10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം നവംബര്‍ 21 മുതല്‍
- Featured, INDIA, LATEST NEWS
- November 21, 2024
ലഖ്നൗ (ഉത്തര്‍പ്രദേശ്): ജാമ്യം ലഭിക്കാതെ കത്തോലിക്ക വൈദികന് ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ നാളുകളായി ഉത്തര്‍പ്രദേശ് ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. വ്യാജമതപരിവര്‍ത്തന ആരോപണത്തെത്തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന നിയമ വഴി അറസ്റ്റിലായ ഇവര്‍ ജയിലുകളില്‍ നിന്നു ജാമ്യം നേടുന്നതില്‍ അമിതമായ കാലതാമസമാണ് നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. ഡൊമിനിക് പിന്റോ എന്ന വൈദീകന് ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിനായി ലഖ്നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്യാസ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് ബിഷപ്പ് പറഞ്ഞു. പ്രതീക്ഷ
റായ്പൂര്‍ (ഛത്തീസ്ഗഡ്): മതപരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീവ്രഹിന്ദുത്വ സംഘടനകളുടെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് റായ്ഗഡ് രൂപതാ ബിഷപ്പ് പോള്‍ ടോപ്പോ. ഛത്തീസ്ഗഡിലെ ബെമെത്ര ജില്ലയില്‍ മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ച് 25 അംഗങ്ങള്‍ അടങ്ങുന്ന അഞ്ച് ആദിവാസി കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചതായി ആര്‍എസ്എസിന്റെ മുഖപത്രമായി കണക്കാക്കപ്പെടുന്ന ഓര്‍ഗനൈസര്‍ വീക്കിലി നല്കിയ വാര്‍ത്തയെ നിരാകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വാര്‍ത്തയില്‍ ഞങ്ങള്‍ ആശ്ചര്യപ്പെടുന്നില്ല. ഇത് അവരുടെ തന്ത്രമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഛത്തീസ്ഗഡില്‍
ബംഗളൂരു: ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും ഉപേക്ഷിച്ച് രാഷ്ട്രനിര്‍മ്മാണത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐസക് ലോബോ. സര്‍വധര്‍മ സൗഹാര്‍ദ സമിതി സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പുതിയ സമൂഹത്തിന്റെ രൂപീകരണത്തിനായി എല്ലാ മതസ്ഥരും ഒന്നായി അണിനിരക്കണമെന്ന് മതനേതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ”ഒരേ അമ്മയുടെ മക്കളായി നമുക്ക് ജീവിക്കാം. ഇന്ത്യ സമാധാനത്തിന്റെ പൂന്തോട്ടമാണെന്ന് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കും. ഒരു പൂന്തോട്ടത്തില്‍ വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഭംഗി വര്‍ദ്ധിക്കും” ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ജാതിയുടെയും
ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന ഗവേഷണ സ്ഥാപനമായ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐഎസ്ഐ) ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് (എഫ്സിആര്‍എ) ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ലൈസന്‍സിംഗ് പുതുക്കി നല്‍കുന്നതിനുള്ള നിയമം സ്ഥാപനം ലംഘിച്ചുവെന്നല്ലാതെ കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1951 ല്‍ ഈശോ സഭാ വൈദീകന് ഫാ. ജെറോം ഡിസൂസയാണ് ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത്. സ്വതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വികസനത്തിന് സഹായിക്കാനാണ് ഈ
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ രൂപതയുടെ ആറാമത്തെ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ ഫാ. ജോഹന്നാസ് ഗോരന്റ്ല ഒ.സി.ഡി.യെ നിയമിച്ചു. അദ്ദേഹത്തിന്റെ 50ാം ജന്മദിനത്തിലാണ് നിയമന പ്രഖ്യാപനം നടന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ റോമിലെ കൊളീജിയോ തെരേസിയാനത്തിന്റെ റെക്ടറാണ് അദ്ദേഹം. 1974 ഫെബ്രുവരി 27ന് വിജയവാഡ രൂപതയിലെ നവാബു പേട്ടയിലാണ് അദ്ദേഹം ജനിച്ചത്. ആലുവയിലെ സേക്രഡ് ഹാര്‍ട്ട് ഫിലോസഫിക്കല്‍ കോളേജില്‍ ഫിലോസഫിയും റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി തെരേസിയാനത്തില്‍ ദൈവശാസ്ത്രവും പഠിച്ചു. 2002 ജനുവരി 10 ന് ഖമ്മമിലെ തള്ളടയില്‍
മംഗളൂരു: ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേകമായ നോമ്പാചരണം നടത്തുന്ന മംഗലാപുരം രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. നോമ്പാചരണത്തോടൊപ്പം ഒരു ടൈല്‍ സംഭാവന ചെയ്യുന്ന ‘ഡോണേറ്റ് എ ടൈല്‍ വിത്ത് എ സ്മൈല്‍’ എന്നതാണ് രൂപതയുടെ പദ്ധതി. കഴിഞ്ഞ മൂന്നു വര്‍ഷമായി രൂപതയില്‍ നോമ്പുകാലത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിനോടകം 75 വീടുകള്‍ നിര്‍മിച്ചു നല്കാന് രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഈ വര്‍ഷത്തെ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ പോള്‍ സല്‍ദാന്‍ പറഞ്ഞു. വിശ്വാസികളുടെയും പ്രദേശത്തെ സുമനസുകളുടെയും
ഇന്‍ഡോര്‍ (മധ്യപ്രദേശ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിറ്റര്‍ റാണി മരിയയുടെ തിരുനാള്‍ ഇന്ഡോറിനടത്തുള്ള ഉദയ്നഗറില്‍ ആഘോഷിച്ചു. സിസ്റ്റര്‍ റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന റാണി മരിയ ദൈവാലത്തില് നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്ദെ ജിറേല്ലി, ബിഷപ് ഡോ. ചാക്കോ തോട്ടുമാ രിക്കല്‍, ആര്‍ച്ചുബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ബിഷപ് ഡോ. പീറ്റര്‍ കാരാടി എന്നിവരും മുപ്പതോളം വൈദികരും കാര്‍മികരായി. വികാരി ഫാ. ഹെര്‍മന്‍ ടിര്‍ക്കി, എഫ്സിസി
ചെന്നൈ: തമിഴ് ഭാഷയുടെ പ്രചാരണത്തിനായുള്ള തമിഴ്നാട് ഗവണ്മെന്റിന്റെ പുരസ്കാരം കത്തോലിക്ക വൈദികനായ ഫാ. ഡി അമുദാന്. ആംഗ്ലിക്കന്‍ മിഷനറിയായിരുന്ന ജോര്‍ജ് ഉഗ്ലോ പോപ്പിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ആദ്യമായാണ് കത്തോലിക്ക പുരോഹിതന് ലഭിക്കുന്നത്. ചെന്നൈ, അഡയാറിലെ രാജരത്നം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.പി സ്വാമിനാഥനില്‍നിന്ന് ഫാ. അമുദാന് പുരസ്കാരം ഏറ്റുവാങ്ങി. തമിഴ് ഭാഷക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ച് ഫാ. അമുദാന് ഉള്‍പ്പടെ 25 പേര്‍ക്കാണ് പുരസ്കാരം നല്‍കിയത്. തഞ്ചാവൂര്‍ രൂപതാംഗമായ ഫാ. അമുദാന് അറിയപ്പെടുന്ന
Don’t want to skip an update or a post?