Follow Us On

23

July

2025

Wednesday

ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കരുതെന്ന് ഉത്തര്‍പ്രദേശ് ഹൈക്കോടതി; വിധിയെ സ്വാഗതം ചെയ്ത് വിശ്വാസികള്‍

ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കരുതെന്ന് ഉത്തര്‍പ്രദേശ് ഹൈക്കോടതി; വിധിയെ സ്വാഗതം ചെയ്ത് വിശ്വാസികള്‍
അലഹബാദ്: മതപരമായ പ്രാര്‍ത്ഥനകള്‍ നിയമലംഘന മല്ലെന്നും ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കരുതെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധി.
പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്താനുള്ള അപേക്ഷകള്‍ക്ക് ഉദ്യോഗസ്ഥര്‍  തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിനെതിരെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് നിയമലംഘനമല്ലെന്ന് വിധിയില്‍ എടുത്തുപറയുന്നുണ്ട്. ഭരണഘടന പ്രകാരം ഓരോ പൗരനും നിയമത്തിന് വിധേയമായി തന്റെ മതപരമായ വിശ്വാസം  പുലര്‍ത്താനും അനുഷ്ഠിക്കാനും അവകാശമുണ്ടെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുന്നതിനുള്ള ക്രൈസ്തവരുടെ അപേക്ഷകള്‍ പരിഗണിച്ച് നിയമപ്രകാരം തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ അപേക്ഷകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കാന്‍ കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.
പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം വഹിക്കുന്നവരെയും പങ്കെടുക്കുന്നവരെയും മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത് ഉത്തരപ്രദേശില്‍ പതിവാണ്. അത്തരമൊരു സാഹചര്യത്തില്‍ കോടതി ഉത്തരവിനെ വളരെ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ കാണുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?