ജീസസ് യൂത്തിന്റെ 'കലിപ്പ്' തരംഗമാകുന്നു
- ASIA, Featured, Kerala, LATEST NEWS
- March 31, 2025
ബിജു ഡാനിയേല് കാതോര്ത്താല് മാതൃഭാഷയില് കേള്ക്കാനാകുന്നതും, 24മണിക്കൂറും തുറന്നിരിക്കുന്നതുമായ ഒരു ബൈബിള്. അതില് 36 ഭാഷകളില് തിരുവചനങ്ങള്. നിലവില് ഒരുലക്ഷത്തിപ്പന്തീരായിരം ഡൗണ്ലോഡുകള്. ഓരോ മണിക്കൂറിലും 800-1600 വായനക്കാര്. പ്രതിദിനം 8000-12000 ഉം ആഴ്ചയില് 50000-70000ഉം പേര് വചനം വായിക്കുന്ന ബൈബിള് ആപ്പ്. ഇതൊരു സ്വപ്നമല്ല. സ്വപ്ന യാത്രയ്ക്കിടയിലെ ചില കണക്കുകള് മാത്രം. 2025-ല് 50 ഭാഷകളില് തിരുവചനങ്ങളും 50 ലക്ഷം ഡൗണ്ലോഡുകളും – ഇതാണ് ബൈബിള് ഓണ് മൊബൈല് ആപ്ലിക്കേഷന് പ്രവര്ത്തകര് ഇപ്പോള് ലക്ഷ്യം വയ്ക്കുന്നത്. സ്വപ്നം
തിരുവനന്തപുരം: സര്ക്കാര്/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല് 8 വരെ ക്ലാസുകളിലെ വിദ്യാര്ത്ഥികള്ക്കുള്ള പ്രീമെട്രിക് സ്കോളര്ഷിപ്പ് പദ്ധതിയായ മാര്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്ത്തി. നിലവില്, ഒരു ലക്ഷം രൂപയായിരുന്നു. മാര്ഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി മാര്ച്ച് 15 വരെ നീട്ടുകയും ചെയ്തു. മാര്ഗദീപത്തിനായി 20 കോടി രൂപ സംസ്ഥാന സര്ക്കാര് വകയിരുത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്ത്ഥികള്ക്കുള്ള പ്രീമെട്രിക് സ്കോളര്ഷിപ്പ് നല്കുന്നതില് നിന്ന് കേന്ദ്രസര്ക്കാര് പിന്മറിയ സാഹചര്യത്തിലാണ് സംസ്ഥാന സര്ക്കാര് പുതിയ പദ്ധതി നടപ്പാക്കിയത്.
പാലക്കാട് : സ്ത്രീ സമത്വം ത്വരിതപ്പെടുത്തണമെന്ന് പാലക്കാട് രൂപതാധ്യക്ഷന് മാര് പീറ്റര് കൊച്ചുപുരക്കല്. പാലക്കാട് പീപ്പിള് സര്വീസ് സൊസൈറ്റി നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 600 ഓളം സ്ത്രീകള് പങ്കെടുത്ത സാംസ്കാരിക ഘോഷയാത്ര ടൗണ് പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് ഐശ്വര്യ ഫ്ലാഗ് ഓഫ് ചെയ്തു. പാസ്റ്ററല് സെന്ററില് നടത്തിയ പൊതു സമ്മേളനത്തില് ജില്ലാ വിമന്സ് ഫെഡറേഷന് പ്രസിഡന്റ് മഞ്ജു വിനു അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം രാഹുല് മാങ്കൂട്ടത്തില് എംഎല്എ ഉദ്ഘാടനം
പാലക്കാട്: എലപ്പുള്ളിയിലെ മദ്യ നിര്മ്മാണശാലക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്ന്നുവരുമെന്ന് മലങ്കര ഓര്ത്തഡോക് സ് സഭ പരമാധ്യക്ഷന് ബസേലിയോസ് മാര്ത്തോമാ മാത്യൂസ് തൃതീയന് കാതോലിക്ക ബാവ. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് സംഘടിപ്പിച്ച എലപ്പുള്ളി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വ്യാപനം തടയുന്നതില് സര്ക്കാര് പരാജയപ്പെട്ടെന്ന് കാതോലിക്ക ബാവ ചൂണ്ടിക്കാട്ടി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബുവിന് കാതോലിക്ക ബാവ സമര ജ്വാല കൈമാറി. കോണ്ഗ്രസ് നേതാവ് വി.എം സുധീരന്
