സ്കൂളിനെതിരെ മാധ്യമങ്ങള്
- Featured, INDIA, LATEST NEWS
- January 22, 2025
റായ്പൂര്‍: ഛത്തീസ്ഘഡിലെ ഗോത്രവര്‍ഗ ക്രൈസ്തവര്‍ക്ക് തങ്ങളുടെ ഗ്രാമങ്ങളില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് അനുവാദം നിഷേധിക്കുന്നത് തുടര്‍ക്കഥയാകുന്നു. മൃതസംസ്‌കാരത്തിന് ഇതരമതവിശ്വാസികളായ ഗ്രാമവസികള്‍ തടസം സൃഷ്ടിക്കുകയാണെന്ന് പ്രൊട്ടസ്റ്റന്റ് മിനിസ്റ്ററായ ജല്‍ദേവ് അന്തുകുറി പറയുന്നു. തന്റെ ബന്ധുക്കളുടെ ശവസംസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന് ബസ്തറിലെ ചിന്താവാഡ വില്ലേജില്‍ നിന്ന് അദ്ദേഹത്തെയും മറ്റ് ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തങ്ങളുടെ പൂര്‍വ്വികരുടെ ഗ്രാമത്തില്‍ മൃതസംസ്‌കാരം നടത്തുന്നതാണ് ഛത്തീസ്ഘഡിലെ ഗ്രാമവാസികളുടെ പരമ്പരാഗത രീതി. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ചവരെ അതേ ഗ്രാമത്തില്‍ തന്നെ അടക്കുവാന്‍ ഇതരമതവിശ്വാസികള്‍
പനാജി: ഗോവ രൂപതയുടെ യൂത്ത് ഡേയുടെ മുന്നോടിയായി ഗോവയിലെ 198 ഇടവകകളിലുമായി തീര്‍ത്ഥാടക കുരിശിന്റെയും മാതാവിന്റെ തിരുസ്വരൂപത്തിന്റെയും പ്രയാണം. ഓരോ ഇടവകയെയും പ്രതിനിധാനം ചെയ്യുന്ന 198 വിവിധ തരത്തിലുള്ള മരക്കഷണങ്ങള്‍ കൊണ്ടാണ് കുരിശ് രൂപപ്പെടുത്തിയിരിക്കുന്നത്. രൂപതയിലെ അംഗങ്ങള്‍ വിവിധരൂപത്തിലും ഭാവത്തിലും ഉള്ളവരാണെങ്കിലും കുരിശില്‍ ഐക്യപ്പെട്ടിരിക്കുന്നുവെന്നതാണ് ഇതിന്റെ സത്തയെന്ന് കുരിശ് നിര്‍മ്മിച്ച ഫാ. ജോവിയല്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. വിശ്വാസത്തിന്റെ പാതയില്‍ നാമെല്ലാവരും പ്രതീക്ഷയുള്ള തീര്‍ത്ഥാടകരാണെന്ന് യുവജനങ്ങളെ ഓര്‍മിപ്പിക്കുകയാണ് ഈ പ്രയാണത്തിന്റെ ലക്ഷ്യമെന്ന് ഫാ. ലോബോ പറഞ്ഞു. 2024 ജൂലൈ
ബംഗളൂരു: ചെറുപുഷ്പ മിഷന്‍ ലീഗ് വാര്‍ഷിക ആഘോഷം മാണ്ഡ്യയ രൂപതയും മിഷന്‍ലീഗ് ദേശീയ സമിതിയും സംയുക്തമായി ബംഗളൂരു ധര്‍മ്മരാമില്‍ ആഘോഷിച്ചു. മാണ്ഡ്യ രൂപതധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സിഎംഎല്‍ സഹരക്ഷാധികാരി മാര്‍ ജോസഫ് ആറുമച്ചാടത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ധര്‍ന്മാരാം കോളേജ് റെക്ടര്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ മിഷന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. രൂപതാ സിഎംഎല്‍ ഡയറക്ടര്‍ ഫാ. ജോമി മേക്കുന്നേല്‍, സിഎംഎല്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സിഎംഎല്ലിന്റെ അന്തര്‍ദേശീയ ദേശീയ
ബംഗളൂരൂ: ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ബംഗളൂരു ആര്‍ച്ചുബിഷപ്പും കര്‍ണാടക കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ഡോ. പീറ്റര്‍ മച്ചാഡോയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. മതസ്വാതന്ത്ര്യം ഇന്ത്യയില്‍ കുറയുകയാണെന്നും ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ പെരുകുകയാണെന്നുമായിരുന്നു അടുത്ത കാലത്ത് നടന്ന അക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ആര്‍ച്ചുബിഷപ് മച്ചാഡോയുടെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്യൂസിനോട് സംസാരിച്ചപ്പോഴാണ് രാജ്യത്തെ ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ അദ്ദേഹം അക്കമിട്ടുനിരത്തിയത്. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നവരെ ആക്രമിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയും സെമിത്തേരികളില്‍ മൃതസംസ്‌കാരംവരെ നിഷേധിക്കുകയും ചെയ്ത
ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് സമീപം ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ മൂവായിരത്തോളം ക്രൈസ്തവര്‍ പങ്കെടുത്തു. ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ സെപ്റ്റംബര്‍ വരെ രാജ്യത്ത് ക്രൈസ്തവരെ ലക്ഷ്യം വെച്ച് 585 അക്രമസംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസിഡന്റ് മൈക്കല്‍ വില്യം പറഞ്ഞു. മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമസംഭവങ്ങള്‍ ഉള്‍പ്പെടുത്താതെ മാത്രം 2023
ബംഗളൂരു: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) പ്ലീനറി അസംബ്ലി 2025 ജനുവരി 28 മുതല്‍ ഫെബ്രുവരി നാല് വരെ ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കും. ‘മിഷനുവേണ്ടിയുള്ള സിനഡല്‍ വഴികളെ വിവേചിച്ചറിയുവാന്‍’ എന്നതാണ് അസംബ്ലിയുടെ ആപ്തവാക്യം. ഇതിനുള്ള ഒരുക്കമായി സിസിബിഐ ജനറല്‍ സെക്രട്ടറിയേറ്റ് ഇന്ത്യയിലാകമാനമുള്ള രൂപതകള്‍ക്കും മിഷനുകള്‍ക്കുമായി പ്രവര്‍ത്തനരേഖയും ചോദ്യാവലിയും പ്രസിദ്ധീകരിച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന ഉത്തരങ്ങളും കൂടെ പരിഗണിച്ചാവും പ്ലീനറി അസംബ്ലിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനരേഖ തയാറാക്കുക. കൂടാതെ സാധാരണ വിശ്വാസികള്‍ക്ക് അഭിപ്രായവും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിനായി ഓണ്‍ലൈന്‍
ബംഗളൂരു: സിന്ധുദുര്‍ഗ് ബിഷപ് ആന്റണി ആല്‍വിന്‍ ഫെര്‍ണാണ്ടസ് ബരേറ്റോയ്ക്ക് രൂപതയുടെ ഭരണകാര്യനിര്‍വഹണത്തില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടുതല്‍ നല്‍കി. അദ്ദേഹത്തിന്റെ രാജി വത്തിക്കാന്‍ സ്വീകരിച്ചു. അദ്ദേഹത്തിന് 71 വയസായിരുന്നു. സിന്ധുദുര്‍ഗ് രൂപതയുടെ ആദ്യത്തെ ബിഷപ്പായിരുന്നു അദ്ദേഹം. 1952 ല്‍ ഗോവ-ദാമന്‍ അതിരൂപതയിലായിരുന്നു ജനനം. നാഗ്പൂര്‍ സെന്റ് ചാള്‌സ് സെമിനാരിയില്‍ ഫിലോസഫിപഠനവും പൂനെ പേപ്പല്‍ സെമിനാരിയില്‍ തിയോളജി പഠനവും പൂര്‍ത്തിയാക്കി. 1979 ല്‍ പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ അദ്ദേഹം വികാരിയായി സേവനം ചെയ്തു. 2005 ല്‍ പൂതിയ
ഗോഹട്ടി, അസം: നാലു ദിവസങ്ങളിലായി നടന്ന ഇന്ത്യയിലെ കാനോന്‍ നിയമപണ്ഡിതന്മാരുടെ 37-ാമത് വാര്‍ഷിക കോണ്‍ഫ്രന്‍സ് ഗോഹട്ടിയില്‍ സമാപിച്ചു. ‘പീനല്‍ സാക്ഷന്‍സ് ഇന്‍ ദ ചര്‍ച്ച്’ എന്നതായിരുന്നു നോര്‍ത്ത് ഈസ്റ്റ് ഡയസഷന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നടന്ന സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം. മേജര്‍ സൂപ്പിരിയര്‍മാരെയും രൂപതയെയും സാഹയിക്കുന്നതിന് കാനോന്‍ നിയമപണ്ഡിതന്മാര്‍ക്ക് കാനോന്‍ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍ച്ചുബിഷപ് ഡോ. ജോണ്‍ മൂലച്ചിറ പറഞ്ഞു. സഭാസമൂഹങ്ങളുടെ നന്മയ്ക്കായി കാനോന്‍ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടും അറിവും വളര്‍ത്തിയെടുക്കുക എന്നതാണ്
Don’t want to skip an update or a post?