Follow Us On

22

December

2024

Sunday

  • ഭരണകൂടം പരാജയപ്പെട്ട മണിപ്പൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് ക്രൈസ്തവ സംഘടന

    ഭരണകൂടം പരാജയപ്പെട്ട മണിപ്പൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് ക്രൈസ്തവ സംഘടന0

    ഇംഫാല്‍: മണിപ്പൂരില്‍ പരസ്പരം പോരടിക്കുന്ന ട്രൈബല്‍ ക്രൈസ്തവ-ഹിന്ദു ഗ്രൂപ്പുകളെ സമന്വയിപ്പിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആദ്യത്തെ ചര്‍ച്ചയ്ക്ക് ക്രൈസ്തവ ഗ്രൂപ്പ് നേതൃത്വം നല്‍കി. മണിപ്പൂരിലെ മെയ്‌തേയ്, കുക്കി ഗ്രൂപ്പുകള്‍ തമ്മിലെന്നു പറയപ്പെടുന്ന അക്രമത്തില്‍ 220 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവിടുത്തെ പ്രശ്‌നം പരിഹരിക്കുന്നത് ഒരു വര്‍ഷത്തോളമായി ഗവണ്‍മെന്റ് ഇടപെടുകയോ, പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മണിപ്പൂരിലെ ഓള്‍ മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ സമാധാന സ്ഥാപനത്തിനായി മുന്നിട്ടിറങ്ങിയത്. ഇരുഗ്രൂപ്പുകളും തമ്മിലുള്ള ആദ്യത്തെ

  • ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ 22 കാരനെ കൊലപ്പെടുത്തി

    ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ 22 കാരനെ കൊലപ്പെടുത്തി0

    റായ്പൂര്‍: ഛത്തീസ്ഗഡിലെ ബാസ്തറില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 22 കാരനായ യുവാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ദാര്‍ബായ്ക്കടുത്തുള്ള കപനാര്‍ എന്ന വില്ലേജില്‍ വെച്ചാണ് 22 കാരനായ കോസ കവാസിയെ അമ്മാവനും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അടുത്തകാലത്താണ് കോസ കവാസിയും ഭാര്യയും ക്രിസ്തുമതത്തില്‍ ചേര്‍ന്നത്. അതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. കവാസിയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വില്ലേജില്‍ നിന്ന് പുറത്താക്കി സ്വന്തുക്കള്‍ തട്ടിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഒരു കാരണവാശാലും തിരികെ അവരുടെ മതത്തിലേക്ക് വരില്ല എന്ന നിലപാട് ദമ്പതികള്‍ സ്വീകരിച്ചതോടെ

  • ക്രിസ്തുവിന്റെ ചരിത്രസ്മരണകളുമായി  പ്രണാം മരിയ മ്യൂസിയം

    ക്രിസ്തുവിന്റെ ചരിത്രസ്മരണകളുമായി പ്രണാം മരിയ മ്യൂസിയം0

    മുംബൈ: രക്ഷാകരചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരിശുദ്ധ അമ്മയുടെ 20 ജപമാല രഹസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രണാം മരിയ മ്യൂസിയം കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മുംബൈ അതിരൂപതയാണ് മാതാവിന്റെ നാമത്തിലുള്ള ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഈശോയുടെ ജീവിതകാലഘട്ടത്തെ സംഭവങ്ങളാണ് മ്യൂസിയത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ജപമാലയിലെ സന്തോഷം, ദുഖം മഹിമ, പ്രകാശ രഹസ്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും ധ്യാനിക്കുവാനും മ്യൂസിയം പ്രചോദനമാകുന്നു. അന്യമതവിശ്വാസികള്‍ക്ക് സുവിശേഷത്തെക്കുറിച്ച് മനസിലാക്കുവാന്‍ ചരിത്രപരമായ അറിവും കൂടി പങ്കിടുന്നതിനാല്‍ ഇത് വളരെ ഉപകാരപ്രദമാണ്. മ്യൂസിയത്തില്‍ 252 റിയല്‍സൈസ് പ്രതിമകളുണ്ട്.

  • ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍

    ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍0

    ഭൂവനേശ്വര്‍: ഒഡീഷയിലെ ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങള്‍ക്ക് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ഗിറെല്ലി നേതൃത്വം നല്‍കി. ബെര്‍ഹാംപൂര്‍ രൂപതയിലെ മോഹനയിലെ സെന്റ് പീറ്റര്‍ ഇടകയില്‍ നടന്ന ജൂബിലി ആഘോഷങ്ങളില്‍ 15,000 ത്തോളം വിശ്വാസികള്‍ പങ്കെടുത്തു. 50 വര്‍ഷം മുമ്പ് പൂര്‍വികര്‍ വിതച്ച വചനവിത്ത് ഫലസമൃദ്ധമായി നില്‍ക്കുകയാണന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. പത്തോളം ബിഷപ്പുമാരും നൂറോളം വൈദികരും പങ്കെടുത്തു. 1974 ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍സ് സ്ഥാപിച്ച രൂപതയില്‍ ഇപ്പോള്‍ 71,000

  • വിശുദ്ധ ബൈബിളിനെ അപമാനിച്ച   കരീന കപൂറിനെതിരെ ലീഗല്‍ നോട്ടീസ്

    വിശുദ്ധ ബൈബിളിനെ അപമാനിച്ച കരീന കപൂറിനെതിരെ ലീഗല്‍ നോട്ടീസ്0

    മുംബൈ: സിനിമാനടി കരീന കപൂര്‍ ഖാന്‍ ഗര്‍ഭിണികള്‍ക്കായി പുറത്തിറക്കിയ മാന്വല്‍ ബുക്കിന്റെ പേര് ‘പ്രഗ്നന്‍സി ബൈബിള്‍’ എന്ന് അനുചിതമായി ഉപയോഗിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം. ‘കരീന കപൂര്‍ ഖാന്‍സ് പ്രഗ്നന്‍സി ബൈബിള്‍, ദ അള്‍ട്ടിമേറ്റ് മാന്വല്‍ ഫോര്‍ മംസ്’ എന്ന പുസ്തത്തിന്റെ തലക്കെട്ട് ക്രൈസ്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകനായ ക്രിസ്റ്റഫര്‍ അന്തോണി മാധ്യമങ്ങളോട് പറഞ്ഞു. ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചത് അനുചിതമാണെന്നും പുസ്തകം നിരോധിക്കണമെന്നും നടിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം

  • അസമിലെ ദൈവാലയങ്ങളിലെ പോലീസ് പരിശോധന; പ്രതിഷേധം ശക്തമാകുന്നു

    അസമിലെ ദൈവാലയങ്ങളിലെ പോലീസ് പരിശോധന; പ്രതിഷേധം ശക്തമാകുന്നു0

    ഗോഹത്തി: അസമിലെ കാര്‍ബി ആന്‍ഗലോംഗ് ജില്ലയിലെ ദൈവാലയങ്ങളില്‍ പോലീസ് നടത്തിവരുന്ന പരിശോധനക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. പരിശോധനയും കണക്കെടുപ്പും അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു. പോലീസുകര്‍ ദൈവാലയ പരിസരങ്ങളിലേക്ക് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇടിച്ചുകയറുകയാണെന്ന് ജില്ലാ കമ്മീഷണര്‍ മധുമിത ഭഗവതിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പോലീസുകള്‍ അവിടെയെത്തി ഫോട്ടോ എടുക്കുകയും അവിടെയുള്ളവരെ ചോദ്യം ചെയ്യുകയുമാണ്. പോലീസിന്റെ സര്‍വ്വേ ക്രൈസ്തവരില്‍ ഭയം ജനിപ്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ട് എത്രയും വേഗം പരിശോധനകള്‍ അവസാനിപ്പിക്കണമെന്നും ഫോറം ജില്ല ഭരണകൂടത്തോട്

  • കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരികള്‍; കലാപം കണ്ടില്ലെന്നു നടിക്കുന്നവര്‍ ഇനി എന്തു പറയും?

    കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരികള്‍; കലാപം കണ്ടില്ലെന്നു നടിക്കുന്നവര്‍ ഇനി എന്തു പറയും?0

    ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയില്‍നിന്ന് കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരികളെന്ന് റിപ്പോര്‍ട്ട്. ജനീവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിംഗ് സെന്ററിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഘര്‍ഷവും അക്രമവും കാരണം 69,000 പേരാണ് 2023ല്‍ ദക്ഷിണേഷ്യയില്‍നിന്ന് കുടിയിറക്കപ്പെട്ടത്. ഇതില്‍ 67,000 പേരും മണിപ്പൂരില്‍നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങളും സംഘര്‍ഷങ്ങളും കാരണം 2018നു ശേഷം കുടിയിറക്കം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023 മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപത്തില്‍ ഇരുന്നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അക്രമം

  • മണിപ്പൂരില്‍ കുട്ടിക്കടത്തു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്

    മണിപ്പൂരില്‍ കുട്ടിക്കടത്തു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്0

    ഇംഫാല്‍: ഇനിയും സംഘര്‍ഷം അവസാനിച്ചിട്ടില്ലാത്ത മണിപ്പൂരില്‍ വ്യാപകമായി കുട്ടികളെ കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ബാലാവകാശ കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ്, സംരക്ഷകരെന്ന വ്യാജേന കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ പ്രവര്‍ ത്തിക്കുന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടികള്‍ ലൈംഗികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെടുന്നതായി കമ്മീഷന്‍ വെളിപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് രക്ഷകരായി എത്തുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരുവര്‍ഷത്തോളമായി തുടരുന്ന അക്രമ സംഭവങ്ങള്‍ 20,000 ത്തിലധികം കുട്ടികളെ നേരിട്ട് ബാധിച്ചതായി കണക്കാക്കപ്പെടുന്നു. ഇനിയും പരിഹരിക്കപ്പെടാത്ത ഈ

Latest Posts

Don’t want to skip an update or a post?