സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമാണ് ലോകം ശ്രദ്ധിക്കുന്നത്: കര്ദിനാള് ക്ലീമിസ് ബാവ സന്തോഷ് കരുമത്രക്ക് ശാലോം മീഡിയ അവാര്ഡ് നല്കി
- Featured, Kerala, LATEST NEWS
- December 21, 2024
കോട്ടയം: കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റി അരീക്കര ഇടവകയിലെ അമ്മായിക്കുന്നേല് കുടുംബവുമായി സഹകരിച്ചുകൊണ്ട് ഏര്പ്പെടുത്തിയിരിക്കുന്ന സൈമണ് മെമ്മോറിയല് സംസ്ഥാനതല ക്ഷീര കര്ഷക അവാര്ഡിന് എന്ട്രികള് ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്ഷകന് ഇരുപത്തി അയ്യായിരത്തിയൊന്ന് (25,001) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. കുറഞ്ഞത് പാല് ഉത്പാദിപ്പിക്കുന്ന 5 മൃഗങ്ങളെങ്കിലും അപേക്ഷകന് ഉണ്ടായിരിക്കണം. പാലിന്റെ മൂല്യവര്ധിത ഉത്പന്നങ്ങളുടെ നിര്മ്മാണത്തിന് പ്രോത്സാഹനം നല്കുന്നവര്ക്ക് മുന്ഗണന നല്കുന്നതാണ്. അപേക്ഷകര്ക്ക് മൃഗപരിപാലന രംഗത്ത് കുറഞ്ഞത് 3 വര്ഷത്തെ പരിചയം എങ്കിലും ഉണ്ടായിരിക്കണം. അപേക്ഷകര് മൂന്ന് പേജില്
കൊച്ചി: ദമ്പതിമാര് പരസ്പരം കരുതലാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് വരാപ്പുഴ അതിരൂപത ആര്ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്. വിവാഹത്തിന്റെ 50 ഉം 25 ഉം ജൂബിലി ആഘോഷിച്ച ദമ്പതികളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില് എറണാകുളം പാപ്പാളി ഹാളില് നടത്തിയ സംഗമത്തില് സഹായമെത്രാന് ഡോ. ആന്റണി വാലുങ്കല് അധ്യക്ഷതവഹിച്ചു. ഫാമിലി കമ്മീഷന് ഡയറക്ടര് ഫാ. അലക്സ് കുരിശുപറമ്പില്, സിസ്റ്റര് ജോസഫിന്, പ്രോഗ്രാം കണ്വീനര് എന്.വി ജോസ്, ജോബി തോമസ്, ജോണ്സണ്
കോഴിക്കോട്: മലബാറിലെ ആദ്യരൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിര്മിച്ച പുതിയ പാലിയേറ്റീവ് കെയര് സെന്റര് ഡിസംബര് 19-ന് ഉദ്ഘാടനം ചെയ്യും. ‘പ്രത്യാശ ഭവനം’ എന്ന പേരിട്ടിരിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം ഡിസംബര് 19 ന് വൈകുന്നേരം 3.30 ന് കോഴിക്കോട് മേയര് ബീന ഫിലിപ്പ് നിര്വഹിക്കും. കോഴിക്കോട് രൂപതാധ്യക്ഷന് ഡോ. വര്ഗീസ് ചക്കാലയ്ക്കല് അധ്യക്ഷത വഹിക്കുന്ന ചടങ്ങില് താമരശേരി രൂപതാധ്യക്ഷന് മാര് റെമീജിയോസ് ഇഞ്ചനാനിയില് അനുഗ്രഹ പ്രഭാഷണം നടത്തും. പ്രത്യേക പരിചരണവും വൈകാരിക പിന്തുണയും ആവശ്യമുള്ള
കൊച്ചി: റവ. ഡോ. ജിജു ജോര്ജ് അറക്കത്തറയെ കേരള റീജിയണല് ലാറ്റിന് കാത്തലിക് ബിഷപ്സ് കൗണ്സില് (കെആര്എല്സിബിസി) ഡെപ്യൂട്ടി സെക്രട്ടറിയായും, കേരള ലത്തീന് കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജിയണല് ലാറ്റിന് കാത്തലിക് കൗണ്സില് (കെആര്എല്സിസി) ജനറല് സെക്രട്ടറിയായും നിയമിച്ചു. ഈ ചുമതലകള് വഹിച്ചിരുന്ന ഫാ. തോമസ് തറയില് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായതിനെ തുടര്ന്ന് ഉണ്ടായ ഒഴിവിലാണ് നിയമനം. കോട്ടപ്പുറം രൂപതാംഗമായ ഫാ. ജിജു അറക്കത്തറ അധ്യാപകന്, പ്രഭാഷകന്, സൈക്കോളജിസ്റ്റ് തുടങ്ങിയ മേഖലകളില് ശ്രദ്ധേയമായ
