ഒരിക്കല് സോഷ്യല് മീഡിയ അക്കൗണ്ടുകള് ഡിലീറ്റ് ചെയ്ത ഈ നവ കപ്പൂച്ചിന് വൈദികന് സോഷ്യല് മീഡിയയിലെ മിന്നും താരമായതിന് പിന്നില്...
- ASIA, Asia National, Featured, INDIA, Kerala, LATEST NEWS
- November 15, 2025

പാലാ: അനുകമ്പയുടെയും സ്നേഹത്തിന്റെയും മൂല്യങ്ങള് ഉള്ക്കൊള്ളുന്നതാകണം വിദ്യാഭ്യാസമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്മു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. ഗ്രാമപ്രദേശങ്ങളില്നിന്നുള്ള വിദ്യാര്ത്ഥികള്ക്ക് വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് തോമസ് കോളജ് സ്ഥാപിച്ചത്. 75 വര്ഷമായി പ്രശംസനീയമായ വിധത്തില് കോളജ് ആ ലക്ഷ്യം നിറവേറ്റുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തുമാത്രമല്ല രാജ്യത്തിന്റെ കായിക മുന്നേറ്റത്തിലും മറ്റു തലങ്ങളിലും സെന്റ് തോമസ് കോളജ് ഈടുറ്റ സംഭാവനകള് നല്കിയിട്ടുണ്ട്. മുന്

താമരശേരി: താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയായില് നടന്നുവരുന്ന അഖണ്ഡ ജപമാല സമര്പ്പണം ഒക്ടോബര് 25-ന് സമാപിക്കും. ജൂലൈ 17-നാണ് അഖണ്ഡ ജപമാല സമര്പ്പണം ആരംഭിച്ചത്. അഖണ്ഡ ജപമാല സമര്പ്പണത്തിന്റെ 100-ാം ദിനമായ 24ന് വൈകുന്നേരം 6.30 ന് ജപമാല റാലി. തുടര്ന്ന് ആഘോഷമായ വിശുദ്ധ കുര്ബാന. താമരശേരി രൂപതാ വികാരി ജനറല് മോണ്. അബ്രഹാം വയലില് മുഖ്യകാര്മ്മികത്വം വഹിക്കും. സമാപന ദിവസമായ 25 ന് രാവിലെ 10.30-ന് സമാപന ജപമാല ആരംഭിക്കും. 11-ന് താമരശേരി

ആലുവ: കെസിബിസി ജയില് മിനിസ്ട്രിയും കേരള പ്രിസ ണ്സ് ആന്റ് കറക്ഷണല് സര്വീസസ് വിഭാഗവും ചേര്ന്ന് ആലുവ സബ് ജയിലില് മോട്ടിവേഷണല് സെമിനാര് നടത്തി. മോട്ടിവേഷണല് പ്രോഗ്രാം സബ് ജയില് സൂപ്രണ്ട് പി.ആര് രാജേഷ് ഉദ്ഘാടനം ചെയ്തു. ഫാക്കല്റ്റി അംഗം അഡ്വ. ചാര്ളി പോള് ‘ലഹരിയും കുറ്റകൃത്യങ്ങളും’ എന്ന വിഷയത്തില് സെമിനാര് നയിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ഷോണ് വര്ഗീസ്, സിസ്റ്റര് ഡോളിന് മരിയ, സിസ്റ്റര് ലീമ സേവ്യര് എന്നിവര് നേതൃത്വം നല്കി.

