Follow Us On

17

June

2025

Tuesday

ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ജൂലൈ 12 ന്

ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ജൂലൈ 12 ന്
ജലന്ധര്‍: ജലന്ധര്‍ രൂപതയുടെ മെത്രാനായി നിയമിതനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ ജൂലൈ 12 ന് അഭിഷിക്തനാകും. ജലന്ധര്‍ ട്രിനിറ്റി കോളജ് മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് ചടങ്ങ് നടക്കുന്നത്.
ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ കൂട്ടോ മുഖ്യകാര്‍മികത്വം വഹിക്കും. ജലന്ധര്‍ രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ആഞ്ചലോ ഗ്രേഷ്യസ്, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരാകും.
കേരളത്തില്‍നിന്നുള്‍പ്പെടെ നിരവധി ബിഷപ്പുമാരും നിയുക്ത ബിഷപ്പിന്റെ അമ്മ ഏലിക്കുട്ടിയും കുടുംബാംഗങ്ങളും മാതൃ ഇടവകയായ ചെമ്മലമറ്റത്തുനിന്നുള്ള പ്രതിനിധികളും മെത്രാഭിഷേക ചടങ്ങില്‍ സംബന്ധിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?