ബംഗളൂരു: ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ബംഗളൂരു ക്രിസ്തുജയന്തി കോളജിനെ ഡീംഡ് യൂണിവേഴ്‌സിറ്റി പദവിയിലേക്ക് ഉയര്‍ത്തി.
സിഎംഐ സന്യാസ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ. ഡോ. എബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ യൂണിവേഴ്‌സിറ്റി ചാന്‍സലറും റവ. ഡോ. അഗസ്റ്റിന്‍ ജോര്‍ജ് സിഎംഐ ആക്ടിംഗ് വൈസ് ചാന്‍സലറുമാകും.
കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ മേല്‍നോട്ടത്തിലുള്ള ബോധിനികേതന്‍ ട്രസ്റ്റിന്റെ കീഴില്‍ ബംഗളൂരു നഗരത്തിലെ കൊത്തന്നൂര്‍ ആസ്ഥാനമായി 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്രിസ്തുജയന്തി കോളജില്‍ 15,000 ത്തില്‍പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ മൂന്നാമത്തെ അക്രഡിറ്റേഷന്‍ സൈക്കിളില്‍ – CGPA of 3.78 വിത്ത് A++ ഗ്രേഡും 2024 NIRFലെ റാങ്കിംഗില്‍ 60-ാം സ്ഥാനവും ക്രിസ്തുജയന്തി കോളജ് കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ബെസ്റ്റ് ക്ലീന്‍ ആന്‍ഡ് സ്മാര്‍ട്ട് കാമ്പസിനുള്ള ഗോള്‍ഡ് റേറ്റിംഗ് കാമ്പസ് സ്റ്റാറ്റസ് അവാര്‍ഡും ലഭിച്ചു.
17 തവണ യൂണിവേഴ്‌സിറ്റി കള്‍ച്ചറല്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുള്ള ക്രിസ്തുജയന്തി പഠനത്തോടൊപ്പം കലാ-കായിക മേഖലകളിലും മുന്‍പന്തിയിലാണ്.
Leave a Comment
Your email address will not be published. Required fields are marked with *