ഭക്തിഗാന രചയിതാവ് കൂമ്പാറ ബേബി അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- October 8, 2025
കോഴിക്കോട്: ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവുംകൊണ്ട് ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠനായിരുന്നു മാര് ജേക്കബ് തൂങ്കുഴിയെന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷന് ഡോ. വര്ഗീസ് ചക്കാലയ്ക്കല്. കുട്ടികളോടൊപ്പം കളിക്കുകയും സുഹൃത്തുക്കളോടൊപ്പം ചിരിക്കുകയും, എല്ലാവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി എന്നും നമ്മെ പ്രചോദിപ്പിക്കുന്നതാണെന്ന് അനുശോചന സന്ദേശത്തില് ഡോ. ചക്കാലയ്ക്കല് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യംപോലും സ്നേഹമായിരുന്നു. എല്ലാവരുമായി ഇടപെടുക, എല്ലാവരെയും സ്നേഹിക്കുക, കണ്ടുമുട്ടുന്നവര്ക്ക് പുഞ്ചിരി നല്കുക, സൗമ്യതകൊണ്ട്ഹൃദയങ്ങള് കീഴടക്കുക എന്നിവയായിരുന്നു മാര് തൂങ്കുഴിയുടെ മുഖച്ഛായ. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്കിയ
കാക്കനാട്: പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തുകയും അത് ഓര്മിച്ചുവച്ച് പറയുകയും ചെയ്യുന്ന വലിയ മനസായിരുന്നു കാലംചെയ്ത തൃശൂര് അതിരൂപത മുന് മെത്രാപ്പോലീത്ത മാര് ജേക്കബ് തൂങ്കുഴിയുടേതെന്ന് സീറോമലബാര് സഭയുടെ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. സഹപ്രവര്ത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ വിലമതിക്കുകയും തങ്ങളുടെ കഴിവുകള് പുറത്തെടുക്കാന് അവര്ക്കു ആത്മവിശ്വസം നല്കാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാര് ജേക്കബ് തൂങ്കുഴി എന്ന് ദീര്ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്ത്തിച്ചതിന്റെ അനുഭവത്തില് മേജര് ആര്ച്ചുബിഷപ് അനുസ്മരിച്ചു. മലബാറിന്റെ സമഗ്ര
പെരുവണ്ണാമൂഴി: മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് ഷംഷാബാദ് ബിഷപ് ആയിരുന്നപ്പോള് മാര് ജേക്കബ് തൂങ്കുഴി അദ്ദേഹത്തെക്കുറിച്ചൊരു പ്രവചനം നടത്തിയിരുന്നു. തട്ടില് പിതാവ് സീറോമലബാര് സഭയുടെ ആസ്ഥാന കാര്യാലമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് തിരികെ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്. ‘ആകാശംപോലെ വിശാലം’ എന്ന സുവനീറില് എഴുതിയ ലേഖനത്തിലാണ് ഇങ്ങനെയൊരു കാര്യം പ്രവചന സ്വരത്തില് എഴുതിയത്. അതേക്കുറിച്ച് മാര് ജേക്കബ് തൂങ്കുഴി പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ജസെ തന്റെ മിടുക്കന്മാരായ മക്കളെയെല്ലാം സാമുവല് പ്രവാചകന്റെ അടുത്തുകൊണ്ടുവന്ന് നിര്ത്തി.
