ടിന്‍സുകിയ, അസം: അരുണാചല്‍ പ്രദേശിലെ മിയോ അതിരൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ടിന്‍സുകിയയിലെ കൃഷ്ണ ജ്യോതിനിവാസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വച്ച് ലോഞ്ച് ചെയ്തു. അതിരൂപതയുടെ 20ാം വാര്‍ഷികം അടുത്തിരിക്കെ അതിരൂപതയിലെ വൈദീകരുടെ സമാപന യോഗത്തില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ചടങ്ങിന് മിയോ അതിരൂപതയുടെ ബിഷപ്പ് ജോര്‍ജ് പള്ളിപ്പറമ്പില്‍ അധ്യക്ഷനായി.
www.miaodiocese.in എന്ന വെബ്‌സൈറ്റ് ഉപയോഗസൗകര്യമുള്ള ആകര്‍ഷകമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതിരൂപതയുടെ ചരിത്രം, അതിലെ പ്രാദേശിക കേന്ദ്രങ്ങള്‍, ബിഷപ്പുമാരുടെ ജീവചരിത്രങ്ങള്‍ തുടങ്ങിയവ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിരൂപതയുടെ സ്ഥാപക മിഷണറിമാരായ ദൈവദാനസമാരായ ഫാ. നിക്കോളാസ് മിഷേല്‍ കൃക്ക്, ഫാ. ഓഗസ്റ്റിന്‍ എറ്റിയന്‍ ബൗറി എന്നിവരെക്കുറിച്ചും പ്രത്യേകം വിഭാഗമുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *