ധാക്ക/ബംഗ്ലാദേശ്: ധാക്കയില്‍ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കെട്ടിടത്തിലേക്ക് വ്യോമസേന പരിശീലന വിമാനം ഇടിച്ചുകയറി, 31 പേര്‍ കൊല്ലപ്പെടുകയും 170 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14 ാമന്‍ പാപ്പ. എഫ്7 ജെറ്റ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ തീപിടുത്തത്തിലെ ഇരകളുടെ ഭൂരിഭാഗവും ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളാണ്. അപകടത്തില്‍, സ്‌കൂളിന്റെ ഒരു ഭാഗം കത്തിനശിച്ചു.
വ്യോമസേന ജെറ്റ് അപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ ലിയോ പതിനാലാമന്‍ പാപ്പ അഗാധ ദുഃഖം രേഖപ്പെടുത്തി. ‘മരിച്ചവരെ സര്‍വ്വശക്തന്റെ കരുണാമയമായ സ്‌നേഹത്തിന് ഭരമേല്‍പ്പിക്കുന്ന’തായി ജൂലൈ 22-ന് അയച്ച ടെലിഗ്രാമില്‍ പാപ്പ പറഞ്ഞു. ‘അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ദുഃഖത്തില്‍ ആശ്വാസം ലഭിക്കട്ടെ’ എന്നും, ‘പരിക്കേറ്റവരുടെ സൗഖ്യത്തിനും ആശ്വാസത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്ന’ തായും പാപ്പ കൂട്ടിച്ചേര്‍ത്തു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാമില്‍, സ്‌കൂള്‍ സമൂഹത്തിനും ഈ ദുരന്തം ബാധിച്ച എല്ലാവര്‍ക്കും സ്വര്‍ഗത്തിന്റെ ശക്തിയും സമാധാനവും ലഭിക്കുന്നതിനായി പരിശുദ്ധ പിതാവ് പ്രാര്‍ത്ഥിക്കുന്നതായി വ്യക്തമാക്കി.
ബംഗ്ലാദേശ് സര്‍ക്കാരിന് അയച്ച കത്തില്‍, ധാക്കയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് കെവിന്‍ റാന്‍ഡലും വിമാനാപകടത്തില്‍ ‘അഗാധമായ ദുഃഖം’ പ്രകടിപ്പിച്ചു. ദുഃഖിതരായ കുടുംബങ്ങള്‍ക്കും മുഴുവന്‍ രാഷ്ട്രത്തിനും അനുശോചനം രേഖപ്പെടുത്തിയ ആര്‍ച്ചുബിഷപ് തന്റെ പ്രാര്‍ത്ഥനകളും ആത്മീയ സാമീപ്യവും വാഗ്ദാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *