ഇംഫാല്‍: മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനമൊരുക്കി ഇംഫാല്‍ അതിരൂപത. ഇംഫാല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സ്പാനിഷ് സന്നദ്ധസംഘടനയായ മനോസ് യൂണിദാസിന്റെ സഹകരണത്തോടെ കൈത്തറി നെയ്ത്തു പരിശീലന പരിപാടി സംഘടിപ്പിച്ചു.
സിംഗ്ഘട്ടിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹാളില്‍ നടന്ന പരിശീലനത്തില്‍ വിദഗ്ധരായ പ്രാദേശിക നെയ്ത്തുകാരും മുതിര്‍ന്ന വനിതാ കരകൗശല വിദഗ്ധരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. പങ്കെടുത്തവര്‍ക്ക് സ്വന്തമായി നെയ്ത്ത് ആരംഭിക്കാന്‍ കഴിയുന്നവിധത്തിലായിരുന്നു പരിശീലനം ഒരുക്കിയിരുന്നത്. എല്ലാവര്‍ക്കും ഒരു നെയ്ത്ത് കിറ്റും നെയ്ത്ത് നൂലുകളും സൗജന്യമായി നല്‍കുകയും ചെയ്തു.
മണിപ്പൂര്‍ കലാപത്തില്‍ ജീവിതം വഴിമുട്ടിയ കുടുംബങ്ങളെ പുതുജീവിതത്തിലേക്ക് ആനയിക്കുന്നതിന്റെയും അവര്‍ക്ക് ഉപജീവന മാര്‍ഗങ്ങള്‍ തുറക്കുന്നതിന്റെയും ഭാഗമായാണ് തൊഴില്‍ പരിശീലനം ഒരുക്കിയത്.
Leave a Comment
Your email address will not be published. Required fields are marked with *