കാഞ്ഞിരപ്പള്ളി: കത്തോലിക്ക സമുദായത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നവര്ക്കു മാത്രമേ ഇനി വോട്ട് ചെയ്യുകയുള്ളൂവെന്ന് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് സമിതി പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്. കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് സമിതിയുടെ ആഭിമുഖ്യത്തില് നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയില് നല്കിയ സ്വീകരണ യോഗത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന ലക്ഷ്യത്തോടെ ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന പ്രഖ്യാപനവുമായി കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് സമിതിയുടെ ആഭിമുഖ്യത്തില് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില് നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക്

കോട്ടയം: സോഷ്യല് വര്ക്ക് വിദ്യാര്ത്ഥികള്ക്കായി കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില് സാമൂഹ്യ അവബോധ പഠന ശിബിരം നടത്തി. കുട്ടിക്കാനം മരിയന് കോളേജ് സോഷ്യല് വര്ക്ക് ഡിപ്പാര്ട്ടുമെന്റുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്ഷ ബിഎസ് ഡബ്ലിയു വിദ്യാര്ത്ഥികള്ക്കായി തെള്ളകം ചൈതന്യയില് സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര് ഡോ. റോസമ്മ സോണി നിര്വ്വഹിച്ചു. കോട്ടയം സോഷ്യല് സര്വ്വീസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര് ചടങ്ങില് അധ്യക്ഷത വഹിച്ചു. സാമൂഹിക അവബോധ ബോധവത്ക്കരണ

കോട്ടപ്പുറം: 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദര്ശനവും വണക്കവും ഒക്ടോബര് 21, 22 തീയതികളില് കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തിഡ്രലില് നടക്കും. ഈശോയുടെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് മുതല് പുതുതലമുറയുടെ വിശുദ്ധ കാര്ലോ അക്യൂറ്റസിന്റെ തിരുശേഷിപ്പു വരെ വണങ്ങാന് അവസരമൊരുക്കുകയാണ്. 21ന് വൈകുന്നേരം അഞ്ചു മുതല് 22ന് ഉച്ചയ്ക്ക് 12 മണി വരെ വിശ്വാസികള്ക്ക് തിരുശേഷിപ്പുകള് വണങ്ങാനും പ്രാര്ത്ഥിക്കുവാനും സൗകര്യം ഉണ്ടാകും.

താനെ (മഹാരാഷ്ട്ര): പ്രാര്ത്ഥനകളുടെയും ദൈവസ്തുതികളുടെയും നടുവില് മാര് സെബാസ്റ്റ്യന് വാണിയപ്പുരയ്ക്കല് കല്യാണ് സീറോമലബാര് അതിരൂപതയുടെ പ്രഥമ ആര്ച്ചുബിഷപ്പായി സ്ഥാനമേറ്റു. താനെയിലെ കല്യാണ് സെന്റ് തോമസ് കത്തീഡ്രലില് നടന്ന തിരുക്കര്മ്മങ്ങള്ക്ക് സീറോമലബാര് സഭ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് മുഖ്യകാര്മികത്വം വഹിച്ചു. കല്യാണ് രൂപതയെ അതിരൂപതയായും മാര് വാണിയപ്പുരയ്ക്കലിനെ ആര്ച്ചുബിഷപ്പായും ഉയര്ത്തിയ കല്പന കൂരിയ ചാന്സലര് റവ. ഡോ. എബ്രാഹം കാവില്പുരയിടത്തില് വായിച്ചു. കര്ദിനാള് ഓസ്വാള്ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്കി. ബിഷപ്പുമാരായ മാര് തോമസ് ഇലവനാല്, മാര്

തൃശൂര്: ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില് കാസര്ഗോഡ് മുതല് തിരുവനന്തപുരം വരെ നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് യൂത്ത് കൗണ്സിലിന്റെ നേതൃത്വത്തില് തൃശൂരില് സ്വീകരണം നല്കി. യൂത്ത് കൗണ്സില് ഗ്ലോബല് കോ-ഓഡിനേറ്റര് ആന്റോ തൊറയന്, അതിരൂപത യൂത്ത് കൗണ്സില് കോ-ഓര് ഡിനേറ്റര്മാരായ സിന്റോ പുതുക്കാട്, റോണി അഗസ്റ്റിന്, വിജോ ഒളരി, കരോളിന് ജോഷ്യാ, സെബാസ്റ്റ്യന് നടക്കലാന് എന്നിവര് നേതൃത്വം നല്കി.




Don’t want to skip an update or a post?