Follow Us On

09

May

2025

Friday

ഡല്‍ഹി പോലീസ് വാര്‍ഷിക കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിനെ സിഎഎഡി അപലപിച്ചു

ഡല്‍ഹി പോലീസ്  വാര്‍ഷിക കുരിശിന്റെ വഴിക്ക്  അനുമതി നിഷേധിച്ചതിനെ  സിഎഎഡി അപലപിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹി പോലീസ് ഓശാനയ്ക്ക് വാര്‍ഷിക കുരിശിന്റെ വഴി നടത്താന്‍ അനുമതി നിഷേധിച്ചതില്‍ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ (സിഎഎഡി) അഗാധമായ നിരാശയും ഞെട്ടലും പ്രകടിപ്പിച്ചു. വര്‍ഷങ്ങളായി എല്ലാ ഓശാനയ്ക്കും സമാധാനപരമായി ഘോഷയാത്ര നടത്തിയിരുന്ന കത്തോലിക്കാ സമൂഹം പോലീസിന്റെ തീരുമാനത്തില്‍ അഗാധമായി നിരാശരാണ്.

ലക്ഷക്കണക്കിന് കത്തോലിക്കര്‍ക്ക് ആത്മീയ പ്രാധാന്യമുള്ളതാണ് ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ഗോലെ ഡാക് ഖാനയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് വിശ്വാസികള്‍ കാല്‍നടയായി നടക്കുന്നു കുരിശിന്റെ വഴി.

പ്രവൃത്തി ദിവസങ്ങളില്‍ തിരക്കേറിയ സമയങ്ങളില്‍പോലും മറ്റ് മതവിഭാഗങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഘോഷയാത്രകള്‍ക്കും റാലികള്‍ക്കും പതിവായി അനുമതി നല്‍കുമ്പോള്‍ ഞായറാഴ്ചകളിലെ ക്രമസമാധാനവും ഗതാഗത പ്രശ്‌നങ്ങളും അനുമതി നിധേഷിക്കാന്‍ കാരണമായി ഡല്‍ഹി പോലീസ് പറയുന്നത് അംഗീകരിക്കാന്‍ പ്രയാസമാണെന്ന് സിഎഎഡി അവരുടെ പത്രക്കുറിപ്പില്‍ പറഞ്ഞു.

‘ഡല്‍ഹിയിലുടനീളമുള്ള ക്രിസ്ത്യാനികള്‍ ഇപ്പോള്‍ തങ്ങളുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തുല്യമായി ബഹുമാനിക്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കുന്നു. ഒരു ദശാബ്ദത്തിലേറെയായി, വാര്‍ഷിക കുരിശിന്റെ വഴി അങ്ങേയറ്റം അച്ചടക്കത്തോടെയും സമാധാനത്തോടെയും അധികാരികളുമായി പൂര്‍ണ്ണ സഹകരണത്തോടെയും നടത്തിവരുന്നു. ഞങ്ങളുടെ പരിപാടിയുമായി ബന്ധപ്പെട്ട യാതൊരു ഗതാഗത തടസങ്ങളോ ക്രമസമാധാന പ്രശ്‌നങ്ങളോ ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ വര്‍ഷത്തെ അനുമതി നിഷേധിക്കല്‍ പക്ഷപാതപരവും അന്യായവുമാണെന്ന് തോന്നുന്നു, തുല്യ പരിഗണനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും തത്വങ്ങളില്‍ ഇത് നിഴല്‍ വീഴ്ത്തുന്നു.’സിഎഎഡി പ്രസിഡന്റ് എ.സി. മൈക്കല്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?