ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യത്തില്‍, ബോംബെ ആര്‍ച്ച്ബിഷപ്പ് എമെറിറ്റസ് ആയ കാര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇരുരാജ്യങ്ങളെയും സ്ഥിരതയുള്ള സമാധാനത്തിനായി പുതിയ വഴികള്‍ തേടാന്‍ ആഹ്വാനം ചെയ്തു.
‘ഇത് കാശ്മീരിലെയും, ഇന്ത്യയും പാകിസ്താനും മാത്രമല്ല, ലോക സമാധാനത്തിനായും നിര്‍ണ്ണായകമായിരിക്കും,’ എന്നും അദ്ദേഹം വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ ഫിഡസിനോട് പറഞ്ഞു.
പാകിസ്താനും ഇന്ത്യയും സംയുക്ത പാരമ്പര്യവും സംസ്‌കാരവും പങ്കുവെക്കുന്ന രാജ്യങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നാം സഹോദരന്മാരാണ്—സാംസ്‌കാരികവും ആചാരാനുഷ്ഠാനങ്ങളുമായി ഒരേ പാരമ്പര്യം പങ്കുവെക്കുന്നവര്‍. അതിനാല്‍ തന്നെ, കാശ്മീര്‍ വിഷയത്തില്‍ നേരിട്ട് സംസാരിച്ചു ഒരു ശാശ്വതപരിഹാരത്തിലേക്കെത്താന്‍ ശ്രമിക്കേണ്ടത് അനിവാര്യമാണ്.’
‘ഇരുരാജ്യങ്ങള്‍ക്കും വിശ്വാസമാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര മധ്യസ്ഥ ശ്രമം അനിവാര്യമാണെന്നും അദ്ദേഹം ചേര്‍ത്തു. മതരാഷ്ട്ര ചിന്തയെ മാറ്റിവെച്ച് യാഥാര്‍ത്ഥ്യബോധമുള്ള സമാധാന ശ്രമങ്ങള്‍ നടത്തുകയാണ് ഇന്നത്തെ നേതാക്കളുടെ കടമ’ കാര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *