Follow Us On

17

May

2025

Saturday

കാത്തോലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രയ്ക്ക് പുതിയ മേഖലാ ഡയറക്ടറായി ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസി നിയമിതയായി

കാത്തോലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രയ്ക്ക്  പുതിയ മേഖലാ ഡയറക്ടറായി  ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസി  നിയമിതയായി

ബംഗളൂരു: കത്തോലിക്കാ മൂല്യങ്ങള്‍ ആസ്പദമാക്കി ഇന്ത്യയില്‍ മാനസികാരോഗ്യ ശുശ്രൂഷ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, കാത്തോലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി (സിഎംഎച്ച്എം) കേരളത്തിന് പുതിയ മേഖലാ ഡയറക്ടറായ ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസിയെ നിയമിച്ചു.

മദര്‍ ഓഫ് കാര്‍മല്‍ കോണ്‍ഗ്രിഗേഷനിലെ (സിഎംസി) സമര്‍പ്പിത അംഗമായ ഡോ. സിസ്റ്റര്‍ റീമ ഗ്രേസിന് മനശ്ശാസ്ത്രത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും ബംഗളൂരിലെ ക്രൈസ്റ്റ് സര്‍വകലാശാലയില്‍ നിന്നുള്ള പിഎച്ച്ഡിയും ഉണ്ട്. നിലവില്‍ കേരളത്തിലെ ചാവറ മൈന്‍ഡ് കെയറിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.
സിബിസിഐയുടെ ആരോഗ്യശുശ്രൂഷാ വിഭാഗത്തിന്റെ കീഴിലായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം, വിശ്വാസ ജീവിതത്തില്‍ മാനസികാരോഗ്യ സംരക്ഷണവും പാസ്റ്ററല്‍ കെയറും സമന്വയിപ്പിക്കുന്നതിലാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഓരോ ഇടവകയിലും കരുണയ്ക്കും ആത്മീയ സൗഖ്യത്തിനും മുന്‍തൂക്കമുള്ള മനസികാരോഗ്യ സംസ്‌കാരം വളര്‍ത്തുക സംഘടനയുടെ ദൗത്യമായത്.

ഇന്ത്യയിലെ ഏറ്റവും വലിയ കത്തോലിക്കാ മാനസികാരോഗ്യ ശൃംഖലയായ സിഎംഎച്ച്എം, മാനസിക സംഘര്‍ഷത്തില്‍ കഴിയുന്നവര്‍ക്കായി ദേശീയ സഹായ ഹെല്‍പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ സ്ഥാപിച്ച ‘സെന്റ് ഡിംഫ്‌ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍നസ് ഫോര്‍ പ്രീസ്റ്റ്‌സ് ആന്‍ഡ് സിസ്റ്റേഴ്‌സ്’ മുഖേന വൈദീകരുടെയും സന്യാസിനിമാരുടെയും മാനസിക ക്ഷേമം ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതികളും നടപ്പിലാക്കി.
കേരളത്തില്‍ സിഎംഎച്ച്എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഡോ. സിസ്റ്റര്‍ റീമ ഗ്രേസിന്റെ നേതൃത്വം നിര്‍ണായകമാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?