ഇടുക്കി: കേരള ബാങ്ക് ഉള്പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങള് ഇടുക്കി ജില്ലയിലെ കര്ഷകരുടെ 3 ലക്ഷം വരെയുള്ള ചെറുകിട വായ്പകള് പൂര്ണ്ണമായും മറ്റു വായ്പകളുടെ പലിശകളും എഴുതിത്തള്ളി ജപ്തി നടപടികളില് നിന്നും രക്ഷിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന് മാര് ജോണ് നെല്ലിക്കുന്നേല്. നാട്ടില് നൂറുകണക്കിന് വ്യക്തികള്ക്കാണ് സഹകരണ സ്ഥാപനങ്ങളില് നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഏതാനും സ്ഥലങ്ങളില് ജപ്തി നടപടികളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് പൊതുവെയും ഇടുക്കി ജില്ലയില് പ്രത്യേകിച്ചും 2018, 2019 വര്ഷങ്ങളില് ഉണ്ടായ മഹാപ്രളയവും 2020ലെ
പത്തനംതിട്ട: ഡല്ഹി-ഗുര്ഗാവ് രൂപതാ വികാരി ജനറലും കെസിബിസി മുന് ഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായിരുന്ന ഫാ. വര്ഗീസ് വള്ളിക്കാട്ടിന്റെ മാതാവ് വള്ളിക്കാട്ട് മറിയക്കുട്ടി വര്ഗീസ് (93) നിര്യാതയായി. നാളെ (12.3.2025) ഉച്ചക്ക് 12ന് മൃതശരീരം ഭവനത്തില് കൊണ്ടുവരുന്നതാണ്. നാളെ വൈകുന്നേരം 6.30- ന് ആര്ച്ചുബിഷപ് ഡോ. തോമസ് മാര് കൂറിലോസിന്റെയും ബിഷപ് ഡോ. ആന്റണി മാര് സില്വാനോസിന്റെയും മുഖ്യകാര്മികത്വത്തില് സന്ധ്യാ പ്രാര്ത്ഥനയും ഒന്നാമത്തെ ശുശ്രൂഷയും നടക്കും. വ്യാഴാഴ്ച (13.3.2025)രാവില 9-ന് രണ്ടാമത്തെ ശുശ്രൂഷയും 10-ന് ഭവനത്തിലെ
മാനന്തവാടി: വര്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളില് നിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും ജീവനോപാധികള്ക്കും സംരക്ഷണം നല്കണമെന്നും, അതിന് അനുസൃതമായ നിയമ ഭേദഗതികളും നിയമനിര്മാണങ്ങളും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില് സമര പ്രഖ്യാപന കണ്വന്ഷന് നടത്തി. വന്യജീവി ആക്രമണം അവസാനിപ്പിക്കാന് അധികാരികള് ആവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നത് വരെയുള്ള സഹന സമരങ്ങള്ക്ക് രൂപതയിലെ കെസിവൈഎം, മാതൃവേദി, ഇതര ക്രൈസ്തവ സംഘടനകള്, ബഹുജന സംഘടനകള് എന്നിവയുടെ സഹകരണത്തോടെയാണ് സമരം സംഘടിപ്പിക്കുന്നത്. സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്
തൃശൂര് : തൃശൂര് അതിരൂപതയിലെ കത്തോലിക്ക കോണ്ഗ്രസ് വനിതാ കൗണ്സിലിന്റെ നേതൃത്വത്തില് വനിതാ സംഗമം നടത്തി. അതിരൂപത വികാരി ജനറാള് മോണ്. ജെയ്സണ് കൂനംപ്ലാക്കല് സംഗമം ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങള് കണ്ടറിഞ്ഞ് കുടുംബങ്ങളെ മനോഹരമായി കൂട്ടിയിണക്കി കൊണ്ടുപോകുന്ന സ്ത്രീകള് പൊതു സമൂഹത്തില് നേതൃത്വപരമായ പങ്ക് വഹിക്കാന് കടന്നു വരണമെന്നും, സമൂഹത്തെ നന്മയിലൂടെ നയിക്കാന് സ്ത്രീകള്ക്ക് കഴിയുമെന്നും മോണ്. ജെയ്സണ് കൂനംപ്ലാക്കല് പറഞ്ഞു. നേതൃത്വനിരയിലേക്ക് സ്ത്രീകളുടെ പങ്കാളിത്വം എന്ന വിഷയത്തില് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് വൈ. പ്രസിഡന്റ് ട്രിസ
Don’t want to skip an update or a post?