Follow Us On

21

June

2025

Saturday

ജാര്‍ഖണ്ഡിലെ ക്രൈസ്തവപീഡനം ബിഷപ് അപലപിച്ചു

ജാര്‍ഖണ്ഡിലെ ക്രൈസ്തവപീഡനം ബിഷപ് അപലപിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കുനേരെ ചില രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ സാമൂഹികവിരുദ്ധ ഗ്രൂപ്പുകള്‍ നടത്തുന്ന നിരന്തരമായ അക്രമങ്ങളെ ബിഷപ് തിയോഡോര്‍ മാസ്ഹരന്‍കാസ് അപലപിച്ചു. ജാര്‍ഖണ്ഡിലെ ട്രൈബല്‍ ജനതയുടെ ഉന്നമനത്തിനായി ക്രൈസ്തവ മിഷണറിമാര്‍ ചെയ്യുന്ന സേവനങ്ങള്‍ക്കെതിരെ വലിയ കാമ്പെയ്ന്‍ നടന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹം സൂചിപ്പിച്ചു.

ചില ഗ്രൂപ്പുകള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ മതപരിവര്‍ത്തനം ആരോപിച്ച് അക്രമം അഴിച്ചുവിടുന്നു, സംസ്ഥാനത്ത് സമാധാനം പുലരുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെയോ, വലിയ ശക്തികളുടെയോ പിന്തുണയില്ലാതെ അവര്‍ക്കെങ്ങനെയാണ് നിയമം കൈയിലെടുക്കാന്‍ കഴിയുക ബിഷപ് ചോദിച്ചു.

ജാര്‍ഖണ്ഡില്‍ അടുത്തിടെ അദ്ദേഹത്തിന്റെ രൂപതയില്‍ ആറ് ക്രൈസ്തവകുടുംബങ്ങള്‍ക്ക് ഭീഷണിയെത്തുടര്‍ന്ന് ലത്തേഹാര്‍ ജില്ലയിലെ സ്വന്തം ഗ്രാമത്തില്‍ നിന്ന് ഓടിരക്ഷപ്പെടേണ്ടിവന്നു. ഹാത്ത വില്ലേജിലെ ഈ ക്രൈസ്തവ കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയത് തീവ്രഹിന്ദുത്വ ഗ്രൂപ്പായിരുന്നു. ഏപ്രില്‍ 28 ന് അവര്‍ അവിടെ നിന്ന് സര്‍വതും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അവിടുത്തെ ഫെസ്റ്റിവലിന് സംഭാവന നല്‍കാന്‍ കൈയില്‍ പണമില്ലാത്തതിന്റെ പേരിലായിരുന്നു തുടക്കം. ക്രൈസ്തവരായതുകൊണ്ട് അവരില്‍പലരും തങ്ങളെ ആക്രമിച്ചുവെന്ന് അവിടെ നിന്നും രക്ഷപ്പെട്ട് മറ്റൊരു വില്ലേജില്‍ അഭയം തേടിയ നാഗേശ്വര്‍ ഒരാവോണ്‍ പറഞ്ഞു.

അദ്ദേഹത്തോടൊപ്പം ആ ഗ്രാമത്തിലെ ആറ് കുടുംബങ്ങളും ക്രിസ്തുമതം സ്വീകരിച്ചത് 15 വര്‍ഷം മുമ്പായിരുന്നു. ഒരു പാസ്റ്ററുടെ പ്രാര്‍ത്ഥന വഴിയായി അദ്ദേഹത്തിന്റെ ഭാര്യക്കും ബന്ധുക്കള്‍ക്കും രോഗസൗഖ്യം കിട്ടിയതിനെ തുടര്‍ന്നായിരുന്നു അവര്‍ അന്ന് ക്രിസ്തമതം സ്വീകരിച്ചത്.
ഏപ്രില്‍ 25 ന് കോഡര്‍മ ജില്ലയിലെ ചദ്ര വില്ലേജിലെ 9 കുടുംബങ്ങളെ ക്രിസ്ത്യാനികളായതിന്റെ പേരില്‍ ഗ്രാമവാസികള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. ഗ്രാമവാസികള്‍ അവര്‍ക്ക് വെള്ളവും ഭക്ഷണവും എല്ലാ നിഷേധിച്ചു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചാല്‍ മാത്രമേ അവരെ സമൂഹം പിന്നീട് സ്വീകരിക്കുകയുള്ളു.

അടുത്തകാലത്തായി ക്രൈസ്തവ മിഷണറിമാര്‍ക്കെതരിയാ കുപ്രചരണങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ജാര്‍ഖണ്ഡിലെ ഗവണ്‍മെന്റ് ട്രൈബല്‍ അഡൈ്വസറി ബോര്‍ഡിലെ മുന്‍ അംഗം രത്തന്‍ ടിര്‍കെ വെളിപ്പെടുത്തി.
ജാര്‍ഖണ്ഡിലൈ 33 ലക്ഷം ജനങ്ങളില്‍ ഒന്നരലക്ഷത്തോളം ക്രൈസ്തവരുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?