Follow Us On

17

July

2025

Thursday

മതപരിവര്‍ത്തന നിരോധന നിയമഭേദഗതി; സുപ്രീംകോടതി യുപി സര്‍ക്കാരിന്റെ വിശദീകരണം തേടി

മതപരിവര്‍ത്തന നിരോധന നിയമഭേദഗതി; സുപ്രീംകോടതി യുപി സര്‍ക്കാരിന്റെ വിശദീകരണം തേടി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ 2024-ല്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതിയില്‍  സുപ്രീം കോ ടതി യുപി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ നിയമത്തിലെ ചില വ്യവസ്ഥകള്‍ അവ്യക്തവും ഭരണഘടനാ വിരുദ്ധവു മാണെന്ന് ചൂണ്ടിക്കാട്ടി രൂപ് രേഖ വര്‍മ്മയും മറ്റുള്ളവരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നിലവിലുണ്ട്. ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിന് കര്‍ശനമായ നിയമം രാജ്യത്ത് നിലവില്‍ ഉള്ളപ്പോഴാണ് ചില സംസ്ഥാനങ്ങള്‍ ദുരുപയോഗിക്കപ്പെടാന്‍ കഴിയുന്ന വിധത്തിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമപ്രകാരം എടുത്ത കള്ളക്കേസുകളില്‍ കുടുങ്ങി നിരവധി മിഷനറിമാരും ക്രൈസ്തവ വിശ്വാസികളും ആഴ്ചകളോളം ജാമ്യം കിട്ടാതെ ജയിലില്‍ അടക്കപ്പെട്ടിട്ടുണ്ട്.
മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളുടെ നടപടികളെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളും ഇനി കേസിനോടൊപ്പമായിരിക്കും പരിഗണിക്കുന്നത്.
അഡ്വ. പൂര്‍ണിമ കൃഷ്ണ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍, നിയമത്തിലെ 2 ഉം 3 ഉം വകുപ്പുകള്‍ അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, നിയമ ഭേദഗതികള്‍ ഭരണഘടനയുടെ 14, 19, 21, 25 ആര്‍ട്ടിക്കിളുകള്‍ പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവ കാശങ്ങളെ ലംഘിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
സ്വന്തം വിശ്വാസം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനാപരമായി അവകാശമുണ്ട്. എന്നാല്‍, അതിനു ശ്രമിക്കുന്ന വരെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം കുറ്റവാളികളാക്കാന്‍ അധികാരികള്‍ക്ക് അമിതമായ അധികാരം നല്‍കുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മറ്റു വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ആദിവാസി വിഭാഗങ്ങളെ ബലമായും ഭീഷണി മുഴക്കിയുമൊക്കെ ചില തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ഘര്‍വാപസി ഈ നിയമപ്രകാരം കുറ്റകരമല്ലെന്നതാണ് ഏറ്റവും വിചിത്രം. യഥാര്‍ത്ഥത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നത് ഘര്‍വാപസിയിലാണ്. അങ്ങനെയൊരു വ്യവസ്ഥ ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ട്.
12 സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധന വളരെ സുപ്രധാനമായ നടപടിയായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മെയ് 2 ന് സുപ്രീം കോടതി ഈ കേസ് വീണ്ടും പരിഗണിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?