ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ ഉള്‍പ്പടെ ലോകനേതാക്കളുടെയും വിവിധ മേഖലകളിലെ പ്രമുഖരുടെയും വലിയ നിര ഏപ്രില്‍ 26 ശനിയാഴ്ച വത്തിക്കാനില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം എത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെള്ളിയാഴ്ച തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടക്കാനിരിക്കുന്ന പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി രാഷ്ട്രത്തലവന്മാരും രാജകുടുംബാംഗങ്ങളും റോമില്‍ എത്തിത്തുടങ്ങി. 50 രാഷ്ട്രത്തലവന്മാരും 10 രാജാക്കന്മാരും ഉള്‍പ്പെടെ 130 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് ഇതുവരെ വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ്, അര്‍ജന്റീനയുടെ പ്രസിഡന്റ് ഹാവിയര്‍ മിലി, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, ഹോണ്ടുറാസ് പ്രസിഡന്റ് സിയോമാര കാസ്‌ട്രോ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ സ്റ്റോക്കര്‍, ബെല്‍ജിയത്തിലെ ഫിലിപ്പ് രാജാവും മതില്‍ഡെ രാജ്ഞിയും പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവറി, ബള്‍ഗേറിയന്‍ പ്രധാനമന്ത്രി റോസന്‍ ജെലിയാസ്‌കോവ്, ക്രൊയേഷ്യന്‍ പ്രസിഡന്റ് സോറന്‍ മിലനോവിച്ച്, പ്രധാനമന്ത്രി ആന്ദ്രെ പ്ലെന്‍കോവിച്ച്, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മനി പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍, ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്, ഹംഗറി പ്രസിഡന്റ് തമസ് സുല്യോക്കും പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍, അയര്‍ലണ്ട് പ്രസിഡന്റ് മൈക്കല്‍ ഹിഗ്ഗിന്‍സ് തുടങ്ങിയ രാഷ്ട്രനേതാക്കള്‍ മാര്‍പാപ്പയുടെ മൃതസംസ്‌കാരം ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *