Follow Us On

13

July

2025

Sunday

പുതിയ മാര്‍പാപ്പയെ സ്വാഗതം ചെയ്ത് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

പുതിയ മാര്‍പാപ്പയെ സ്വാഗതം ചെയ്ത് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

ബംഗളൂരു: പരിശുദ്ധ പത്രോസിന്റെ 266-ാമത് പിന്‍ഗാമിയും റോമന്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായി  ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ ആനന്ദവും ആഹ്ലാദവും പ്രകടിപ്പിച്ച് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (CCBI). സാര്‍വത്രിക സഭയ്ക്ക് ഒരു പുതിയ ഇടയനെ സമ്മാനിച്ചതിന് സിസിബിഐ വൈസ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ,  സിസിബിഐയുടെ ബിഷപ്പുമാരുടെ പേരില്‍ ദൈവത്തോട് നന്ദി പ്രകടിപ്പിച്ചു, ‘വിശ്വാസത്തോടും പുത്രസഹജമായ സ്‌നേഹത്തോടും കൂടി, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ സന്തോഷിക്കുകയും ദൈവത്തിന്റെ പരിപാലനക്ക് പാപ്പയുടെ പൊന്തിഫിക്കേറ്റ് ഭരമേല്‍പ്പിക്കുകയും ചെയ്യുന്നു.’

പരിശുദ്ധാത്മാവിന്റെ മാര്‍ഗനിര്‍ദേശാനുസരണം പ്രകടിപ്പിച്ച പ്രാര്‍ത്ഥനാപൂര്‍വമായ വിവേചനത്തിന് കോണ്‍ക്ലേവില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍ക്കും സിസിബിഐ  നന്ദി അറിയിച്ചു. ലിയോ പതിനാലാമന്‍ പാപ്പയുടെ അജപാലനശുശ്രൂഷയിലെ അനുഭവജ്ഞാനം, എളിമ, സുവിശേഷത്തോടുള്ള സമര്‍പ്പണം എന്നിവ തിരിച്ചറിഞ്ഞുകൊണ്ട്  സുവിശേഷവല്‍ക്കരണം, നീതി, സമാധാനം, ദരിദ്രര്‍ക്കും സൃഷ്ടിയുടെ പരിചരണം തുടങ്ങിയ ദൗത്യങ്ങളില്‍ പാപ്പയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത സിസിബിഐ വ്യക്തമാക്കി. ലിയോ പതിനാലാമന്‍ പാപ്പക്ക് ഇന്ത്യയിലെ ലത്തീന്‍ സഭയുടെ നിരന്തരമായ പ്രാര്‍ത്ഥനകളും പിന്തുണയും  സിസിബിഐ  വാഗ്ദാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?