ചണ്ഡീഗഢ് : വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചാല്‍ പഞ്ചാബില്‍ ഇനി ജയിലില്‍ കിടക്കേണ്ടിവരും. വിശുദ്ധശ്രന്ഥങ്ങളെ അപകീര്‍ ത്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള പുതിയ നിയമ നിര്‍മാണത്തിനുള്ള ബില്‍ പഞ്ചാബ് നിയമസഭയില്‍ ജൂലൈ 14-ന് അവതരിപ്പിച്ചു.
വിവിധ മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ അവഹേളിച്ചാല്‍ കുറഞ്ഞ് 10 ലക്ഷം രൂപയോ അല്ലെങ്കില്‍ ജീവപര്യന്തം തടവോ ലഭിക്കുമെന്നതാണ് ബില്ലിലെ വ്യവസ്ഥയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മതഗ്രന്ഥങ്ങളെ നിന്ദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിനാല്‍ തന്നെ ഈ ബില്‍ കൃത്യമായ സമയത്താണ് വന്നതെന്ന് ജലന്തര്‍ രൂപതാ വികാരി ജനറല്‍ ഫാ. ഡാനിയല്‍ ഗില്‍ പറഞ്ഞു. ബില്‍ ഉടന്‍ പാസായാല്‍ ദൈവനിന്ദ പോലുള്ള സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരായ അക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്‍വീനര്‍ എസി മൈക്കിളും ബില്ലിനെ സ്വാഗതം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *