ദൈവദാസന് മോണ്. ജോസഫ് പഞ്ഞിക്കാരന് ധന്യ പദവിയില്
- ASIA, Featured, Kerala, LATEST NEWS
- December 19, 2025

കൊച്ചി: കെസിബിസി മാധ്യമ അവാര്ഡുദാന സമ്മേളനം ഇന്നു വൈകുന്നേരം (ഡിസംബര് 16) 5 മണിക്ക് പാലാരിവട്ടം പിഒസിയില് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല് അധ്യക്ഷത വഹിക്കും. ടോം ജേക്കബ്, വി.ജെ ജെയിംസ് റവ.ഡോ.തോമസ് വള്ളിയാനിപ്പുറം, സ്റ്റെഫി സേവ്യര്, ബേബിച്ചന് ഏര്ത്തയില്, ഡോ. ജോര്ജ്ജ് മരങ്ങോലി, ഫാ. ജോണ് വിജയന് ചോഴം പറമ്പില് എന്നിവരാണ് അവാര്ഡ് ജേതാക്കള്. ടി.ജെ വിനോദ് എംഎല്എ, ഫാ. തോമസ് തറയില് എന്നിവര്

പാലാ: വിദേശികള് പഴയകാലത്ത് ഇന്ത്യയെ തേടി വന്നത് ഇവിടുത്തെ കാര്ഷിക സമൃദ്ധി അന്വേഷിച്ചാണെന്ന് പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്ഗ്രസ് പാലാ രൂപത സമിതി നടത്തിയ പതിനൊന്നാമത് അടുക്കളത്തോട്ട മത്സരത്തിന്റെ വിജയികള്ക്ക് സമ്മാനദാനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും മനുഷ്യന് ഭക്ഷ്യ വസ്തുക്കള് ഉണ്ടാകണമെങ്കില് കൃഷി തന്നെ ആവശ്യമാണ്. കൃഷിയില്ലാതെ മനുഷ്യര്ക്ക് നിലനില്പ്പില്ല; മാര് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതാ പ്രസിഡന്റ് ഇമ്മാനുവല് നിധീരി അധ്യക്ഷത വഹിച്ച യോഗത്തില് രൂപത ഡയറക്ടര് റവ.

കൊച്ചി: കെസിബിസിയുടെ നേതൃത്വത്തില് നടന്ന പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള് സമാപിച്ചു. പാലാരിവട്ടം പിഒസിയില് നടന്ന സമാപന ആഘോഷങ്ങളില് കേരളത്തിലെ 32 രൂപതകളില് നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു. ബിഷപ്പുമാരുടെ നേത്യത്വത്തിലുള്ള നന്ദിയര്പ്പണ സമൂഹബലിയില് കെസിബിസിയുടെ പുതിയ പ്രസിഡന്റ് ആര്ച്ചുബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് മുഖ്യകാര്മികത്വം വഹിച്ചു. കഴിഞ്ഞ വര്ഷങ്ങളിലെ ദൈവാനുഗ്രഹങ്ങള് സ്മരിക്കുകയും സഭയുടെ സുവിശേഷ ദൗത്യത്തിന് പുതുക്കിയ പ്രതിജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുന്ന വേളയായി ചടങ്ങുകള് മാറി. സഭയുടെ ഐക്യം, ദൗത്യബോധം, സമൂഹത്തില് സുവിശേഷ മൂല്യങ്ങള് സാക്ഷ്യപ്പെടുത്താനുള്ള

കൊച്ചി: കേരള കാത്തലിക് ബിഷപ്സ് കൗണ്സിലിന്റെ (കെസിബിസി) പ്രസിഡന്റായി കോഴിക്കോട് അതിരൂപതാധ്യക്ഷന് ഡോ. വര്ഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പത്തനംതിട്ട രൂപതാധ്യക്ഷന് ഡോ. സാമുവേല് മാര് ഐറേനിയോസിനെയും സെക്രട്ടറി ജനറലായി ചങ്ങനാശേരി അതിരൂപതാധ്യക്ഷന് മാര് തോമസ് തറയിലിനെയും തിരഞ്ഞെടുത്തു. പാലാരിവട്ടം പിഒസിയില് നടന്നുവരുന്ന കെസിബിസിയുടെ ശൈത്യകാലസമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

