രാജുര, മഹാരാഷ്ട്ര: അമരാവതി രൂപതയ്ക്ക് അഭിമാനമായി ഒരു കുടുംബത്തില്‍നിന്ന് രണ്ടുസഹോദരങ്ങള്‍ ഒരുമിച്ച് വൈദീകപട്ടം സ്വീകരിച്ചു.
രാജുരയിലെ സെന്റ് സേവ്യേഴ്‌സ് ദൈവാലയ മിഷന്‍ സെന്ററില്‍ നടന്ന വൈദിക അഭിഷേക ശുശ്രൂഷയില്‍ സഹോദരന്മാരായ ഡീക്കന്‍ അവിനാശ് കുമാരിയയും ഡീക്കന്‍ പ്രതീപ് കുമാരിയയുമാണ് വൈദിക സ്ഥാനമേറ്റത്. അമരാവതി രൂപതാധ്യക്ഷനായ മാല്‍ക്കം സിക്വെയ്‌റാ അഭിഷേകപ്രാര്‍ത്ഥന നടത്തി. ആഘോഷമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്നിഹിതരായി.
വൈദികസന്യാസം അര്‍പ്പണബോധത്തിന്റെയും പ്രാര്‍ത്ഥനയുടെയും സേവനത്തിന്റെയും വഴിയാണെന്ന് പ്രസംഗത്തില്‍ ബിഷപ്പ് സിക്വെയ്‌റ പറഞ്ഞു. രാജുരയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഈ സഹോദരന്മാര്‍ ആത്മീയ വളര്‍ച്ചയുടെ ദീപ്തമൂല്യങ്ങളാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിഷേകശുശ്രൂഷയ്ക്ക് ശേഷം, പുതുതായി അഭിഷേകിക്കപ്പെട്ട വൈദികരുടെ കുടുംബാംഗങ്ങളെയും, സെമിനാരി അദ്ധ്യാപകരെയും, ഇടവക വൈദീകരെയും ആദരിക്കുന്ന ചടങ്ങും വിരുന്നും നടന്നു.
Leave a Comment
Your email address will not be published. Required fields are marked with *