ഡല്ഹി പോലീസ് വാര്ഷിക കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിനെ സിഎഎഡി അപലപിച്ചു
- Featured, INDIA, LATEST NEWS
- April 14, 2025
ഹൈദരാബാദ്: ഹൈദരാബാദ് അതിരൂപതാ മുന്‍ ആര്‍ച്ചുബിഷപ് തുമ്മാ ബാല ദിവംഗതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്. 80 വയസായിരുന്നു. മൃതസംസ്‌കാരം പിന്നീട്. 1987-95 കാലയിളവില്‍ തെലുങ്ക് റീജിയണല്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാനായും 2002-2006 വരെ സിബിസിഐ ഹെല്‍ത്ത് കമ്മീഷന്റെ ചെയര്‍മാന്‍ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 മുതല്‍ 2011 വരെ വാറങ്കല്‍ രൂപതയുടെ മെത്രാനായും 2011 മുതല്‍ 2020 വരെ ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1944 ഏപ്രില്‍ 24ന് വാറങ്കല്‍ രൂപതയിലെ നരിമെട്ടയിലാണ്
തഞ്ചാവൂര്‍: തഞ്ചാവൂര്‍ ബിഷപ് എമിരറ്റസ് ഡോ. ദേവദാസ് അംബ്രോസ് മരിയദോസ് ദിവംഗതനായി. തഞ്ചാവൂരിലെ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 76-കാരനായ അദ്ദേഹം അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. 1997 മുതല്‍ 2023 വരെ തഞ്ചാവൂര്‍ രൂപതയുടെ ബിഷപ്പായിരുന്നു ഡോ. ദേവദാസ് അംബ്രോസ്. 1946 ഒക്ടോബര്‍ ആറിന് അമ്മപ്പേട്ട് ഗ്രാമത്തില്‍ ജനിച്ച ഡോ. അംബ്രോസ് ഉക്കടൈ അപ്പാവ് തേവര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ശ്രീപുഷ്പം കോളേജില്‍ പ്രീ-ഡിഗ്രിയും പൂര്‍ത്തിയാക്കി. 1964 ല്‍
ബംഗളൂരു: ഏറ്റവും ദുര്‍ബലരായവര്‍ക്കു പ്രതീക്ഷയേകുവാന്‍ സന്യസ്തര്‍ക്ക് കഴിയണമെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മക്കാഡോ. ബംഗ്ലൂരുവില്‍ നടന്ന കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) യുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് തടയിടാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുവാന്‍ അദ്ദേഹം അഹ്വാനം ചെയ്തു. 2014 ല്‍ മോദി ഭരണത്തിലേറിയതിനുശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. 2014 ല്‍ ക്രൈസ്തവര്‍ക്കുനേരെയുളള 147 പീഡനകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2023 ല്‍ അത് 687 ആയി
റായ്പൂര്‍: ഛത്തീസ്ഗഡിലെ അംബികാപ്പൂര്‍ രൂപതയില്‍പെട്ട ബാല്‍രാംപൂര്‍ ജില്ലയിലെ ചാന്ദോ വില്ലേജിലെ 50 കുടുംബങ്ങളില്‍പ്പെട്ട 120 ഓളം ഗോത്രവര്‍ഗ ക്രൈസ്തവര്‍ പുനമതപരിവര്‍ത്തനം നടത്തി ഹിന്ദുമതം സ്വീകരിച്ചുവെന്ന ഹിന്ദുത്വ ഗ്രൂപ്പുകളുടെ അവകാശവാദത്തെ സഭാനേതാക്കള്‍ നിഷേധിച്ചു. തങ്ങളുടെ പ്രദേശത്ത് ഒമ്പത് ദിവസത്തെ ഒരു പ്രോഗ്രാം ഹൈന്ദവ ആത്മീയ നേതാക്കള്‍ സംഘടിപ്പിച്ചിരുന്നു. അനേകം പേര്‍ അതില്‍ പങ്കെടുത്തു. എന്നാല്‍ ഹിന്ദുത്വഗ്രൂപ്പുകള്‍ അവകാശപ്പെടുന്നതുപോലെ ക്രിസ്ത്യാനികള്‍ അവിടെ വെച്ച് പുനമതപരിവര്‍ത്തനം നടത്തിയെന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് അംബീകാപൂര്‍ രൂപതംഗമായ ഫാ. അകിലേഷ് എക്കാ മധ്യമങ്ങളോട് പറഞ്ഞു. ഇവിടുത്തെ
ഇംഫാല്‍: മണിപ്പൂരില്‍ പരസ്പരം പോരടിക്കുന്ന ട്രൈബല്‍ ക്രൈസ്തവ-ഹിന്ദു ഗ്രൂപ്പുകളെ സമന്വയിപ്പിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആദ്യത്തെ ചര്‍ച്ചയ്ക്ക് ക്രൈസ്തവ ഗ്രൂപ്പ് നേതൃത്വം നല്‍കി. മണിപ്പൂരിലെ മെയ്‌തേയ്, കുക്കി ഗ്രൂപ്പുകള്‍ തമ്മിലെന്നു പറയപ്പെടുന്ന അക്രമത്തില്‍ 220 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവിടുത്തെ പ്രശ്‌നം പരിഹരിക്കുന്നത് ഒരു വര്‍ഷത്തോളമായി ഗവണ്‍മെന്റ് ഇടപെടുകയോ, പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മണിപ്പൂരിലെ ഓള്‍ മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ സമാധാന സ്ഥാപനത്തിനായി മുന്നിട്ടിറങ്ങിയത്. ഇരുഗ്രൂപ്പുകളും തമ്മിലുള്ള ആദ്യത്തെ
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബാസ്തറില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 22 കാരനായ യുവാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ദാര്‍ബായ്ക്കടുത്തുള്ള കപനാര്‍ എന്ന വില്ലേജില്‍ വെച്ചാണ് 22 കാരനായ കോസ കവാസിയെ അമ്മാവനും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അടുത്തകാലത്താണ് കോസ കവാസിയും ഭാര്യയും ക്രിസ്തുമതത്തില്‍ ചേര്‍ന്നത്. അതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. കവാസിയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വില്ലേജില്‍ നിന്ന് പുറത്താക്കി സ്വന്തുക്കള്‍ തട്ടിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഒരു കാരണവാശാലും തിരികെ അവരുടെ മതത്തിലേക്ക് വരില്ല എന്ന നിലപാട് ദമ്പതികള്‍ സ്വീകരിച്ചതോടെ
മുംബൈ: രക്ഷാകരചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരിശുദ്ധ അമ്മയുടെ 20 ജപമാല രഹസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രണാം മരിയ മ്യൂസിയം കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മുംബൈ അതിരൂപതയാണ് മാതാവിന്റെ നാമത്തിലുള്ള ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഈശോയുടെ ജീവിതകാലഘട്ടത്തെ സംഭവങ്ങളാണ് മ്യൂസിയത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ജപമാലയിലെ സന്തോഷം, ദുഖം മഹിമ, പ്രകാശ രഹസ്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും ധ്യാനിക്കുവാനും മ്യൂസിയം പ്രചോദനമാകുന്നു. അന്യമതവിശ്വാസികള്‍ക്ക് സുവിശേഷത്തെക്കുറിച്ച് മനസിലാക്കുവാന്‍ ചരിത്രപരമായ അറിവും കൂടി പങ്കിടുന്നതിനാല്‍ ഇത് വളരെ ഉപകാരപ്രദമാണ്. മ്യൂസിയത്തില്‍ 252 റിയല്‍സൈസ് പ്രതിമകളുണ്ട്.
ഭൂവനേശ്വര്‍: ഒഡീഷയിലെ ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങള്‍ക്ക് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ഗിറെല്ലി നേതൃത്വം നല്‍കി. ബെര്‍ഹാംപൂര്‍ രൂപതയിലെ മോഹനയിലെ സെന്റ് പീറ്റര്‍ ഇടകയില്‍ നടന്ന ജൂബിലി ആഘോഷങ്ങളില്‍ 15,000 ത്തോളം വിശ്വാസികള്‍ പങ്കെടുത്തു. 50 വര്‍ഷം മുമ്പ് പൂര്‍വികര്‍ വിതച്ച വചനവിത്ത് ഫലസമൃദ്ധമായി നില്‍ക്കുകയാണന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. പത്തോളം ബിഷപ്പുമാരും നൂറോളം വൈദികരും പങ്കെടുത്തു. 1974 ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍സ് സ്ഥാപിച്ച രൂപതയില്‍ ഇപ്പോള്‍ 71,000
Don’t want to skip an update or a post?