താനെ (മഹാരാഷ്ട്ര): പ്രാര്‍ത്ഥനകളുടെയും ദൈവസ്തുതികളുടെയും നടുവില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കല്യാണ്‍ സീറോമലബാര്‍ അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റു. താനെയിലെ കല്യാണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
കല്യാണ്‍ രൂപതയെ അതിരൂപതയായും മാര്‍ വാണിയപ്പുരയ്ക്കലിനെ ആര്‍ച്ചുബിഷപ്പായും ഉയര്‍ത്തിയ കല്പന കൂരിയ ചാന്‍സലര്‍ റവ. ഡോ. എബ്രാഹം കാവില്‍പുരയിടത്തില്‍ വായിച്ചു.
കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്‍കി. ബിഷപ്പുമാരായ മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മാര്‍ വാണിയപ്പുരയ്ക്കലിന്റെ സഹോദരന്‍ ഫാ. ജോര്‍ജ് വാണിയപ്പുരയ്ക്കലായിരുന്നു ആര്‍ച്ചുഡീക്കന്‍.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സ്ഥാനമൊഴിഞ്ഞ ബിഷപ് മാര്‍ തോമസ് ഇലവനാലിന് യാത്രയപ്പ് നല്‍കി. കേരളത്തിലും പുറത്തുമായുള്ള 35 മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കല്യാണ്‍ അതിരൂപത വികാരി ജനറാള്‍ ഫാ. സിറിയക് കൂമ്പാട്ട്, കത്തീഡ്രല്‍ വികാരി ഫാ. ഡേവിസ് തരകന്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *