു മാതൃകയുടെയും തന്ത്രത്തിന്റെയും ഭാഗമാണെന്ന്

Latest Posts

Don’t want to skip an update or a post?