തൃശൂര്: കാന്സര് രോഗംമൂലം മുടി നഷ്ടമായ 121 പേര്ക്ക് അമല മെഡിക്കല് കോളേജ് ആശുപത്രി സൗജന്യമായി വിഗ്ഗുകള് നല്കി. അമല ഓഡിറ്റോറിയത്തില് നടന്ന 39-ാമത് സൗജന്യ വിഗ്ഗ് വിതരണ സമ്മേളനം പാലക്കാട് രൂപത മുന് ബിഷപ് മാര് ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല് കോളേജ് ഡയറക്ടര് ഫാ ജൂലിയസ് അറയ്ക്കല് സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, ഡോ. രാകേഷ് എല്. ജോണ്, സീന അഗസ്റ്റിന്, ഡോ. സിസ്റ്റര്

കൊച്ചി: ചവിട്ടുനാടക രചയിതാവ് ബ്രിട്ടോ വിന്സെന്റിന് ജെയിംസ് കെ.സി മണിമല സ്മാരക സാഹിത്യ അവാര്ഡ്. നിരവധി ചവിട്ടുനാടകങ്ങള് രചിച്ച ബ്രിട്ടോ വിന്സെന്റ് തന്റെ രചനകളിലൂടെ ചവിട്ടുനാടക കലയ്ക്ക് നല്കിയ സംഭാവനകള് പരിഗണിച്ചാണ് അവാര്ഡ് നല്കുന്നത്. കെസിബിസി മീഡിയ കമ്മീഷന് ജെയിംസ് കെ.സി മണിമലയുടെ കുടുംബാംഗങ്ങളുമായി സഹകരിച്ചാണ് അവാര്ഡ് ഏര്പ്പെടുത്തിയിരിക്കുന്നത്. 11,111 രൂപയും ഫലകവുമടങ്ങുന്ന അവാര്ഡ് ഡിസംബര് 16 ന് വൈകുന്നേരം 5.30ന് പാലാരിവട്ടം പിഒസിയില് നടക്കുന്ന ചടങ്ങില് കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് ആര്ച്ചുബിഷപ് മാര് ജോസഫ്

കാക്കനാട്: സീറോമലബാര് സഭയുടെ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടിലിന്റെ വത്തിക്കാന് യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള് നടത്തുന്ന പ്രചാരണങ്ങള് അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് സീറോമലബാര് സഭ പിആര് ഒ റവ. ഡോ. ടോം ഓലിക്കരോട്ട് വാര്ത്താക്കുറിപ്പില് വ്യക്തമാക്കി. മാര് റാഫേല് തട്ടില് സിനഡ് സെക്രട്ടറി ആര്ച്ചുബിഷപ് മാര് ജോസഫ് പാംപ്ലാനിയോടൊപ്പം പരിശുദ്ധ പിതാവ് ലിയോ പതിനാലാമന് മാര്പാപ്പയെ സന്ദര്ശിക്കുന്നതിനായി ഇന്നു രാവിലെയാണ് (ഡിസംബര് 11) റോമിലേക്ക് യാത്രതിരിച്ചത്. മേജര് ആര്ച്ചുബിഷപ്പിന്റെ അഭ്യര്ത്ഥന പ്രകാരം ലിയോ പതിനാലാമന് മാര്പാപ്പ

തൃശൂര്: അമല സ്ഥാപക ഡയറക്ടര് പദ്മഭൂഷണ് ഫാ. ഗബ്രിയേല് ചിറമേല് സിഎംഐയുടെ 111-ാം ജന്മദിനാ ചരണത്തിന്റെ ഭാഗമായി അമല സ്കൂള് ഓഫ് നേഴ്സിംഗ് വിദ്യാര്ത്ഥികള് നടത്തിയ രക്തദാന ക്യാമ്പില് 111 പേര് രക്തദാനം ചെയ്തു. ഗബ്രിയേലച്ചന്റെ പൂര്വവിദ്യാര്ഥി കൂടിയായ എഞ്ചിനീയര് ആര്. കെ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര് ഫാ. ജൂലിയസ് അറക്കല് സിഎംഐ, ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, ഡോ. വിനു വിപിന്, ചിറമേല് കുടുംബംഗം ഗബ്രിയേല് എന്നിവര് പ്രസംഗിച്ചു.




Don’t want to skip an update or a post?