Follow Us On

02

May

2025

Friday

വിശ്വാസം ഉപേക്ഷിച്ചില്ല, ഗ്രാമത്തില്‍ നിന്ന് ക്രൈസ്തവ കുടുംബങ്ങളെ പുറത്താക്കി

വിശ്വാസം ഉപേക്ഷിച്ചില്ല, ഗ്രാമത്തില്‍ നിന്ന് ക്രൈസ്തവ കുടുംബങ്ങളെ പുറത്താക്കി

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുഗമജില്ലയിലെ കരിഗുണ്ടം ഗ്രാമത്തിലെ ആറ് ക്രൈസ്തവ കുടുംബങ്ങളെ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയാറാകാകത്തതിനെത്തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് പുറത്താക്കി. ഗ്രാമസഭകൂടിയാണ് തങ്ങളുടെ ഗ്രാമത്തിലെ ക്രൈസ്തവരായ കുടുംബങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. ഏഴ് വര്‍ഷം മുമ്പ് ക്രിസ്തുമതം സ്വകരിച്ചിരുന്നവരായിരുന്നു ഈ കുടുംബങ്ങള്‍. 6 കുടുംബങ്ങളും തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ സന്നദ്ധരായില്ല. അതിനാല്‍ അവരെ ഗ്രാമം പുറത്താക്കുകയായിരുന്നു.

പൂനം വിനയ്, കുര്‍സം ജഗയിയ, സാല്‍വം പാലെ, കോക്കോ റാമെ, ജോഗാ, ബുട്ടാര്‍ സിന്‍ഗ എന്നീവരാണ് തങ്ങള്‍ മരിച്ചാലും ക്രിസ്തുമതം ഉപേക്ഷിക്കില്ലെന്ന് ഉറക്കെ പ്രസ്താവിച്ച കുടുംബതലവന്മാര്‍. അതേത്തുടര്‍ന്ന് അവരെ ഗ്രാമത്തില്‍ നിന്നും ഉടന്‍ പുറത്താക്കാന്‍ വില്ലേജ് കൗണ്‍സില്‍ ഉത്തരവിടുകയായിരുന്നു. അതേത്തുടര്‍ന്ന ഒരു സംഘമാളുകള്‍ അവരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് അവരുടെ സാധനങ്ങലെല്ലാം ഒരു ട്രാക്ടറില്‍ കയറ്റി അവരെ അടുത്തുള്ള വനത്തില്‍ കൊട്ടുപോയി തള്ളിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഈ കുടിയൊഴിപ്പിക്കലിനിടെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഏപ്രില്‍ 12 നാണ് അവരെ നാടുകടത്തിയത്. എന്നാല്‍ പിറ്റേന്ന് സി.ആര്‍.പി.എഫിന്റെ സഹായത്തോട് അവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെങ്കിലും ഗ്രാമവാസികള്‍ അവരെ നാട്ടില്‍ പ്രവേശിക്കുവാന് അനുവദിച്ചില്ല. അതേത്തുടര്‍ന്ന് കുടുംബങ്ങള്‍ അടുത്തുള്ള ദൈവാലയത്തില്‍ താമസമാക്കി. പിന്നീട് വീണ്ടും പോലീസുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ 14 ന് ഗ്രാമത്തിലേക്ക് തിരികെ പ്രവേശിപ്പിച്ചു.

ഛത്തീസ്ഗഡില്‍ ക്രൈസ്തവ പീഡനം തുടര്‍ക്കഥയാണെന്നും റായ്പൂര്‍ രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ പറഞ്ഞു. കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഛത്തീസ്ഗഡ് തലവനാണ് അദ്ദേഹം. ആരു ഭരിച്ചാലും നിയമരാഹിത്യമാണ് ഇവിടെയുള്ളത്. നോണ്‍ ഡിനോമിനേഷണല്‍ ദൈവാലയങ്ങള്‍ സ്ഥിരമായി അക്രമിക്കപ്പെടുന്നു. ഞങ്ങള്‍ സമാധാനം ആഗ്രിഹിക്കുന്ന ജനമാണ്, ഞങ്ങള്‍ നിയമം അനുസരിക്കുന്ന ജനമാണ്, ഞങ്ങള്‍ ഭരണഘടന അനുസരിക്കുന്ന ജനമാണ് അദ്ദേഹം പറഞ്ഞു.

മതപരിവര്‍ത്തനമെന്ന ആരോപണം ഒരു മന്ത്രം പോലെ ഉരുവിടുകയാണ്. നമ്മുടെ വിദ്യാഭ്യാസരംഗത്തെയും ആതുരസേവനരംഗത്തെയും സേവനങ്ങളെ ആളുകളെ വാങ്ങാനുള്ള പ്രലോഭനങ്ങളായിട്ടാണ് മതമൗലീകാവദികള്‍ ചിത്രീകരിക്കുന്നത്. കത്തോലിക്ക സഭ മനസാക്ഷിയുടെ സ്വാതന്ത്ര്യവും മനുഷ്യമഹത്വം ഉയര്‍ത്തിപ്പിടിക്കുന്നു. തങ്ങള്‍ കുറ്റവിധിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുയും ചെയ്യുമ്പോഴും സഭ അതിന്റെ സേവനം തുടര്‍ന്നുകൊണ്ടുപോകുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?