വേളാങ്കണ്ണി: വേളാങ്കണ്ണി അന്താരാഷ്ട്ര മരിയന്‍ ബസിലിക്കയില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനം നടത്തി. ജൂബിലി വര്‍ഷാചരണങ്ങളുടെ ഭാഗമായി തഞ്ചാവൂര്‍ അതിരൂപതാധ്യക്ഷന്‍ ഡോ. ടി. സത്യരാജിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു തിരുശേഷിപ്പ് പ്രദര്‍ശനം ഒരുക്കിയത്.
ബസിലിക്കാ റെക്ടര്‍ ഫാ. ഇരുദയരാജ് തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍നിന്ന് പ്രേദിക്ഷണമായി മോര്‍ണിംഗ് സ്റ്റാര്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബസിലിക്കാ വൈസ് റെക്ടര്‍ ഫാ. അര്‍പ്പിത രാജ് പ്രദര്‍ശനത്തിനു നേതൃത്വം നല്‍കി.

പ്രദര്‍ശനത്തിന് ഒരുക്കിയത് ഫാ. എഫ്രേം കുന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കാര്‍ലോ അക്യൂറ്റസ് ഫൗണ്ടേഷനാണ്. ഫാ. എഫ്രേമിനൊപ്പം അദ്ദേഹത്തിന്റെ പിതാവ് ജോയ്‌സ് എഫ്രേം (ഫൗണ്ടേഷന്‍ പ്രസിഡന്റ്), ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് അജീഷ് ബെന്നി കൂരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഈ തിരുശേഷിപ്പ് പ്രദര്‍ശനം ഇതിനകം 88 സ്ഥലങ്ങളില്‍ നടത്തിയിട്ടുണ്ട്.
അലഹബാദ് ബിഷപ് ഡോ. ലൂയീസ് മസ്‌ക്രറിനസ് പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന തിരുശേഷിപ്പ് പ്രദര്‍ശനത്തില്‍ തിരുശേഷിപ്പ് വണങ്ങാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *