Follow Us On

19

July

2025

Saturday

മണിപ്പൂരില്‍ ആയുധ ശേഖരം പിടികൂടി; സമാധാനശ്രമങ്ങളെ സ്വാഗതം ക്രൈസ്തവ നേതാക്കള്‍

മണിപ്പൂരില്‍ ആയുധ ശേഖരം പിടികൂടി; സമാധാനശ്രമങ്ങളെ സ്വാഗതം ക്രൈസ്തവ നേതാക്കള്‍
ഇംഫാല്‍: മെയ്തി വിഭാഗത്തിന്റെ സ്വാധീന മേഖലകളില്‍നിന്ന് ആയുധ ശേഖരം പിടികൂടിയ സംഭവത്തെ ക്രൈസ്തവ സഭാ നേതാക്കാള്‍ സ്വാഗതം ചെയ്തു.  ഈ നടപടി സമാധാന ശ്രമങ്ങളിലേക്കുള്ള പുതിയ കാല്‍വയ്പ്പ് ആകട്ടെയെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഇംഫാല്‍ താഴ്വരയിലെ മെയ്തി ആധിപത്യമുള്ള പ്രദേശങ്ങളില്‍നിന്ന് കേന്ദ്ര സുരക്ഷാ സേനയാണ് നേരത്തെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തത്.  മെഷീന്‍ ഗണ്‍, എകെ 47, തുടങ്ങിയ 5,000-ത്തിലധികം ആയുധങ്ങളും 60,000 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തു വെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന മെയ്‌തേ യി-കുക്കി സംഘഷത്തില്‍ 260-ലധികം പേര്‍ മരിക്കുകയും ഏതാണ്ട് 60,000  ആളുകള്‍ അഭയാര്‍ത്ഥിക്കളാക്കപ്പെടുകയും നൂറുകണക്കിന് ക്രൈസ്തവ ദൈവാലയങ്ങളും നിരവധി വീടുകളും തീവച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു.
നഷ്ടങ്ങള്‍ സംഭവിച്ചതിലധികവും ക്രൈസ്തവരായ കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്. ഹിന്ദു വിഭാഗത്തില്‍പ്പെടുന്ന മെയ്‌തേയികള്‍ക്ക് അനുകൂലമായ നിലപാടായിരുന്നു സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു.
അക്രമം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന് രാജിവയ്‌ക്കേണ്ടിവന്നിരുന്നു. അതേതുടര്‍ന്ന് ഫെബ്രുവരി 13-മുതല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്റെ കീഴിലാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?