Follow Us On

04

June

2025

Wednesday

ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്ന തീവ്രവര്‍ഗീയ സംഘടനകളെ അടിച്ചമര്‍ത്തണം

ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്ന തീവ്രവര്‍ഗീയ സംഘടനകളെ അടിച്ചമര്‍ത്തണം
കൊച്ചി: സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമായി ഇന്ത്യയിലുടനീളം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്ന തീവ്രവര്‍ഗീയസംഘങ്ങളെ അടിച്ചമര്‍ത്തണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍.
ഒഡീഷയിലെ സമ്പല്‍പൂരില്‍ കര്‍മ്മലീത്ത മിഷനറിയും വയോധികനുമായ ഫാ. ലീനസ് പുത്തന്‍വീട്ടിലിനെയും ഫാ. സില്‍വിന്‍ കളത്തിപ്പറമ്പിലിനെയും അക്രമിച്ച  സംഘങ്ങള്‍ ക്കെതിരെ കേസെടുക്കാന്‍പോലും തയ്യാറാകാത്തത് ഒഡീഷയിലെ ഭരണവ്യവസ്ഥിതികളെപ്പോലും നിയന്ത്രിക്കുന്നത് തീവ്രവര്‍ഗീയ സംഘടനകളാണെന്നതിന്റെ തെളിവുകളാണ്.
മത പരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും  സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആസൂത്രിത അക്രമങ്ങള്‍ വര്‍ധിക്കുകയാണ്.
മതപരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ കൈയേറി അക്രമിക്കുക, ദൈവാലയങ്ങളും പുണ്യരൂപങ്ങളും തകര്‍ക്കുക, വൈദികരെയും സന്യാസി നികളെയും കൈയ്യേറ്റം ചെയ്യുക, ക്രൈസ്തവ വീടുകള്‍ തിരഞ്ഞുപിടിച്ച് വിശ്വാസികളുടെനേരെ അക്രമം അഴിച്ചുവിടുക, പതിനായിരക്കണക്കിന് അനാഥരെയും ആലംബഹീനരെയും സംരക്ഷിക്കുന്ന ആതുരാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന ക്രൂരതയ്ക്കും നിഷ്ഠൂരതയ്ക്കും, ക്രൈസ്തവ വിരുദ്ധ സമീപനങ്ങള്‍ക്കുമെതിരെ അടിയന്തര കേന്ദ്രസര്‍ക്കാര്‍ നടപടികളുമുണ്ടാകണം.
രാജ്യത്തെ പൗരന്മാര്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും തങ്ങളുടെ മതം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ആരെങ്കിലും മതസ്വാതന്ത്ര്യം ദുരുപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ ഇരുപതോളം നിയമവകുപ്പുകള്‍ രാജ്യത്തു ണ്ടായിരിക്കുമ്പോള്‍  മതപരിവര്‍ത്തന നിയമമുണ്ടാക്കി ക്രൈസ്തവര്‍ക്കു നേരെ  നടത്തുന്ന ആസൂത്രിത അക്രമങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്നും വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?