Follow Us On

21

June

2025

Saturday

93 വര്‍ഷത്തിനുശേഷം ബിര്‍ഹു ഗ്രാമത്തില്‍ പുതിയ സ്‌കൂള്‍ കെട്ടിടം

93 വര്‍ഷത്തിനുശേഷം ബിര്‍ഹു ഗ്രാമത്തില്‍ പുതിയ സ്‌കൂള്‍ കെട്ടിടം

ഖുണ്ടി, ജാര്‍ഖണ്ഡ്: ഖുണ്ടി രൂപതയിലെ ബിര്‍ഹു ഗ്രാമത്തില്‍ 93 വര്‍ഷത്തിനുശേഷം പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചു. ആര്‍.സി. പ്രൈമറി സ്‌കൂളിന്റെ പുതുതായി നിര്‍മിച്ച കെട്ടിടം ആശീര്‍വദിക്കുകയും ഔദ്യോഗികമായി ഉദ്ഘാടനവും നടത്തുകയും ചെയ്തു. കഴിഞ്ഞ 93 വര്‍ഷങ്ങളായി മണ്ണും മുളയും ഉപയോഗിച്ചുള്ള കെട്ടിടത്തിലാണ് വിദ്യഭ്യാസം നടന്നിരുന്നത്.

ഈ സുപ്രധാന ചടങ്ങിന് ഖുണ്ടി രൂപതാധ്യക്ഷന്‍ ബിനയ് കണ്ടുല്‍ന നേതൃത്വം നല്‍കി. വികാരി ജനറല്‍ ഫാ. ബിസു ബെഞ്ചമിന്‍ ഐന്‍ഡ്, രൂപതാധ്യക്ഷന്റെ സെക്രട്ടറി കൂടിയായ ഫാ. വിജയ് മിന്‍ജ്, ഫാ. ലിയോ ഭേംഗ്ര, ഫാ. മനീഷ് ബര്‍ള, ഫാ. ജോര്‍ജ് ഹെംറോം എന്നിവരും ബിര്‍ഹുവിലെയും ഖുണ്ടി പാരിഷിലെയും നിരവധി വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

2024 ജൂലൈയില്‍ ആരംഭിച്ച നിര്‍മ്മാണം സിസിബിഐയുടെ കമ്മ്യൂണിയോയും ജലന്ധര്‍ രൂപതയും നല്‍കിയ ധനസഹായം മുഖാന്തിരം പൂര്‍ത്തിയാക്കാനായതായാണ് അധികൃതര്‍ അറിയിച്ചു. പുതിയ കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സുരക്ഷിതവും ശാസ്ത്രീയവുമായ പഠനമേഖലയായി മാറുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?