ഓസ്ട്രേലിയന് മിഷനറി ഗ്രഹാം സ്റ്റെയിന്സിന്റെ രക്തസാക്ഷിത്വത്തിന് 27 വയസ്
- Featured, INDIA, LATEST NEWS
- January 22, 2026

ഷംഷാബാദ്: പ്രാര്ത്ഥന നടക്കുന്ന ദൈവാലയത്തില് കയറി പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന സത്യനിഷ്ഠ ആര്യ എന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്ക്കൂടെ പ്രചരിച്ചതിനെ തുടര്ന്ന് ശക്തമായ പ്രതികരണവുമായി ഷംഷാബാദ് ആര്ച്ചുബിഷപ് മാര് പ്രിന്സ് പാണേങ്ങാടന്. അദ്ദേഹത്തിന്റെ ഇടപെടല് നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്ന് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തില് ആര്ച്ചുബിഷപ് വ്യക്തമാക്കി. ഇന്റര്നെറ്റില് ലഭ്യമായ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്, സത്യനിഷ്ഠ ആര്യ ബംഗ്ലാദേശില് നിന്നെത്തി, മുസ്ലീം മതവിഭാഗത്തില് നിന്ന് ഹൈന്ദവ മതവിശ്വാസം സ്വീകരിച്ച വ്യക്തിയാണ്. ഈ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങള് ആര്ച്ചുബിഷപ്

ജോസഫ് മൈക്കിള് സമാനതകളില്ലാത്ത അക്രമങ്ങളായിരുന്നു ക്രിസ്മസ് കാലത്ത് ക്രൈസ്തവര്ക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് നടന്നത്. മതസ്വാതന്ത്ര്യം അനുവദിച്ചിട്ടില്ലാത്ത രാജ്യങ്ങളെ തോല്പിക്കുന്ന വിധത്തിലായിരുന്നു അതിക്രമങ്ങള് അരങ്ങേറിയത്. രാജ്യം അഭിമാനത്തോടെ ഉയര്ത്തിപ്പിടിക്കുന്ന മതേതരത്വത്തിനും ജനാധിപത്യത്തിനും അത് ഏല്പിച്ച പരിക്കുകള് ചെറുതല്ല. അന്തര്ദ്ദേശീയ മാധ്യമങ്ങളില് പ്പോലും അക്രമങ്ങള് വാര്ത്തയായി. ഹിന്ദു തീവ്ര വാദികള് ക്രിസ്മസ് ആഘോഷങ്ങള് ഇന്ത്യയില് തടസപ്പെടുത്തി എന്നായിരുന്നു രാജ്യാന്തര മാധ്യമമായ ടെലഗ്രാഫ് റിപ്പോര്ട്ട് ചെയ്തത്. കേരളത്തിലും പ്രവൃത്തിദിനം കേരളത്തിലെ ലോക്ഭവനില് (ഗവര്ണറുടെ ഓഫീസ്) ക്രിസ്മസ് പ്രവൃത്തിദിനമായിരുന്നു എന്നതും ചില

ന്യൂഡല്ഹി: രാജ്യതലസ്ഥാനത്തെ കത്തീഡ്രല് ചര്ച്ച് ഓഫ് ദി റിഡംപ്ഷനില് നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയില് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഡല്ഹി ബിഷപ് ഡോ. പോള് സ്വരൂപിന്റെ നേതൃത്വത്തില് നടന്ന ചടങ്ങില് പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്ത്ഥനകളും കരോളുകളും ഉള്പ്പെടുത്തിയിരുന്നു. ദൈവാലയ സന്ദര്ശനത്തിന് ശേഷം സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സില് പ്രധാനമന്ത്രി ക്രിസ്മസ് ആശംസകള് നേര്ന്നു. ‘എല്ലാവര്ക്കും സമാധാനവും അനുകമ്പയും പ്രത്യാശയും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നു. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകള് നമ്മുടെ സമൂഹത്തില് ഐക്യം ശക്തിപ്പെടുത്തട്ടെ,’ എന്ന് അദ്ദേഹം

ബംഗളൂരു: കര്ണാടക നിയമസഭ പാസാക്കിയ വിദ്വേഷ പ്രസംഗ വിരുദ്ധ നിയമത്തെ കത്തോലിക്ക സഭാ നേതാക്കള് സ്വാഗതം ചെയ്തു. ഒരു പരിഷ്കൃത സമൂഹത്തില് ഇതൊരു നല്ല നീക്കമാണെന്ന് ബംഗളൂരു ആര്ച്ചുബിഷപ് ഡോ. പീറ്റര് മച്ചാഡോ പറഞ്ഞു. സമൂഹത്തില് പൊരുത്തക്കേടുകളും പ്രശ്നങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിക്കുന്നതില്നിന്ന് ചിലരെ തടയാന് നിയമം സഹായിക്കുമെന്ന് ഡോ. മച്ചാഡോ കൂട്ടിച്ചേര്ത്തു. മതന്യൂനപക്ഷങ്ങള് ചെറിയ വിഷയങ്ങളില് അനാവശ്യമായി പീഡിപ്പിക്കപ്പെടുന്ന കാലത്ത് നിയമം വളരെ ആവശ്യമാണെന്നും ആര്ച്ചുബിഷപ് പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന് ഏഴ് വര്ഷം വരെ തടവും 50,000

ബംഗളൂരു: കര്ണാടകയിലെ ബെല്ഗാം രൂപതയില്പ്പെട്ട രാമപൂര് ഗ്രാമത്തില് നിര്മ്മിക്കുന്ന കത്തോലിക്ക ദേവാലയത്തിന് പോലീസ് സംരക്ഷണം ഒരുക്കുന്നു. ദേവാലയ നിര്മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള് രംഗത്തുവന്നതിനെ തുടര്ന്നാണ് പോലീസ് സംരക്ഷണം നല്കാന് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്ദ്ദേശം നല്കിയത്. രാമപൂര് ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ജൂലൈ 24ന് ദേവാലയവും വൈദികമന്ദിരവും നിര്മ്മിക്കുന്നതിന് രേഖാമൂലം അനുവാദം നല്കിയിരുന്നു. എന്നാല്, ദേവാലയത്തിന്റെ ഫൗണ്ടേഷന് പൂര്ത്തിയായപ്പോള് മതപരിവര്ത്തനമാണ് ലക്ഷ്യമെന്ന് ആരോപിച്ച് വിഎച്ചപിയും ബജ്റംഗദളും പ്രതിഷേധവുമായി എത്തി. നിര്മ്മാണം നിര്ത്തിവയ്ക്കാന് പഞ്ചായത്ത് അധികാരികളുടെ നിര്ദ്ദേശം വന്നു. ബെല്ഗാം

കാക്കനാട്: സീറോമലബാര് സഭയുടെ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടിലിന്റെ വത്തിക്കാന് യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള് നടത്തുന്ന പ്രചാരണങ്ങള് അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് സീറോമലബാര് സഭ പിആര് ഒ റവ. ഡോ. ടോം ഓലിക്കരോട്ട് വാര്ത്താക്കുറിപ്പില് വ്യക്തമാക്കി. മാര് റാഫേല് തട്ടില് സിനഡ് സെക്രട്ടറി ആര്ച്ചുബിഷപ് മാര് ജോസഫ് പാംപ്ലാനിയോടൊപ്പം പരിശുദ്ധ പിതാവ് ലിയോ പതിനാലാമന് മാര്പാപ്പയെ സന്ദര്ശിക്കുന്നതിനായി ഇന്നു രാവിലെയാണ് (ഡിസംബര് 11) റോമിലേക്ക് യാത്രതിരിച്ചത്. മേജര് ആര്ച്ചുബിഷപ്പിന്റെ അഭ്യര്ത്ഥന പ്രകാരം ലിയോ പതിനാലാമന് മാര്പാപ്പ

ന്യൂ ഡല്ഹി: ന്യൂനപക്ഷങ്ങള്ക്കെതിരെ രാജ്യത്ത് അക്രമങ്ങള് വര്ധിക്കുമ്പോഴും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്ത്തനം നിലച്ചതിന് സമാനമായ അവസ്ഥയില്. ചെയര്പേഴ്സണ്, വൈസ് ചെയര്പേഴ്സണ് എന്നിവരടക്കം ഏഴ് അംഗങ്ങളാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനില് ഉള്ളത്. അംഗങ്ങളുടെ കാലാവധി കഴിയുകയും, ചെയര്പേഴ്സണ് ഇക്ബാല് സിംഗ് ലാല്പുര ഇക്കഴിഞ്ഞ ഏപ്രിലില് രാജി വയ്ക്കുകയും ചെയ്തതോടെ കമ്മീഷന്റെ പ്രവര്ത്തനങ്ങള് രേഖകളില് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന കേസുകളില് ഗണ്യമായ വര്ദ്ധനവ് ഉണ്ടായതായി രേഖകള് വ്യക്തമാക്കുന്നു. കേന്ദ്ര സര്ക്കാരാണ് ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്. ക്രിസ്ത്യന്, മുസ്ലീം,

റായ്പൂര് (ഛത്തീസ്ഗഡ്): 2025 ജൂബിലിയുടെ ഭാഗമായി റായ്പൂര് അതിരൂപതയില് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.14 ദിവസം നീണ്ടുനിന്ന ദിവ്യകാരുണ്യ പ്രദക്ഷിണം 72 ഇടവകകളിലും മിഷന് സ്റ്റേഷനുകളിലുമായി 2,664 കിലോമീറ്റര് സഞ്ചരിച്ചു. മൊബൈല് ചാപ്പലാക്കി മാറ്റിയ ട്രാവലര് വാഹനത്തിലായിരുന്നു പ്രദക്ഷിണം ഒരുക്കിയത്. റായ്പൂര് ആര്ച്ചുബിഷപ് വിക്ടര് ഹെന്റി താക്കൂര് ദിവ്യകാരുണ്യപ്രദക്ഷിണം ഫ്ലാഗ് ഓഫ് ചെയ്തു. സെന്റ് ജോസഫ് കത്തീഡ്രലില് രൂപതാ വികാരി ജനറാള് ഫാ. സെബാസ്റ്റ്യന് പൂമറ്റത്തിന്റെ നേതൃത്വത്തില് വിശുദ്ധ കുര്ബാനയോടെ തീര്ത്ഥാടനം ആരംഭിച്ചത്. സമാപന ദിവസം ആര്ച്ചുബിഷപ് വിക്ടര്




Don’t want to skip an update or a post?