റായ്പുര്‍ (ഛത്തീസ്ഗഡ്): വീട്ടില്‍ നടന്നുകൊണ്ടിരുന്ന പ്രാര്‍ത്ഥനാ യോഗം തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ തടസപ്പെടുത്തി. വീട്ടില്‍ അതിക്രമിച്ചുകയറിയവരുടെ പേരില്‍ കേസ് എടുക്കുന്നതിന് പകരം വീട്ടുടമസ്ഥന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലീസ്. ഗവണ്‍മെന്റിന്റെ സ്ഥലം കയ്യേറി വീടു നിര്‍മിച്ചതാണോ, വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടോ എന്നുമാണ് പോലീസിന്റെ വിചിത്രമായ ചോദ്യങ്ങള്‍.
ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ജൂലൈ 13-നാണ് ഈ സംഭവം ഉണ്ടായത്. പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം സ്ത്രീകളെ അസഭ്യം പറയുകയും എല്ലാവരെയും ബലമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
താനും ഭാര്യയും 45 വര്‍ഷമായി ഈ വീട്ടിലാണ് താമസിക്കുന്ന തെന്നും സ്ഥിരമായി നികുതി അടയ്ക്കുന്നുണ്ടെന്നും വീട്ടുമസ്ഥനായ രാംപ്രസാദ് പറഞ്ഞു. കുടുംബ പ്രാര്‍ത്ഥനാ മീറ്റിംഗാണ് വീട്ടില്‍ നടത്തിയതെന്നും വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്തവര്‍ക്ക് എതിരെ കേസ് എടുക്കാതെ തങ്ങളോട് വിശദീകരണം ചോദിച്ചതിന്റെ കാരണം മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് എതിരെ തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ പെരുകുകയാണ്. പോലീസ് അക്രമികളെ സഹായിക്കുന്ന നിലപാടാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നതും.
Leave a Comment
Your email address will not be published. Required fields are marked with *