Follow Us On

21

June

2025

Saturday

പഞ്ചാബിലെ ജലന്ധര്‍ രൂപതയ്ക്ക് മലയാളി മെത്രാന്‍

പഞ്ചാബിലെ ജലന്ധര്‍ രൂപതയ്ക്ക് മലയാളി മെത്രാന്‍

ജലന്ധര്‍: മലയാളി വൈദികനായ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ മെത്രാനായി ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. ജലന്ധര്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാലാ രൂപതയിലെ  കാളഘട്ടിയാണ് നിയുക്ത മെത്രാന്‍ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ ജന്മദേശം.

നാഗ്പൂരില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1991 മെയ് 1-ന് ജലന്ധര്‍ രൂപതയ്ക്കുവേണ്ടി   പൗരോഹിത്യം സ്വീകരിച്ചു.  റോമിലെ ഉര്‍ബനിയാ ന പൊന്തിഫിക്കല്‍ സര്‍വകാലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ബിരുദവും ലൈസന്‍ഷ്യേറ്റും നേടിയ അദ്ദേഹം ഇടവകവികാരിയായും, സെമിനാരി അധ്യാപകനായും, ജലന്ധര്‍ രൂപതാ കോടതിയംഗമായും സേവനം ചെയ്തിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?