പെരുവണ്ണാമൂഴി: മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില് സൂക്ഷിക്കുകയും ചെയ്ത ആര്ച്ചുബിഷപ് എമിരിറ്റസ് മാര് ജേക്കബ് തൂങ്കുഴി (94) നിത്യസമ്മാനത്തിനായി യാത്രയായി. കുടിയേറ്റ ജനതയെ മുമ്പില്നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്നായ ബിഷപ് മാര് സെബാസ്റ്റ്യന് വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര് ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്നിന്നും തലശേരിയില് എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര് കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില് ചേര്ന്ന കാലംമുതല്
പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ 95-ാം പുനരൈക്യ വാര്ഷികാഘോഷങ്ങള് തുടങ്ങി. സമ്മേളന വേദിയായ അടൂര് ഓള് സെയിന്റ്സ് പബ്ലിക് സ്കൂളിലെ മാര് ഈവാനിയോസ് നഗറില് മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ പതാക ഉയര്ത്തി. വിവിധ രൂപകളില്നിന്നും വൈദിക ജില്ലകളില്നിന്നുമുള്ള പ്രയാണങ്ങള് അടൂര് സെന്ട്രല് ജംഗ്ഷനില് സംഗമിച്ചു. തുടര്ന്ന് പ്രയാണങ്ങള് വിശ്വാസികളുടെ അകമ്പടിയോടെ മാര് ഈവാനിയോസ് നഗറിലെത്തി. മലങ്കര സഭയ്ക്കു വേറിട്ട ദൗത്യം ഉള്ളതുകൊണ്ടാണ് വര്ഷംതോറും പുനരൈക്യ വാര്ഷികം നടക്കുന്നതെന്ന് പ്രയാണങ്ങളെ സ്വീകരിച്ചുകൊണ്ട്
തൃശൂര്: സെപ്റ്റംബര് 21ന് തൃശൂരില് നടക്കുന്ന സമുദായ ജാഗ്രത സദസിന്റെ മുന്നോടിയായി തൃശൂര് അതിരൂപതയിലെ ഇടവകകളില് സംഘടിപ്പിച്ച അവകാശ ദിനാചരണത്തിന്റെയും മുഖ്യമന്ത്രിക്കു നല്കുന്ന ഭീമഹര്ജിയുടെ ഒപ്പുശേഖരണത്തിന്റെ യും അതിരൂപതാതല ഉദ്ഘാടനം ആര്ച്ചുബിഷപ് മാര് ആന് ഡ്രൂസ് താഴത്ത് നിര്വഹിച്ചു. കോളങ്ങാട്ടുകര സെന്റ് മേരിസ് പള്ളിയില് നടന്ന ചടങ്ങില് വികാരി ഫാ. സിറിയക് ചാലിശേരി, പാസ്റ്ററല് കൗണ്സില് സെക്രട്ടറി ജോഷി വടക്കന്, കത്തോലിക്ക കോണ്ഗ്രസ് ഡയറക്ടര് ഫാ. ജീജോ വള്ളുപ്പാറ, പ്രസിഡന്റ് ഡോ. ജോബി കാക്കശേരി, ട്രഷറര് റോണി
കൊച്ചി: വരാപ്പുഴ അതിരൂപതാംഗമായ ഫാ. ജോളി തപ്പലോടത്ത് (54) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം സംഭവിച്ചത്. ചിറ്റൂര് തിരുക്കുടുംബ ഇടവകയില് തപ്പലോടത്ത് ഡാനിയേ ലിന്റെയും ഫിലോമിനയുടെയുടെയും മകനായി 1971 ഓഗസ്റ്റ് 15 ന് ജനിച്ച ജോളിയച്ചന് 1998 ഡിസംബര് 27 ന് ആര്ച്ചുബിഷപ് ഡോ. ഡാനിയേല് അച്ചാരുപറമ്പിലില്നിന്നും തിരുപ്പട്ടം സ്വീകരിച്ചു. തുടര്ന്ന് തേവര, ചാത്യാത്ത് എന്നീ ഇടവകകളില് സഹവികാരിയായും ലൂര്ദ് ആശുപത്രി അസി. ഡയറക്ടറായും, കൊരട്ടി, അങ്കമാലി യൂദാപുരം, കോതാട്, തൃപ്പൂണിത്തുറ വടക്കേകോട്ട, വള്ളുവള്ളി എന്നീ ഇടവകകളില്
താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലിയോട നുബന്ധിച്ച് സംഘടിപ്പിച്ച കൈക്കാരന്മാരുടെ സംഗമം താമരശേരി ബിഷപ്സ് ഹൗസിലെ പോപ്പ് ജോണ് പോള് ഓഡിറ്റോറിയത്തില് നടന്നു. സമ്മേളനം രൂപത വികാരി ജനറാള് മോണ്. അബ്രഹാം വയലില് ഉദ്ഘാടനം ചെയ്തു. താമരശേരി രൂപതാധ്യക്ഷന് മാര് റെമീജിയോസ് ഇഞ്ചനാനിയില് സന്ദേശം നല്കി. സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി നിസ്വാര്ത്ഥമായി സേവനം ചെയ്യുന്ന കൈക്കാരന്മാരെ അദ്ദേഹം അഭിനന്ദിച്ചു. എല്ലാവര്ക്കും ജൂബിലി സമ്മാനങ്ങള് മാര് ഇഞ്ചനാനിയില് കൈമാറി. എകെസിസി ഗ്ലോബല് ഡയറക്ടര് ഫാ. ഫിലിപ്പ് കവിയില് സമുദായത്തിന്റെ കെട്ടുറപ്പിന്റെ
Don’t want to skip an update or a post?