റാഞ്ചി (ജാര്‍ഖണ്ഡ്): മനുഷ്യക്കടത്തിനെതിരെ ശക്തമായ ബോധവല്ക്കരണ പ്രവര്‍ത്തനങ്ങളുമായി ഹസാരിബാഗ് രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ജന്‍ വികാസ് കേന്ദ്ര. ഹസാരിബാഗ്, രാംഗഡ്, കോഡെര്‍മ, ഛത്ര, ബൊക്കാറോ എന്നീ അഞ്ച് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇതിന്റെ ഭാഗമായി റാഞ്ചിയിലെ സോഷ്യല്‍ ഡെവലപ്മെന്റ് സെന്ററില്‍ വച്ച് സംസ്ഥാനതല സെമിനാര്‍ നടത്തി.
ഹസാരിബാഗ് ബിഷപ് ആനന്ദ് ജോജോ സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യക്കടത്ത് ഇല്ലാതാക്കാന്‍ കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സമൂഹം, സഭാ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിസിബിഐയുടെ മൈഗ്രന്റ് കമ്മീഷന്‍ ദേശീയ സെക്രട്ടറി ഫാ. ജെയ്സണ്‍ വടശേരി മുഖ്യാതിഥിയായിരുന്നു. സുരക്ഷി തമല്ലാത്തതും അനിയന്ത്രിതവുമായ കുടിയേറ്റം മനുഷ്യക്ക ടത്തിന്റെ പ്രധാന ചാലകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫാ. ബിപിന്‍ പാനി, ഫാ. യാക്കൂബ് കുജുര്‍, ഫാ. മാര്‍ട്ടിന്‍, ഡോ. രാജ് ശ്രീ വര്‍മ്മ, അഡ്വ. ധീരജ് കുമാര്‍, ഫാ. അനുപ് ലക്ര, ജന്‍ വികാസ് കേന്ദ്ര ഡയറക്ടര്‍ ഫാ. ടോമി എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *