സ്കൂളിനെതിരെ മാധ്യമങ്ങള്
- Featured, INDIA, LATEST NEWS
- January 22, 2025
ഗുവഹത്തി: വടക്കുകിഴക്കന് സംസ്ഥാനമായ അസമില് 150 ഓളം തദ്ദേശീയ ക്രിസ്ത്യാനികള് വിശ്വാസം ഉപേക്ഷിച്ച് തങ്ങളുടെ പഴയ വിശ്വാസത്തിലേക്ക് മടങ്ങിയതായി പ്രചരിക്കുന്ന വര്ത്ത വ്യാജമാണെന്ന് ദിഫു രൂപത ബിഷപ്പ് പോള് മറ്റേക്കാട്ട്. തദ്ദേശീയ ക്രിസ്ത്യാനികളായ 150 ഓളം പുരുഷന്മാരും സ്ത്രീകളും അവരുടെ പഴയ ആചാരമായ ബരിതേ ധര്മ്മത്തിലേക്ക് തരിച്ചുവന്നതിന്റെ ഭാഗമായി കാര്ബി ആംഗ്ലോംഗ് ജില്ലയുടെ ആസ്ഥാനമായ ദിഫുവില് ആചാരങ്ങള് നടത്തിയതായി അവകാശപ്പെട്ട് ആര്.എസ്.എസിന്റെ മുഖപത്രമായി വിശേഷിപ്പിക്കുന്ന ഓര്ഗനൈസര് വീക്കിലിയില് വന്ന റിപ്പോര്ട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബിഷപ്. റിപ്പോര്ട്ടിന്റെ ആധികാരികത
ന്യൂഡല്ഹി: കഴിഞ്ഞ മെയ് മുതല് ഗുരുതരമായ വംശീയ അക്രമം നേരിടുന്ന മണിപ്പൂരിലെ കുടിയിറക്കപ്പെട്ട കുക്കി ക്രിസ്ത്യാനികള് ഓശാന ഞായര് ആചരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട സമൂഹങ്ങളില് നിന്നുള്ള എല്ലാവരെയും ഉള്ക്കൊള്ളാന് പ്രാദേശിക പള്ളികള് വളരെ ചെറുതാണെതിനാല് വിശ്വാസികള് പള്ളിക്ക് പുറത്തുനിന്ന് പ്രാര്ത്ഥനയില് പങ്കെടുക്കാന് നിര്ബന്ധിതരായി. ചുരാചന്ദ്പൂരിലെ ഡോണ് ബോസ്കോ ഇടവക, തുയിബോംഗിലെ സെന്റ് മേരീസ് ഇടവക എന്നിങ്ങനെ ധാരാളം അഭയാര്ത്ഥികളുള്ള ഇടവകളില് ഓശാന ഞായറാഴ്ച വിശ്വസികളെക്കൊണ്ട് പള്ളികള് നിറഞ്ഞുവെന്ന് ദുരിതാശ്വാസ പുനരധിവാസ സമിതിയുടെ കോര്ഡിനേറ്ററും ഇംഫാല് അതിരൂപത വികാരി ജനറാളുമായ
റായ്പൂര്: ഛത്തീസ്ഗഡില് 200 ഓളം ഗോത്രവര്ഗ ക്രിസ്ത്യാനികള് ഹിന്ദുമതത്തിലേക്ക് പുനര്മതപരിവര്ത്തനം നടത്തിയെന്ന വാര്ത്ത തെറ്റാണെന്നും ഇലക്ഷന് മുന്നോടിയായി ഇനിയും ഇത്തരത്തിലുള്ള കൂടുതല് വ്യാജ അവകാശവാദങ്ങള് ഉണ്ടാകുമെന്നും റായ്ഗഡ് ബിഷപ് പോള് ടോപ്പോ. 56 കുടുംബങ്ങളില് നിന്നായി 200 പേര് റായ്ഗാര്ഗില് നടന്ന ചടങ്ങില്വെച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങിയെന്ന ആര്.എസ്.എസിന്റെ മുഖപത്രമായി വിശേഷിപ്പിക്കുന്ന ഓര്ഗനൈസര് വീക്കിലിയില് വന്ന റിപ്പോര്ട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബിഷപ്. പഹദി കോര്വ എന്ന ആദിവാസി സമൂഹത്തിലെ അംഗങ്ങളാണ് പരിവര്ത്തനം ചെയ്യപ്പെട്ടത് എന്ന വാര്ത്ത തന്നെ തെറ്റാണ്.
ന്യൂഡല്ഹി: ഇന്ത്യയില് ക്രിസ്ത്യന് പീഡനങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്. 28 സംസ്ഥാനങ്ങളില് 19 സംസ്ഥാനങ്ങളിലും ‘ക്രിസ്ത്യാനികള് അവരുടെ വിശ്വാസം ആചരിക്കുന്നതിന്റെ പേരില് ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്എന്ന് ന്യൂഡല്ഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യന് ഫോറം (യുസിഎഫ്) പുറത്തിറക്കിയ റിപ്പോര്ട്ടില് പറഞ്ഞു. ഈ വര്ഷം മാര്ച്ച് 15 വരെ 122 ക്രിസ്ത്യാനികളെങ്കിലും മതപരിവര്ത്തനം നടത്തിയെന്ന തെറ്റായ ആരോപണങ്ങളില് തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. അതേ കാലയളവില്, ക്രിസ്ത്യാനികള്ക്കെതിരായ 161 അക്രമ സംഭവങ്ങള് ഫോറത്തിന്റെ ഹെല്പ്പ് ലൈന് നമ്പറുകളില് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
ബംഗളൂരു: കര്ണാടകയിലെ ക്രൈസ്തവ ന്യൂനപക്ഷ സ്ഥാപനങ്ങള്ക്ക് ന്യൂനപക്ഷ പദവി നിലനിര്ത്താന് അവിടെ പഠിക്കുന്ന വിദ്യാര്ത്ഥികളില് 25 ശതമാനം ആ ന്യൂനപക്ഷത്തില് നിന്നുള്ളതായിരിക്കണമെന്ന നിയമത്തില് ഭേദഗതി വരുത്തിയ കര്ണാടക ഗവണ്മെന്റിന്റെ നടപടിയെ ക്രൈസ്തവ നേതാക്കള് സ്വാഗതം ചെയ്തു. ഇതുവരെ ക്രൈസ്തവ മാനേജ്മെന്റിനുകീഴിലുള്ള സ്കൂളുകളില് 25 ശതമാനം സീറ്റുകള് ക്രൈസ്തവര്ക്കായി മാറ്റിവെച്ചിരുന്നുവെന്ന് കര്ണാടക റീജിയണല് കാത്തലിക് ബിഷപ്സ് കൗണ്സില് ഡയറക്ടര് ഫാ. ഫ്രാന്സിസ് അല്മെയ്ഡ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കുറഞ്ഞത് 50 ശതമാനം സീറ്റുകള് സംവരണം ചെയ്യേണ്ടിയിരുന്നു. മറ്റ്
ഭോപ്പാല് (മധ്യപ്രദേശ്): അടുത്ത ബന്ധുവിനെ മതം മാറ്റാന് ശ്രമിച്ചു എന്ന വ്യാജ ആരോപണത്തിന് വിധേയരായ ക്രൈസ്തവ ദമ്പതികള്ക്ക് രണ്ടുവര്ഷം തടവുശിക്ഷ വിധിച്ച് മധ്യപ്രദേശിലെ വിചാരണ കോടതി. സാഗര് ജില്ലയിലാണ് രമേഷ് ബാബുലാല് എന്ന വ്യക്തിയെയും ഭാര്യയെയും ആരോപണത്തിന്റെ പേരില് കോടതി ശിക്ഷിച്ചത്. തടവിന് പുറമേ, 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ക്രിസ്തുമതം സ്വീകരിക്കുന്നതിന് പണം വാഗ്ദാനം ചെയ്തതായി രമേഷിന്റെ അടുത്ത ബന്ധു ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്, ഇത് തെളിയിക്കുന്നതിന് മതിയായ
ഗുവഹത്തി: രാജ്യത്ത് സമാധാനവും മതസൗഹാര്ദ്ദവും നിലനില്ക്കുന്നതിനും അസ്വസ്ഥജനകമായ അന്തരീക്ഷം അകന്നുപോകുന്നതിനുമായി അസമിലെ ഉദാല്ഗിരിയില് വിവിധ ക്രൈസ്തവസഭാംഗങ്ങള് ഒത്തുചേര്ന്ന് പ്രത്യേക പ്രാര്ത്ഥനകള് നടത്തി. വിവാദമായ അസം ഹീലിംഗ് (പ്രിവന്ഷന് ഓഫ് ഈവിള്) പ്രാക്ടീസസ് ബില് 2024 പാസാക്കുവാനും ക്രൈസ്തവ സ്ഥാപനങ്ങളെ തകര്ക്കുവാനുമുള്ള നീക്കങ്ങള് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രാര്ത്ഥനാസമ്മേളനം സംഘടിപ്പിച്ചത്. ഉദാല്ഗരി ഡിസ്ട്രിക്ട്സ് ക്രിസ്ത്യന് കോ ഓര്ഡിനേഷന് കമ്മിറ്റിയാണ് ഉദാല്ഗരി നല്ബാരി പ്ലേഗ്രൗണ്ടില് സമ്മേളനം സംഘടിപ്പച്ചത്. പ്രാര്ത്ഥനാസമ്മേളനത്തില് കത്തോലിക്ക, ബാപ്റ്റിസ്റ്റ്, ചര്ച്ച് ഓഫ് നോര്ത്ത് ഇന്ത്യ തുടങ്ങിയ വിവിധ സഭകളിലെ അംഗങ്ങള്
ഭുവനേശ്വര്,(ഒഡീഷ): വനിതാദിനത്തില് വനിതാശാക്തീകരണവും ലിംഗസമത്വവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി ഭുവനേശ്വറിലെ സാലിയ സാഹി സ്ലമ്മിലെ മാ വേളാങ്കണ്ണി മാസ് സെന്ററില് സെമിനാര് സംഘടിപ്പിച്ചു. കട്ടക് ഭുവനേശ്വര് ആര്ച്ചുബിഷപ് ജോണ് ബറുവ മുഖ്യകാര്മ്മികത്വം വഹിച്ച ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. തന്റെ അതിരൂപതയിലുള്ള എല്ലാ വനിതകളുടെയും ശാക്തീകരണമാണ് തന്റെ ലക്ഷ്യമെന്നും സഭയുടെയും സമൂഹത്തിന്റെയും സമസ്തമേഖലകളിലും അവരുടെ സജീവമായ പങ്കാളിത്തമാണ് താന് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒഡീഷയിലെ സെന്റ് വിന്സന്റ് കത്തീഡ്രല് ഇടവകയിലെ വിവിധ മാസ് സെന്ററുകളില് നിന്നുളള 500-ഓളം വനിതകള്
Don’t want to skip an update or a post?