തൃശൂര്: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സംഘടനയായ ഐ ട്രിപ്പിള് ഇ (IEEE)യുടെ രാജ്യാന്തര തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരങ്ങള് സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്ത്ഥി ശാഖയ്ക്ക് ലഭിച്ചു. ഐ ട്രിപ്പിള് ഈയുടെ ആഗോള തലത്തിലുള്ള 10 മേഖലകളില് ഏറ്റവും വലിയ മേഖലയായ ഏഷ്യ-പസിഫിക് മേഖലയില് മികച്ച വിദ്യാര്ത്ഥി ശാഖയ്ക്കുള്ള രാജ്യാന്തര പുരസ്കാരമാണ് സഹൃദയ എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കിയത്. 2023-ലെ എറ്റവും മികച്ച പരിപാടിക്കുള്ള ‘ചാരല് ഡോങ് വിദ്യാര്ത്ഥി പ്രവര്ത്തന പുരസ്കാരം,’ അതിന്റെ ഭാഗമായി ലഭിച്ച വെങ്കല
തോമാപുരം: തലശേരി അതിരൂപത ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ച ദിവ്യകാരുണ്യ കോണ്ഗ്രസ് മലബാറിലെ കുടിയേറ്റ ജനതക്ക് ആത്മീയ വിരുന്നായി മാറി. തോമാപുരം സെന്റ് തോമസ് ഹയര് സെക്കന്ററി സ്കൂള് മൈതാനത്തൊരുക്കിയ ദിവ്യകാരുണ്യ നഗറില് നാല് ദിവസങ്ങളിലായി നടന്ന ദിവ്യകാരുണ്യകോണ്ഗ്രസ് ആര്ച്ചുബിഷപ് മാര് ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. മലബാറിന്റെ മണ്ണിലേക്ക് കുടിയേറിവന്ന പൂര്വികര് സ്വന്തം ആലയം കെട്ടിപ്പടുക്കുന്നതിനുമുമ്പ് പരിശുദ്ധ കുര്ബാനയ്ക്കായുള്ള ആലയം കെട്ടിപ്പടുത്തവരാണെന്ന് മാര് പാംപ്ലാനി പറഞ്ഞു. അവരുടെ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഈടുവയ്പുകളാണ് ഈ പ്രദേശങ്ങളില് ഇന്ന് നാം കാണുന്ന
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില് വിവാഹത്തിന്റെ രജത- സുവര്ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമവും ക്രിസ്മസ് സ്മൈല്-2024 (മക്കളില്ലാത്ത ദമ്പതികള്) സംഗമവും നടത്തി. കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തീഡ്രലില് നടന്ന സംഗമം കോട്ടപ്പുറം രൂപത മെത്രാന് ഡോ. അംബ്രോസ് പുത്തന്വീട്ടില് ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറല് ഫാ. റോക്കി റോബി കളത്തില് ആശംസ നേര്ന്നു സംസാരിച്ചു. പൊന്നുരുന്തി ആശ്രമത്തിലെ സെമിനാരി അസി. ഡയറക്ടര് ഫാ. നിജിനും ആശ്രമത്തിലെ മിഷന് ധ്യാന അസി. ഡയറക്ടര് ഫാ.
തൃശൂര്: അമല ആശുപത്രിയുടെ സ്ഥാപക പിതാവായ പത്മഭൂഷന് ഫാ. ഗബ്രിയേല് ചിറമേല് സിഎംഐയുടെ 110-ാം ജന്മദിനത്തോടനുബന്ധിച്ച് 110 പേര് രക്തദാനം ചെയ്തു. അമല സ്കൂള് ഓഫ് നഴ്സിങ്ങിന്റെയും അമല ബ്ലഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില് സംഘടിപ്പിച്ച രക്തദാന ക്യാമ്പില് ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കല് സിഎംഐ അധ്യക്ഷത വഹിച്ചു. ഗബ്രിയേലച്ചന്റെ വിദ്യാര്ത്ഥിയും ഇവിഎം ഗ്രൂപ്പ് ചെയര്മാ നുമായ ഇ.എം ജോണി ഉദ്ഘാടനകര്മ്മം നിര്വഹിച്ചു. ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, ഡോ. വിനു വിപിന്, ഗബ്രിയേലച്ചന്റെ ശിഷ്യന്
Don’t want to skip an update or a post?