അമൃത്സര്‍ (പഞ്ചാബ്): പഞ്ചാബ് സംസ്ഥാനത്ത് വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചത് അധികാരികളുടെ അനാസ്ഥയെന്ന് സഭാ നേതാക്കള്‍. അമൃത്സര്‍ ജില്ലയിലെ മജിത മേഖലയിലാണ് ദുരന്തം നടന്നത്.
ഇത് ഒരു മനുഷ്യനിര്‍മിത ദുരന്തമാണ് എന്ന് ജലന്ധര്‍ രൂപതയുടെ അപ്പോസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററും ബിഷപ്പുമായ അഗ്‌നലോ റുഫിനോ ഗ്രേഷ്യസ് പറഞ്ഞു. കഴിഞ്ഞ 2020ല്‍ 121 പേരുടെ ജീവന്‍ എടുത്ത ദുരന്തത്തില്‍ നിന്നും നാം ഒന്നും പഠിച്ചില്ല. അധികാരികള്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു,’ എന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പ് ഗ്രേഷ്യസ് മരിച്ചവരുടെ കുടുംബങ്ങളെ സാന്ത്വനപ്പെടുത്തി. ‘നിക്ഷിപ്തമനസുള്ള ചിലര്‍ ലാഭത്തിനായി സാധാരണ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. സര്‍ക്കാര്‍ കടുത്ത നടപടിയെടുത്ത് ഈ വിതരണ ശൃംഖല അവസാനിപ്പിക്കണം,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *