Follow Us On

19

July

2025

Saturday

ഛത്തീസ്ഗഡില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാത്ത കുടുംബങ്ങളെ ഗ്രാമത്തില്‍നിന്നും പുറത്താക്കി

ഛത്തീസ്ഗഡില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാത്ത കുടുംബങ്ങളെ ഗ്രാമത്തില്‍നിന്നും പുറത്താക്കി
റായ്പുര്‍ (ഛത്തീസ്ഗഡ്): ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് മധ്യ ഇന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഡില്‍ ഏതാനും ആദിവാസി കുടുംബങ്ങളെ ഗ്രാമത്തില്‍നിന്നും പുറത്താക്കി. തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ബലംപ്രയോഗിച്ചുള്ള പുറത്താല്‍. വീടും കൃഷിഭൂമിയും പല കുടുംബങ്ങള്‍ക്കും നഷ്ടപ്പെട്ടു.
മാവോയിസ്റ്റു മേഖലയായ ബസ്തറിലെ കാങ്കര്‍ ജില്ലയിലെ ഹുച്ചാഡി ഗ്രാമത്തില്‍ നിന്നുള്ള ലച്ചന്‍ ദുഗയും കുടുംബവും ഇങ്ങനെ പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അവരെ ഒരു സംഘമെത്തി ഭീഷണി മുഴക്കി ഓടിക്കുകയായിരുന്നു.   ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാതെ ഗ്രാമത്തിലേക്ക് തിരിച്ചുചെന്നാല്‍ കൊല്ലുമെന്നാണ് അവരുടെ ഭീഷണി.  വീടും ഒരു ഹെക്ടര്‍ കൃഷിയിടവും ഉപേക്ഷിച്ച് മറ്റൊരു ഗ്രാമത്തിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ് ആ കുടുംബം.
വീട് ഉപേക്ഷിച്ച് പോകാന്‍ തയാറാകാതിരുന്ന പരമേശ്വരി കന്‍വാറിനെ ഒരു സംഘം ആളുകള്‍ ബലമായി ഓടിച്ചുവിടുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ആ ഗ്രാമത്തിലെ മറ്റുചില കുടുംബങ്ങളെയും ഇതുപോലെ ബലംപ്രയോഗിച്ച് പുറത്താക്കിയിരുന്നു.  പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ക്രൈസ്തവ വിശ്വാസം തകര്‍ക്കാന്‍ തീവ്രഹിന്ദുത്വ സംഘടനക വിവിധ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് ഛത്തീസ്ഗഢ് ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പാസ്റ്റര്‍ മോസസ് ലോഗന്‍ ആരോപിച്ചു. ഗ്രാമത്തില്‍നിന്നുള്ള ബഹിഷ്‌ക്കരണം, കാര്‍ഷിക വിളകള്‍ നശിപ്പിക്കല്‍, കന്നുകാലികളെ മോഷ്ടിക്കല്‍, ശവസംസ്‌കാരം നിഷേധിക്കല്‍ തുടങ്ങി പലവിധത്തില്‍ ക്രൈസ്തവരുടെ ജീവിതം ദുസഹമാക്കുന്ന ഇടപെടലുകള്‍ വര്‍ധിച്ചുവരുകയാണ്.  പള്ളികള്‍ നിര്‍ബന്ധിതമായി അടച്ചുപൂട്ടിക്കുകയും മതപരിവര്‍ത്തന ആരോപണം ഉയര്‍ത്തി പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ അലങ്കോലമാക്കുകയും ചെയ്യുന്നതും പതിവാണെന്ന് അദ്ദേഹം പറയുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?