ശ്രീനഗര്‍: പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ കത്തോലിക്കാ സ്‌കൂളിനും കോണ്‍വെന്റിനും നാശനഷ്ടം. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാനും സമാധാനത്തിലേക്ക് തിരിച്ചുവരാനും ജമ്മു ബിഷപ് ബിഷപ് ഡോ. ഐവാന്‍ പെരേര പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു.
ഷെല്ലുകള്‍ പതിച്ച് വീടുകള്‍ തകര്‍ന്ന് പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചതായും ഇവരുടെ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ബിഷപ് ഡോ. ഐവാന്‍ പെരേര പറഞ്ഞു. ഇന്നലെ രാവിലെയാണ് ഷെല്ലുകള്‍ പതിച്ചത്. സിഎംഐ സഭയുടെ കീഴിലുള്ള ക്രൈസ്റ്റ് സ്‌കൂളിലും ഷെപ്പ് പതിച്ചെങ്കിലും അവധിയായതിനാല്‍ അപകടം ഒഴിവായി.
സ്ഥലത്തെ സിഎംസി കോണ്‍വെന്റിനുനേര്‍ക്കും ഷെല്ലാക്രമണമുണ്ടായി. സംഭവത്തില്‍ കോണ്‍വെന്റിനു മുകളിലെ വാട്ടര്‍ ടാങ്കും സോളാര്‍ പാനലുകളും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്നു. ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ വൈദികരും സിസ്റ്റേഴ്‌സും പ്രദേശവാസികളും ഭൂഗര്‍ഭകേന്ദ്രത്തില്‍ അഭയം തേടിയിരിക്കുകയാണെന്നും ബിഷപ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *